x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് വി​ത​ര​ണ​ത്തി​ൽ 45 ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം മാ​റ്റ​ണം: എംപി

വെബ് ഡെസ്ക്
Published: July 24, 2026 04:01 AM IST | Updated: July 24, 2026 04:01 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: ഭാ​ര​ത് ഗ്യാ​സ് ഗാ​ർ​ഹി​ക എ​ൽ​പി​ജി ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ടു​ന്ന വി​ത​ര​ണ​ത്തി​ലെ 45 ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത​യ​ച്ചു.
നി​ല​വി​ൽ ഭാ​ര​ത് ഗ്യാ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു സി​ലി​ണ്ട​ർ ല​ഭി​ച്ച​തി​നു ശേ​ഷം അ​ടു​ത്ത സി​ലി​ണ്ട​ർ അ​നു​വ​ദി​ക്കു​ന്ന​തി​ന് 45 ദി​വ​സ​ത്തെ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​മാ​ണ് ക​മ്പ​നി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളി​ൽ 14.2 കി​ലോ​യു​ടെ ഒ​രു ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ പ​ര​മാ​വ​ധി 28 ദി​വ​സ​ത്തി​ന​പ്പു​റം തി​ക​യാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​യു​ടെ ഈ ​ദീ​ർ​ഘ​കാ​ല​ത്തെ വി​ത​ര​ണ ച​ക്രം കാ​ര​ണം ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും ര​ണ്ടാ​ഴ്ച​യി​ല​ധി​കം സ​മ​യം പാ​ച​ക​വാ​ത​കം ഇ​ല്ലാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham gas distribution restriction

Recent News

Corehub Up