x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ലൂ​ര്‍​ത്ത​ട​ത്തെ ക​ള്ളു​ഷാ​പ്പി​നെ​തി​രാ​യ സ​മ​രം 30 -ാം ദി​വ​സ​ത്തി​ലേ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി സം​ഘ​ട​ന​ക​ൾ

വെബ് ഡെസ്ക്
Published: July 24, 2026 04:04 AM IST | Updated: July 24, 2026 04:04 AM IST

വാ​ര​പ്പെ​ട്ടി മൈ​ലൂ​ര്‍​ത്ത​ട​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലെ ക​ള്ളു​ഷാ​പ്പ് നി​ർ​ത്ത​ലാ​ക്ക​ണ​മ

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി മൈ​ലൂ​ര്‍​ത്ത​ട​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ആ​രം​ഭി​ച്ച അ​ന​ധി​കൃ​ത ക​ള്ളു​ഷാ​പ്പ് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സ​മ​രം 30 -ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സ​മ​ര​ത്തി​ന് കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ​സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി​യും മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന​സ​മി​തി താ​ലൂ​ക്ക് ക​മ്മി​റ്റി​യും വാ​ര​പ്പെ​ട്ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

മം​ഗ​ല​ത്ത് അ​യ്യ​പ്പ​ന്‍ എ​ന്ന 90 വ​യ​സു​കാ​ര​ന്‍റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം താ​മ​സ​ത്തി​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് ഷാ​പ്പ് തു​ട​ങ്ങി​യ​ത്. ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ ഷാ​പ്പ് അ​ടി​യ​ന്തി​ര​മാ​യി അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. വി​ന്‍​സ​ന്‍റ് മാ​ളി​യേ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണി ക​ണ്ണാ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​യി പ​ട​യാ​ട്ടി​ല്‍, ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ജു വെ​ട്ടി​ക്കു​ഴ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഉ​മൈ​ദ അ​ഷ്റ​ഫ്, സ​നി​ല്‍ രാ​ജു, ജോ​ണ്‍ തോ​മ​സ്, ജി​ജു വ​റു​ഗീ​സ്, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍, സാ​ബു കു​രി​ശി​ങ്ക​ല്‍, സാ​ജ​ന്‍ അ​മ്പാ​ട്ട്, കെ.​വി. ഏ​ണ​സ്റ്റ്, പീ​റ്റ​ര്‍ ഇ​ട​പ്പു​ള​വ​ന്‍, ജോ​സ് ആ​ന്‍റ​ണി, സ​ന്തോ​ഷ് ഐ​സ​ക്, റ്റി.​എ. കൃ​ഷ്ണ​ന്‍​കു​ട്ടി, പി.​എ​സ്. സ​നി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham struggle against stone-cutting

Recent News

Corehub Up