x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ക​ട​മ്പ്ര​യാ​റി​ൽ ഒ​ഴു​ക്കി​യ​ത് കോ​ടി​ക​ൾ

വെബ് ഡെസ്ക്
Published: July 24, 2026 04:35 AM IST | Updated: July 24, 2026 04:35 AM IST

ഇ​ട​ച്ചി​റ​ത്തോ​ടി​നു സ​മീ​പം എ​ത്തി​ച്ച ഇ​രു​മ്പു ച​ങ്ങാ​ടം.

കാ​ക്ക​നാ​ട്: ക​ട​മ്പ്ര​യാ​റി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നെ​ന്ന പേ​രി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ ജ​ല​സേ​ചേ​ന വ​കു​പ്പ് ചെ​ല​വ​ഴി​ച്ച​ത് പ​ത്തു കോ​ടി​യി​ലേ​റെ രൂ​പ. കോ​ഴി​ച്ചി​റ ബ​ണ്ടു മു​ത​ൽ മ​ന​ക്ക​ക്ക​ട​വ് വ​രെ 11 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ചെ​ളി മൂ​ടി​യും ആ​ഫ്രി​ക്ക​ൻ പോ​ള​പ്പാ​യ​ൽ നി​റ​ഞ്ഞും ഒ​ഴു​ക്കു നി​ല​ച്ച ക​ട​മ്പ്ര​യാ​റി​ന്‍റെ പു​നരു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബെ​ന്നി ബ​ഹ​നാ​ൻ തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ആ​യി​രി​ക്കെ, മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ 5.7 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു.

പു​ഴ​യു​ടെ ആ​ഴം കൂ​ട്ടാ​നാ​യി എ​ത്തി​ച്ച ജ​ല വി​ഭ​വ​വ​കു​പ്പി​ന്‍റെ മ​ണ്ണു​മാ​ന്തി​ക്ക​പ്പ​ൽ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​പ്പു​ഴ​യ്ക്ക് സ​മീ​പം കോ​ഴി​ച്ചാ​ൽ ബ​ണ്ടു മു​ത​ൽ ആ​രം​ഭി​ച്ച ചെ​ളി നീ​ക്കം മ​ണ്ണു​മാ​ന്തി ക​പ്പ​ലി​ന് ബ്ര​ഹ്മ​പു​രം പാ​ല​ത്തി​ന​ടി​യി​ലൂ​ടെ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പി​ന്നീ​ട് നി​ർ​ത്തി​വ​ച്ചു.

കോ​ഴി​ച്ചാ​ൽ ബ​ണ്ടു​ മു​ത​ൽ ക​ട​മ്പ്ര​യാ​റി​ൽ നി​ന്ന് കോ​രി​യെ​ടു​ത്ത പാ​യ​ലും ചെ​ളി​യും ഇ​രു​ക​ര​ക​ളി​ലേ​ക്കും നി​ക്ഷേ​പി​ച്ച​തും മ​ഴ​ക്കാ​ല​ത്ത് ഇ​തേ ചെ​ളി​യും പാ​യ​ലും ക​ട​മ്പ്ര​യാ​റി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ കാ​ര​ണ​മാ​കുക​യും ചെ​യ്തു. പാ​യ​ൽ നീ​ക്ക​ത്തി​ന്‍റെ മ​റ​വി​ൽ പി​ന്നീ​ടും ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും അ​തും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ലെ​ന്ന് ത​ദ്ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു.

ക​ട​മ്പ്ര​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ഇ​ട​ച്ചി​റ തോ​ട്ടി​ലെ ചെ​ളി​യും പാ​യ​ലും നീ​ക്കം ചെ​യ്യാ​ൻ ഇ​രു​മ്പു​ച​ങ്ങാ​ട​മെ​ത്തി​ച്ച​വ​ർ അ​തി​നു​മു​ക​ളി​ൽ ഒ​രു ജെ​സി​ബി സ്ഥാ​പി​ച്ച ക​രാ​റു​കാ​ര​ൻ ആ​ഴ്ച​ക​ളോ​ളം അ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ പ​ണം കൈ​പ്പ​റ്റി​യെ​ന്നും പ​റ​യു​ന്നു.​ ചെ​ളി നീ​ക്കാ​നെ​ത്തി​ച്ച ജെ​സി​ബി തി​രി​കെ കൊ​ണ്ടു​പോ​യെ​ങ്കി​ലും ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​തെ ഇ​രു​മ്പു ച​ങ്ങാ​ടം ഇ​പ്പോ​ഴും അ​വി​ടെ ത​ന്നെ​യു​ണ്ട്.
2015ൽ ​ക​ട​മ്പ്ര​യാ​ർ ടൂ​റി​സം പ​ദ്ധ​തി​യെ​ന്ന പേ​രി​ൽ കി​ഴ​ക്ക​മ്പ​ലം മ​ന​ക്ക​ക്ക​ട​വി​ൽ പെ​ഡ​ൽ ബോ​ട്ടിം​ഗും ഭ​ക്ഷ​ണ​ശാ​ല​ക​ളും വാ​ക്കിം​ഗ് വേ​യും ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റ​എ അ​നാ​സ്ഥ​യി​ൽ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ ആ​യി​രു​ന്ന ഷേ​ക്ക് പ​രീ​ത് മു​ൻ​കൈ എ​ടു​ത്ത് കൊ​ണ്ടു​വ​ന്ന ടൂ​റി​സം പ​ദ്ധ​തി​യാ​ണ് അ​ന്ന് നി​ല​ച്ച​ത്.


ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള അ​ഴു​കി​യ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും സ്ല​റി​യും ഒ​ഴു​കി​യെ​ത്തു​ന്ന​ത് പ​തി​വാ​യ​തും വ​ൻ​കി​ട ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലെ സെ​പ്റ്റേ​ജ് മാ​ലി​ന്യ കു​ഴ​ലു​ക​ൾ മ​ണ്ണി​ന​ടി​യി​ലൂ​ടെ ക​ട​മ്പ്ര​യാ​റി​ലേ​ക്ക് തു​റ​ന്നു വി​ടു​ന്ന​തും ക​ട​മ്പ്ര​യാ​റി​നെ വി​ഷ​ലി​പ്ത​മാ​ക്കു​ന്നു.

Tags : Local News Nattuvishesham Katambarayar renovation

Recent News

Corehub Up