Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ansiba Petition

ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രാ​യ കേ​സ്; അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്

കൊ​ച്ചി: ന​ടി ല​ക്ഷ​മി​പ്രി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, പാ​ലാ​രി​വ​ട്ടം എ​സ്എ​ച്ച്ഒ എ​ന്നി​വ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ത്ത​ര​വി​ട്ടു.

ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി കേ​സ് ഓ​ഗ​സ്റ്റ് 10ലേ​ക്ക് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ല​ക്ഷ്മി​പ്രി​യ ത​നി​ക്കെ​തി​രെ അ​ശ്ലീ​ല​വും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി. താ​ന്‍ മ​ദ്യ​പാ​നി​യാ​ണെ​ന്നും രാ​ത്രി വൈ​കി ഒ​രാ​ളെ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നു​മു​ള്ള വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ല​ക്ഷ്മി​പ്രി​യ വീ​ഡി​യോ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്.

ല​ക്ഷ്മി​പ്രി​യ, യൂ​ട്യൂ​ബ് ചാ​ന​ല്‍ ഉ​ട​മ, ശ്വേ​ത മേ​നോ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ജൂ​ണ്‍ 26ന് ​പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലും ജൂ​ണ്‍ 29ന് ​കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

തു​ട​ർ​ന്നാ​ണ് അ​ന്‍​സി​ബ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ സ്വ​കാ​ര്യ പ​രാ​തി​യാ​യി പ​രി​ഗ​ണി​ക്കാ​നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​മാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്‍​സി​ബ ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up