Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aryankadavu

Palakkad

മം​ഗ​ലം​പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ച്ച് ആ​ര്യ​ൻ​ക​ട​വു​കാ​ർ

വ​ട​ക്ക​ഞ്ചേ​രി: തോ​രാ​മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പു​ക​ളും റെ​ഡ് അ​ലേ​ർ​ട്ടു​ക​ളു​മെ​ല്ലാം ഏ​റെ ഭ​യ​പ്പാ​ടോ​ടെ കാ​ണു​ന്ന​വ​രാ​ണ് വ​ട​ക്ക​ഞ്ചേ​രി കു​റു​വ​ത്ത് ആ​ര്യ​ൻ​ക​ട​വു​കാ​ർ. ഇ​വ​രു​ടെ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടെ ഒ​ഴു​കു​ന്ന മം​ഗ​ലം​പു​ഴ​യു​ടെ ശാ​ന്ത​ഭാ​വ​വും രൗ​ദ്ര​ഭാ​വ​വും അ​പ്പ​പ്പോ​ൾ നി​രീ​ക്ഷി​ച്ചാ​ണ് കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ഇ​വ​രു​ടെ ജീ​വി​തം.

മം​ഗ​ലം​ഡാ​മി​ൽ​നി​ന്നു​ള്ള പു​ഴ​യും പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ വെ​ള്ള​വു​മെ​ത്തു​ന്ന പാ​ള​യം​പു​ഴ​യും പോ​ത്തു​ണ്ടി ഡാ​മി​ലേ​യും ഒ​ലി​പ്പാ​റ മ​ല​ക​ളി​ൽ​നി​ന്നും ചി​റ്റ​ടി, വ​ണ്ടാ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വെ​ള്ള​മെ​ത്തു​ന്ന ക​രി​പ്പാ​ലി പു​ഴ​യും സം​ഗ​മി​ക്കു​ന്ന​ത് ആ​ര്യ​ൻ​ക​ട​വി​ലാ​ണ്. ഇ​തി​നാ​ൽ ഇ​വി​ടെ ക​ട​ൽ​ക​ണ​ക്കേ വെ​ള്ളം പൊ​ങ്ങി​യൊ​ഴു​കും. ഇ​വി​ടെ നി​ന്നാ​ണ് പു​ഴ പി​ന്നീ​ട് പെ​രും പ്ര​വാ​ഹ​മാ​യി മം​ഗ​ലം​പു​ഴ​യാ​യി പാ​യു​ന്ന​ത്.

ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ

പു​ഴ​യി​ൽ വെ​ള്ളം​പൊ​ങ്ങി​യാ​ൽ പി​ന്നെ ആ​ര്യ​ൻ​ക​ട​വി​ലെ നൂ​റ്റി​യ​ന്പ​തോ​ളം വീ​ട്ടു​കാ​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​റ​ക്ക​മി​ല്ല. രാ​ത്രി അ​സ​മ​യ​ത്ത് പു​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങി വീ​ടു​ക​ളെ​ല്ലാം മു​ക്കു​മോ എ​ന്ന പേ​ടി​യാ​ണ് ഇ​വ​ർ​ക്ക്. മം​ഗ​ലം​ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ അ​വി​ടെ​യു​ള്ള ആ​ളു​ക​ളു​ടെ ആ​ധി​യേ​ക്കാ​ൾ ഭീ​തി 15 കി​ലോ​മീ​റ്റ​ർ താ​ഴെ​യു​ള്ള ആ​ര്യ​ൻ​ക​ട​വു​കാ​ർ​ക്കാ​ണ്. മ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തും. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ള്ളം ആ​ര്യ​ൻ​ക​ട​വി​ലു​മെ​ത്തി പു​ഴ​യു​ടെ സ്വ​ഭാ​വം മാ​റും.

ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി ഉ​യ​ർ​ത്തി വെ​ള്ളം വി​ടു​മ്പോ​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ന്നും ന​ട​ത്താ​നാ​കാ​തെ വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പു​ഴ​യോ​ര​ത്തെ വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി സ​മ​യ​ത്താ​ണ് പു​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങി വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ഒ​ഴു​കു​ക. ഓ​ടു​പൊ​ളി​ച്ചും വീ​ടി​ന്‍റെ ടെ​റ​സി​നു മു​ക​ളി​ൽ ക​യ​റി​യു​മാ​ണ് പ​ല​രും ര​ക്ഷ​പ്പെ​ടു​ക.
കാ​വ​ൽ, ജാ​ഗ്ര​ത

പു​ഴ​യു​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ പ​ക​ലും രാ​ത്രി​യും പു​ഴ​വ​ക്കി​ൽ ആ​രെ​ങ്കി​ലു​മൊ​ക്കെ കാ​വ​ലു​ണ്ടാ​കും. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ രൗ​ദ്ര​ഭാ​വം ശ​മി​ക്കും​വ​രെ ഈ ​കാ​വ​ലി​രി​പ്പ് തു​ട​രു​മെ​ന്നു പ്ര​ദേ​ശ​വാ​സി​യാ​യ മു​രു​ക​ൻ പ​റ​ഞ്ഞു.
ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​ക്ക് അ​ടു​ത്തെ​ത്തി​യാ​ൽ ഡാ​മു​ക​ളി​ലെ വെ​ള്ളം പ​ക​ൽ​സ​മ​യം തു​റ​ന്നു​വി​ട്ട് രാ​ത്രി​ക​ളി​ലെ മി​ന്ന​ൽ​പ്ര​ള​യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തെ മ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളോ മേ​ഘ​സ്ഫോ​ട​ന​ക​ളോ ഉ​ണ്ടാ​യാ​ൽ അ​വി​ടെ നി​ന്നു​ള്ള വെ​ള്ളം​കൂ​ടി ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​വി​ധം ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തി ക്ര​മീ​ക​രി​ക്ക​ണം. ക​രി​പ്പാ​ലി, പാ​ള​യം, കൊ​ടി​ക്കാ​ട്ടു​കാ​വി​ന്‍റെ താ​ഴ്ഭാ​ഗം, കൂ​ട്ടി​ല​മൊ​ക്ക് പ്ര​ദേ​ശ​ത്തും പു​ഴ​വെ​ള്ളം വീ​ടു​ക​ളി​ൽ ക​യ​റാ​റു​ണ്ട്.

Latest News

Corehub Up