x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രി​ഡ്ജി​ല്‍ ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ട്: വീ​ട് ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 04:01 AM IST | Updated: July 24, 2026 04:01 AM IST

പ്രതീകാത്മക ചിത്രം

പേ​രാ​മ്പ്ര: മേ​പ്പ​യൂ​ര്‍ കീ​ഴ്പ്പ​യ്യൂ​ര്‍ റോ​ഡി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ത​യ്യി​ല്‍ അ​ഷ്റ​ഫി​ന്‍റെ വീ​ടി​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് തീ​പി​ടി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

വീ​ട്ടു​കാ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ആ​ദ്യം തീ ​ഉ​യ​ര്‍​ന്ന​ത്. പു​ക പ​ട​ര്‍​ന്ന​തോ​ടെ വീ​ട്ടു​കാ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ്രി​ഡ്ജി​ലു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പേ​രാ​മ്പ്ര​യി​ല്‍ നി​ന്നു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി.​കെ. ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ര്‍​ണ്ണ​മാ​യും അ​ണ​യ്ക്കാ​നാ​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​വും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up