പ്രതീകാത്മക ചിത്രം
കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി എറണാകുളത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. മറൈന്‍ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും ബോട്ട്ജെട്ടി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് ലാത്തി വീശിയത് സംഘര്‍ഷത്തിനിടയാക്കി.
പ്രവര്‍ത്തകര്‍ പിരിഞ്ഞിപോകാന് കൂട്ടാക്കാതെ വന്നതോടെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഏറെ പണിപ്പെട്ടാണ് പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കിയത്.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് അവകാശ പത്രിക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
Tags : Local News Nattuvishesham Clashes SFI March