x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​യി​പ്ര​യി​ല്‍ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ആവശ്യവുമായി എം​എ​ല്‍​എ ആഭ്യന്തരമന്ത്രിക്കു മുന്നിൽ

വെബ് ഡെസ്ക്
Published: July 24, 2026 04:08 AM IST | Updated: July 24, 2026 04:08 AM IST

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ല്‍​കു​ന്നു.

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര കേ​ന്ദ്ര​മാ​ക്കി പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് നി​വേ​ദ​നം ന​ല്‍​കി. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നി​ല​വി​ലെ പ്ര​വ​ര്‍​ത്ത​ന​പ​രി​ധി​യും വ​ര്‍​ധി​ച്ചു​വ​രു​ന്ന നി​യ​മ-​സ​മാ​ധാ​ന വെ​ല്ലു​വി​ളി​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

1982ല്‍ ​നി​ശ്ച​യി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യാ​ണ് ഇ​ന്നും തു​ട​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​നി​ടെ ജ​ന​സം​ഖ്യ​യി​ലും വാ​ഹ​ന വ്യാ​വ​സാ​യി​ക വ​ള​ര്‍​ച്ച​യി​ലും ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 1.30 ല​ക്ഷം ജ​ന​സം​ഖ്യ​യും 135 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യു​മു​ള്ള പ്ര​ദേ​ശം ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​ത് പോ​ലീ​സ് സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നാ​ണ് പാ​യി​പ്ര പ​ഞ്ചാ​യ​ത്ത്. നി​ര​വ​ധി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, വി​ദ്യാ​ഭ്യാ​സ-​വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഈ ​മേ​ഖ​ല​യെ പ്ര​ത്യേ​ക ശ്ര​ദ്ധ​പ്ര​ദേ​ശ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​താ​യി എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളി​ല്‍ ഗ​ണ്യ​മാ​യ പ​ങ്കും പാ​യി​പ്ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്. കൂ​ടാ​തെ ദൂ​ര​പ​രി​ധി, ഗ​താ​ഗ​ത​ക്കു​രു​ക്ക്, ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ല്‍​നി​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ നി​യ​മ-​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ താ​ല്‍​ക്കാ​ലി​ക കെ​ട്ടി​ട സൗ​ക​ര്യ​വും സ്ഥി​രം കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യും ല​ഭ്യ​മാ​ണെ​ന്ന​ത് ഈ ​നി​ര്‍​ദേ​ശ​ത്തി​ന്‍റെ പ്രാ​യോ​ഗി​ക​ത വ​ര്‍​ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും പോ​ലീ​സ് സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : Local News Nattuvishesham new police station Paipra

Recent News

Corehub Up