വരക്കാട് വികെഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനം
വരക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിൽ ഹരിത വിദ്യാലയം കാമ്പയിന് തുടക്കമായി. വരക്കാട് വികെഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു വർഗീസ്, മുഖ്യാധ്യാപിക നിഷ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വത്സരാജൻ, പഞ്ചായത്ത് അസി. സെക്രട്ടറി പി.പി. നാസർ, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ, ശോഭന, ഷീബ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Green school campaign