ചെമ്പേരി: കെസിബിസി മദ്യവിരുദ്ധസമിതി-മുക്തിശ്രീ യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപ്പെട്ട വ്യക്തികളുടെ ജീവിതം നമ്മുടെ മനസലിയിക്കുന്നതാണെന്നും ലഹരിക്കെതിരേ പോരാടേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മുക്തിശ്രീ പ്രസിഡന്റ് ഷെൽസി കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വ്യക്തികളേയും കുടുംബങ്ങളേയും നശിപ്പിക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരേ ശക്തമായി പോരാടാൻ പ്രാർഥന ഏറ്റവും അനിവാര്യമാണെന്നതിനാൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് രാത്രി പുലരുവോളം ചെമ്പേരി ബസിലിക്കയിൽ ജാഗരണ പ്രാർഥന നടത്താനും തീരുമാനിച്ചു.
മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ജോസ് ചിറ്റേട്ട് , ലിസിയമ്മ ജോസ് മേമടത്തിൽ, സിസ്റ്റർ ലിജി ഡിഎസ്ടി, ജോൺ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, ജിൻസി സാജു കുഴിമുള്ളിൽ, മാത്യു എഴുതനവയലിൽ, ബെന്നി കൊട്ടാരത്തിൽ, ബാബുക്കുട്ടി കടുകൻമാക്കൽ, ജോസഫ് കുളത്തറ, തോമസ് പഴേതോട്ടത്തിൽ, മിനി കുര്യൻ കാവനാടിയിൽ, ആൻസി കുഴിവേലിൽ, ബെറ്റി മുക്കുഴി, റിന്റു കുഴുപ്പിൽ, മേരിക്കുട്ടി മണിയങ്ങാട്ട്, ബിജി മഞ്ഞക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.