x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ണി​പു​രം ടൂ​റി​സം കോം​പ്ല​ക്സ് ഓ​ഗ​സ്റ്റി​ല്‍ തു​റ​ന്നുകൊ​ടു​ക്കും

വെബ് ഡെസ്ക്
Published: July 24, 2026 03:24 AM IST | Updated: July 24, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡി​ടി​പി​സി നി​ര്‍​മി​ച്ച ടൂ​റി​സം കോം​പ്ല​ക്സ് ഓ​ഗ​സ്റ്റി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ടു​ത്ത മാ​സം ത​ന്നെ പ​ദ്ധ​തി സ​ഞ്ചാ​രി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ഡി​ടി​പി​സി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ പ​റ​ഞ്ഞു. ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് റാ​ണി​പു​ര​ത്ത് ന​ട​ത്തി​യ​ത്. ടൂ​റി​സ്റ്റു​ക​ള്‍​ക്ക് താ​മ​സി​ക്കാ​നു​ള്ള 12 മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള കോം​പ്ല​ക്‌​സി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തു​ന്നു. 65 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം, 13 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ശു​ചി​മു​റി​ക​ളു​ടെ​യും കോ​ട്ടേ​ജു​ക​ളു​ടെ​യും ന​വീ​ക​ര​ണം, പ​വ​ലി​യ​ന്‍റെ​യും മീ​റ്റിം​ഗ് ഹാ​ളി​ന്‍റെ​യും ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഇ​രി​പ്പി​ട​ങ്ങ​ള്‍, റീ​ടെ​യ്‌​നിം​ഗ് വാ​ള്‍, സ്വി​മ്മിം​ഗ് പൂ​ള്‍, എ​ന്‍​ട്ര​ന്‍​സ് ഗേ​റ്റ്, കോം​പൗ​ണ്ട് വാ​ള്‍, ലാ​ന്‍​ഡ് സ്‌​കേ​പ്പിം​ഗ് വി​വി​ധ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. റാ​ണി​പു​രം സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടൂ​റി​സം കോം​പ്ല​ക്സ് സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.
പ​ക്ഷി​ക​ളു​ടെ പ​റു​ദീ​സ​യാ​യ കി​ദൂ​ര്‍ പ​ക്ഷി ഗ്രാ​മ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജു​മാ​യി ചേ​ര്‍​ന്ന ന​ട​ത്തു​ന്ന പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​യി. പ​ക്ഷി ഗ്രാ​മ​ത്തി​ല്‍ ആ​ദ്യ പ​രി​സ്ഥി​തി പ​ഠ​ന പ​രി​പാ​ടി ഈ ​മാ​സം ന​ട​ക്കും. ആ​രി​ക്കാ​ടി വാ​ക് വേ ​ക​യാ​ക്കിം​ഗ് ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കും.
പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നുമെ​ത്തു​ന്ന പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍​ക്കും ഗ​വേ​ഷ​ക​ര്‍​ക്കു​മാ​യി താ​മ​സ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തി, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് കാ​സ​ര്‍​കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് 60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക ഡോ​ര്‍​മെ​റ്റ​റി നി​ര്‍​മി​ച്ച​ത്. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കു​മാ​യി വ്യ​ത്യ​സ്ത താ​മ​സ​മു​റി​ക​ള്‍, ശു​ചി​മു​റി​ക​ള്‍, അ​ടു​ക്ക​ള, ഓ​ഫീ​സ് മു​റി തു​ട​ങ്ങി​യ എ​ല്ലാ​വി​ധ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടും കൂ​ടി​യ​ ഡോ​ര്‍​മെ​റ്റ​റി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. 40 പേ​ര്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഡോ​ര്‍​മെ​റ്റ​റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​മി​തി​കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല.

മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തും അ​തി​രി​ടു​ന്ന മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ല്‍ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ ഇ​ക്കോ സെ​ന്‍​സി​റ്റീ​വ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. 3.60 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്ക് വ​രു​ന്ന പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ സ്വാ​ഗ​ത ക​മാ​നം, വ്യൂ​യിം​ഗ് പ്ലാ​റ്റ്ഫോം, കു​ട്ടി​ക​ള്‍​ക്കു​ള്ള പാ​ര്‍​ക്ക്, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, സെ​ല്‍​ഫി പോ​യി​ന്‍റ്, ടോ​യ‌്‌ലറ്റ് മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും വി​നോ​ദ സ​ഞ്ചാ​ര​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ല്‍​ക്ക് (സ്റ്റീ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ്) ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന നി​ര്‍​മാ​ണ​പ്ര​വ​ൃ ത്തി​ക​ള്‍ ഈ ​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഡി​ടി​പി​സി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​വൃ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഉ​ട​നെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​ഞ്ഞു.

