Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amala Medical College

അമല മെഡിക്കൽ കോളജിന് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

കൊ​​ച്ചി: ശ​​മ്പ​​ള​​വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ഴ്സു​​മാ​​രു​​ടെ സ​​മ​​രം ന​​ട​​ക്കു​​ന്ന തൃ​​ശൂ​​ർ അ​​മ​​ല മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ്. ആ​​ശു​​പ​​ത്രി​​യു​​ടെ സ്വ​​ത്തി​​നും ഡോ​​ക്ട​​ർ​​മാ​​ര​​ട​​ക്കം ജീ​​വ​​ന​​ക്കാ​​ർ, രോ​​ഗി​​ക​​ൾ, കൂ​​ട്ടി​​രി​​പ്പു​​കാ​​ർ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കും മ​​തി​​യാ​​യ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കാ​​ൻ തൃ​​ശൂ​​ർ സി​​റ്റി ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ടി​​നും പേ​​രാ​​മം​​ഗ​​ലം സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ​​ക്കും ജ​​സ്റ്റി​​സ് ബെ​​ച്ചു കു​​ര്യ​​ൻ തോ​​മ​​സ് നി​​ർ​​ദേ​​ശം ന​​ൽ​​കി.

സ​​ർ​​ക്കാ​​രി​​നും ആ​​രോ​​ഗ്യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും പോ​​ലീ​​സി​​നും സ​​മ​​ര​​ക്കാ​​ർ​​ക്കും ഇ​​ത് സം​​ബ​​ന്ധി​​ച്ച് നോ​​ട്ടീ​​സ് ന​​ൽ​​കും.യു​​ണൈ​​റ്റ​​ഡ് ന​​ഴ്സ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ​​മ​​രം ന​​ട​​ക്കു​​ന്ന​​ത്. ഹ​​ർ​​ജി വീ​​ണ്ടും 27ന് ​​പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി.

സ​​മ​​ര​​ത്തി​​ന്‍റെ മ​​റ​​വി​​ൽ ആ​​ശു​​പ​​ത്രി​​യു​​ടെ സ്വ​​ത്തി​​നും ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും രോ​​ഗി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ​​യും ജീ​​വ​​നും ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​മ​​ല ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്.

Latest News

Corehub Up