ചവറ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ബിസി ക്രിയേറ്റീവ് സെന്റര്‍ അഖില കേരള വടംവലി മത്സരം നടത്തി. മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. അജയകുമാര്‍ അധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ദേവി, ഐആര്‍ഇ മാനേജര്‍ അജികുമാര്‍, ജോര്‍ജ്, ജയകുമാര്‍, മധു. വിജയന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്കുള്ള സമ്മാനവിതരണം സുജിത് വിജയന്‍പിള്ള നിര്‍വഹിച്ചു. വടം വലി മത്സരത്തില്‍ വൈ. കിംഗ്സ്-ചന്ദ്രമംഗലം കാട്ടാക്കട ഒന്നാം സ്ഥാനവും റോപ്പ് റൈഡേഴ്സ് പുനലൂര്‍ രണ്ടാം സ്ഥാനവും സങ്കോര മലമുകള്‍ മൂന്നാം സ്ഥാനവും നേടി