പൊ​സ​ഡി​ഗും​പെ പ​ദ്ധ​തിഒ​ക്ടോ​ബ​റി​ല്‍ പ്ര​വ​ര്‍​ത്ത​നംആ​രം​ഭി​ക്കുംയാ​ത്രി​ക​ര്‍​

ക്ക് ന​വ്യാ​നു​ഭ​വം ന​ല്‍​കു​ന്ന പൊ​സ​ഡി​ഗും​പെ പ​ദ്ധ​തി പ്ര​വൃ​ത്തി 80 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. വെ​ള്ളം, വെ​ളി​ച്ചം, ഇ​രി​പ്പി​ടം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​വി​ടെ സ​ന്ദ​ര്‍​ശി​ച്ചു പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. കൂ​ടാ​തെ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​ക്കി​ടെ​ക്ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്, അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഭൂ​മി ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​നും പ​ദ്ധ​തി​യു​ടെ ഘ​ട​ക​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​നും പൈ​വെ​ളി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ടൂ​റി​സം, റ​വ​ന്യൂ, സ​ര്‍​വേ വി​ഭാ​ഗ​ങ്ങ​ള്‍ സം​യു​ക്ത സ്ഥ​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് പു​തി​യ സ്റ്റാ​ന്‍​ഡി​ലെ ബൈ​പ്പാ​സ് റോ​ഡി​ന് താ​ഴെ​യു​ള്ള സ്ഥ​ല​ത്ത് സി​റ്റി ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൂ​റി​സം വ​കു​പ്പി​ന്‍റെ വി ​പാ​ര്‍​ക്ക് പ​ദ്ധ​തി​യി​ല്‍ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ച്ചു.
വ​നം വ​കു​പ്പ് കോ​ട്ട​ഞ്ചേ​രി മേ​ഖ​ല​യി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​പ്പോ​സ​ല്‍ കേ​ന്ദ്ര വ​നം വ​കു​പ്പി​ല്‍ നി​ന്ന് അ​നു​മ​തി ഉ​ട​ന്‍ ല​ഭി​ക്കു മെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ചു. നി​ല​വി​ല്‍ ട്രെ​ക്കിം​ഗ് പാ​ത ആ​രം​ഭി​ക്കു​ന്ന​തി​ന് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണം ഡി​എ​ഫ്ഒ ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ഞ്ചാ​യ​ത്ത് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു, ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​വി​ടെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഫോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​രം​ഭി​ക്കും

ഫോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നാ​യു​ള്ള പ്ര​പ്പോ​സ​ല്‍ ടൂ​റി​സം വ​കു​പ്പി​നും സം​സ്ഥാ​ന ആ​ര്‍​ക്കി​യോ​ള​ജി വ​കു​പ്പി​നും സ​മ​ര്‍​പ്പി​ച്ച​താ​യി ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ച​ന്ദ്ര​ഗി​രി കോ​ട്ട​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കും.
ച​ന്ദ്ര​ഗി​രി കോ​ട്ട അ​തി​വേ​ഗം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണ കേ​ന്ദ്ര​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പു​രാ​വ​സ്തു വ​കു​പ്പി​ല്‍ നി​ന്നു ന​ട​ത്തി​പ്പി​ന് ഡി​ടി​പി​സി​ക്ക് കൈ​മാ​റി​യ കോ​ട്ട​യു​ടെ പ​രി​സ​ര​ത്തു​ള്ള ശൗ​ചാ​ല​യ​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നും ഭ​ക്ഷ്യ​ശാ​ല​ക​ള്‍​ക്കു​ള്ള കി​യോ​സ്‌​കു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ട്ട​യു​ടെ പു​രാ​വ​സ്തു മൂ​ല്യ​ത്തി​ന് കോ​ട്ടം ത​ട്ടാ​തി​രി​ക്കാ​ന്‍ പു​തി​യ നി​ര്‍​മി​തി​ക​ള്‍ കോ​ട്ട​യി​ല്‍ ഉ​ണ്ടാ​വി​ല്ല. ച​ന്ദ്ര​ഗി​ര കോ​ട്ട സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​പ്പും പ​രി​പാ​ല​ന​വും ഡി​ടി​പി​സി മു​ഖേ​ന ചെ​യ്യു​ന്ന​തി​ന് ക​രാ​ര്‍ വ​ച്ചി​ട്ടു​ണ്ട്.
കാ​സ​ർ​ഗോ​ഡ് ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്രം മു​ഖേ​ന അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്യു​ന്ന​തി​നും എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട.് ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ണ് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ടോ​യ്‌​ല​റ്റ്, സൈ​ന്‍​ബോ​ര്‍​ഡ് എ​ന്നി​വ സ്ഥാ​പി​ക്കും. ബേ​ക്ക​ല്‍ കോ​ട്ട ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ ​പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് എം​ഒ​എ പു​തു​ക്കു​ന്ന​തി​ന് ടൂ​റി​സം വ​കു​പ്പി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ കോ​ട്ട​ക​ളി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര​യു​ടെ തു​ട​ര്‍ ന​ട​പ​ടി​യാ​യി ഫോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍ ബേ​ക്ക​ല്‍ കോ​ട്ട സ​ന്ദ​ര്‍​ശി​ക്കു​ക​യും സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​രാ​വ​സ്തു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് അ​റി​യി​ച്ചു.

തീ​ര​ദേ​ശ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് ആ​രം​ഭി​ക്കും

കാ​സ​ര്‍​ഗോ​ഡ് ബീ​ച്ച് വി​ക​സ​ന​ത്തി​ന് ഒ​രു മാ​സ​ത്തി​ന​കം ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ര്‍​ന്ന് ടൂ​റി​സം വ​കു​പ്പ് മാ​സ്റ്റ​ര്‍ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന പ്ര​വൃത്തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഡി​ടി​പി​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ചെ​മ്പ​രി​ക്ക ബീ​ച്ചി​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് തീ​ര​ദേ​ശ നി​യ​ന്ത്ര​ണ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ അ​ടി​സ്ഥാ​ന​വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കും.
ടോ​യ്‌​ല​റ്റ്, പാ​ര്‍​ക്കിം​ഗ്,കി​യോ​സ്‌​ക്ക്, ലൈ​റ്റിം​ഗ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ലൈ​റ്റ് ഹൗ​സി​ലെ സ​ന്ദ​ര്‍​ശ​ന സ​മ​യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​വി​ല്‍ വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ 5.30 വ​രെ മാ​ത്ര​മാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നം.

ഇ​തു മ​റ്റു പ്ര​ധാ​ന ലൈ​റ്റ് ഹൗ​സു​ക​ളി​ലേ​തു​പോ​ലെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ക്കാ​ന്‍ അ​നു​മ​തി തേ​ടി ലൈ​റ്റ് ഷി​പ്പ്സ് ആ​ന്‍​ഡ് ലൈ​റ്റ് ഹൗ​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്ത​യ​ക്കും. ജി​ല്ലാ​ക​ള​ക്ട​റു​ടെ നെ​ല്ലി​ക്കു​ന്ന്, ചെ​മ്പ​രി​ക്ക ബീ​ച്ച്, കാ​സ​ർ​ഗോ​ഡ് ലൈ​റ്റ് ഹൗ​സ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ബാ​വി​ക്ക​ര ടൂ​റി​സം പ​ദ്ധ​തി നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.
ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ.​ ജി​ജേ​ഷ് കു​മാ​ര്‍ പ​ദ്ധ​തി​ക​ള്‍ വി​വ​രി​ച്ചു. ടൂ​റി​സം എ​ടി​ഐ​ഒ അ​ഞ്ജു മോ​ഹ​ന്‍, നി​ര്‍​മി​തി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, കെ​ഡി​പി പ്രോ​ജ​ക്ട് അ​സി​സ്റ്റന്‍റ് അ​ബ്ദു​ള്‍ സാ​ബി​ദ് എന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ranipuram Tourism Complex

Recent News

Corehub Up