Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archelology

4,000 വർഷം പഴക്കമുള്ള കല്ലറയിൽ രാജാവിന്‍റെ വിശ്വസ്തൻ; കെയ്റോ നഗരം കഥ പറയുമ്പോൾ

​ജി​പ്റ്റി​ലെ കെ​യ്റോ​ നഗരത്തിനു തെ​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​ഖാ​റ ശ്മ​ശാ​നഭൂമിയിൽനിന്ന് 4,000-ലേറെ വർഷം പ​ഴ​ക്ക​മു​ള്ള, ഉന്നത പദവിയലങ്കരിച്ചിരുന്ന ഉദ്യോ​ഗ​സ്ഥ​ന്‍റെ അ​പൂ​ര്‍​വ ക​ല്ല​റ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള ​പ്ര​ദേ​ശ​ത്ത് ഈ​ജി​പ്ഷ്യ​ന്‍ പു​രാ​വ​സ്തു മി​ഷ​ന്‍ ന​ട​ത്തി​യ ഖ​ന​ന​ത്തി​ലാ​ണു ശാ​സ്ത്ര​ലോ​ക​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍.

സാ​മ്രാ​ജ്യ​ത്വ കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്ന സെ​ഖെ​ന്തി​യു ​താ​ഹ് എ​ന്ന പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥന്‍റേ​താ​ണ് ഈ ​ക​ല്ല​റ. ഭൗ​തി​കലോ​ക​ത്തി​ല്‍നിന്നു പ​ര​ലോ​ക​ത്തേ​ക്ക് ആ​ത്മാ​വി​നു സ​ഞ്ച​രി​ക്കാ​നു​ള്ള പ്ര​തീ​കാ​ത്മ​ക ക​വാ​ട​മെ​ന്നു പു​രാ​ത​ന ഈ​ജി​പ്റ്റുകാ​ര്‍ വി​ശ്വ​സി​ച്ചി​രു​ന്ന വാ​തി​ല്‍ കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ​വാ​തി​ലി​നു തൊ​ട്ടു​മു​ന്നി​ലാ​യി അ​ല​ബാ​സ്റ്റ​ര്‍ ക​ല്ലി​ല്‍ തീ​ര്‍​ത്ത യാ​ഗ​പീ​ഠം, യാ​ഗത​ളി​ക, പാ​ത്രങ്ങൾ, ജ​ഗ്ഗ് എ​ന്നി​വ അ​ട​ങ്ങി​യ അ​പൂ​ര്‍​വ ശേ​ഖ​ര​വും ക​ണ്ടെ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷ​വും ​ആ​ചാ​ര വ​സ്തു​ക്ക​ള്‍ അ​വ​യു​ടെ യ​ഥാ​ര്‍​ഥ സ്ഥാ​ന​ത്തുത​ന്നെ സ്ഥി​തി​ചെ​യ്യു​ന്നു​വെ​ന്ന​ത് പ​ഴ​യ സാ​മ്രാ​ജ്യ​ത്വ കാ​ല​ത്തെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും കു​റി​ച്ചു പ​ഠി​ക്കാ​ന്‍ ഗവേഷകർക്കു വ​ലി​യ അ​വ​സ​ര​മാ​ണു ന​ല്‍​കു​ന്ന​ത്.

 

Latest News

Corehub Up