പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ എറണാകുളം സെന്റ് തെരേസാസ് എച്ച്എസ്എസ് സിറ്റി ഫൈവ്സ് കൊച്ചിയെ നേരിടും.
ആണ്‍കുട്ടികളുടെ ഫൈനലില്‍ ഭവന്‍സ് ഗിരിനഗറും രാജഗിരി അക്കാദമിയും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്നലെ നടന്ന സെമി മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജഗിരി അക്കാദമിയെ 22-15ന് പരാജയപ്പെടുത്തിയാണ് സെന്റ് തെരേസാസ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമിയില്‍ സിറ്റി ഫൈവ്സ് കൊച്ചി 37-3 എന്ന സ്കോറിന് ആര്‍എസ്സി സ്റ്റാര്‍ട്ടിംഗ് ഫൈവിനെതിരെ എളുപ്പത്തില്‍ വിജയം നേടി ഫൈനലിലെത്തി.
ആണ്‍കുട്ടികളുടെ സെമിയില്‍ ഭവന്‍സ് ഗിരിനഗര്‍ 52-48 എന്ന സ്കോറിന് തേവര എസ്എച്ച് അക്കാദമിയെ മറികടന്നു. രണ്ടാം സെമിയില്‍ കൂനമ്മാവ് ചാവറ സിഎംഐ പബ്ലിക് സ്കൂളിനെ 39-24ന് തോല്‍പ്പിച്ചാണ് രാജഗിരി അക്കാദമി ഫൈനലില്‍ കടന്നത്.
ഓഗസ്റ്റ് 22 മുതല്‍ 25 വരെ കളമശേരി രാജഗിരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന 42ാമത് കേരള സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
Tags : Local News Nattuvishesham District Sub Junior Basketball