Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assets

നേ​താ​ക്ക​ളു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ ഓ​ഡി​റ്റ് ചെ​യ്യും; സം​ഘ​ട​നാ ശു​ദ്ധീ​ക​ര​ണ​വു​മാ​യി സി​പി​എം

കോ​ഴി​ക്കോ​ട്: സം​ഘ​ട​നാ​ത​ല​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ തെ​റ്റു​തി​രു​ത്ത​ൽ പ്ര​ക്രി​യ​യ്ക്ക് തു​ട​ക്ക​മി​ട്ട് സി​പി​എം. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തും ബെ​നാ​മി ഇ​ട​പാ​ടു​ക​ളും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ൻ കോ​ഴി​ക്കോ​ട് ചേ​ർ​ന്ന വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​റി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ ആ​ദ്യം ഓ​ഡി​റ്റ് ചെ​യ്യും.

തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ജി​ല്ലാ നേ​താ​ക്ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ടു​ത്ത വ​ലി​യ തു​ക​യു​ടെ വാ​യ്പ​ക​ൾ തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും. ബാ​ങ്കു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശ​മു​യ​ർ​ന്നു.

അ​തോ​ടൊ​പ്പം വ​നി​താ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളി​ലും യൂ​ണി​റ്റ് ത​ലം മു​ത​ൽ കു​റ​ഞ്ഞ​ത് ഒ​രു ഭാ​ര​വാ​ഹി​യെ​ങ്കി​ലും വ​നി​ത​യാ​യി​രി​ക്ക​ണ​മെ​ന്ന കാ​ര്യം നി​ർ​ബ​ന്ധ​മാ​ക്കി. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ വീ​ഴ്ച​ക​ൾ സ്വ​യം തി​രു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​യി. ഇ.​എം.​എ​സ്, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, ഇ.​കെ. നാ​യ​നാ​ർ തു​ട​ങ്ങി​യ മു​ൻ​നി​ര നേ​താ​ക്ക​ൾ ത​ങ്ങ​ൾ​ക്ക് പ​റ്റി​യ തെ​റ്റു​ക​ൾ തി​രു​ത്തി​യാ​ണ് മു​ന്നോ​ട്ടു​പോ​യി​ട്ടു​ള്ള​ത്.

താ​നും പി​ണ​റാ​യി വി​ജ​യ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് സ്വ​യം തി​രു​ത്തു​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. തി​രു​ത്ത​ൽ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ചേ​രാ​നി​രി​ക്കു​ന്ന വി​ശാ​ല ജി​ല്ലാ സ​മി​തി യോ​ഗ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളും എ​ട്ട് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും വീ​തം പ​ങ്കെ​ടു​ക്കും.

Latest News

Corehub Up