പ്രതീകാത്മക ചിത്രം
വെള്ളരിക്കുണ്ട്: ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സയും ഓർത്തോ, ഇഎൻടി ഉൾപ്പെടെയുള്ള സ്പെഷലൈസ് ഡോക്ടർമാരുടെ 24 മണിക്കൂർ സേവനവും വേണമെന്ന് ബിഎംഎസ് വെള്ളരിക്കുണ്ട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ. റെജികുമാർ, എ.സി. വിനോദ് കുമാർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, തമ്പാൻ നായർ പാട്ടത്തിൽ, ബളാൽ കുഞ്ഞിക്കണ്ണൻ, രമണി കൊന്നക്കാട്, പി. രാധാകൃഷ്ണൻ, ഭരതൻ കല്യാൺറോഡ്, സി.വി. സുരേഷ് പ്രസംഗിച്ചു.