Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistant Professor

മ​ല​പ്പു​റം സെ​ന്‍റ​റി​ൽ അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം

 തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലെ ബി​എ​ഡ് പ്രോ​ഗ്രാ​മി​ന് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ ക​രാറടി​സ്ഥാ​ന​ത്തി​ലു​ള്ള അ​സി. പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 23 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : 55 ശതമാനം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത സോ​ഷ്യ​ൽ സ​യ​ൻ​സി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 55 ശതമാനം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത എം​എ​ഡ് ബി​രു​ദം, നെ​റ്റ് / പി​എ​ച്ച്ഡി ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 64 വ​യ​സ്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

 ഹി​ന്ദി ഭാ​ഷാ - സാ​ഹി​ത്യ റി​ഫ്ര​ഷ​ർ കോ​ഴ്‌​സ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ യു​ജി​സി. - മാ​ള​വ്യ മി​ഷ​ൻ ടീ​ച്ച​ർ ട്രെ​യി​നി​ങ് സെ​ന്‍റ​ർ (യു​ജി​സി - എം​എം​ടി​ടി​സി.) കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്കാ​യി (ഹി​ന്ദി അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്രം) ഹി​ന്ദി ഭാ​ഷ​യും സാ​ഹി​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ റി​ഫ്ര​ഷ​ർ കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 07 വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​എം​ടി​ടി​സി​ൽ ഓ​ഫ്‌​ലൈ​നാ​യാ​ണ് കോ​ഴ്സ്. ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക് : https://forms.gle/UodL2A3EAetBgij99 .

 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

 അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ഇ​സ്‌​ലാ​മി​ക് ഫി​നാ​ൻ​സ് ( സി​ബി​സി​എ​സ്എ​സ് വി​യു​ജി. ) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ 4, 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം : ഇ​എം​ഇ​എ. കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കൊ​ണ്ടോ​ട്ടി. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റാം

ഒ​ക്ടോ​ബ​ർ 16-ന് ​ന​ട​ത്താ​നി​രു​ന്ന ബി​ബി​എ, എ​ൽ​എ​ൽ​ബി. ഹോ​ണേ​ഴ്‌​സ് (2011 സ്‌​കീം) ആ​റാം സെ​മ​സ്റ്റ​ർ (2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026, (2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും പ​ത്താം സെ​മ​സ്റ്റ​ർ (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026, (2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും എ​ൽ​എ​ൽ​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി ആ​റാം സെ​മ​സ്റ്റ​ർ (2015 സ്‌​കീം - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ർ 04-ന് ​ന​ട​ത്തും. ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ
യും ​പ​ത്താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം​അ​ഞ്ച് വ​രെ​യും ന​ട​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

 എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ ( സി​ബി​സി​എ​സ്എ​സ്. - 2004 സ്‌​കീം ) ഒ​ന്നാം സെ​മ​സ്റ്റ​ർ (2006 പ്ര​വേ​ശ​നം), ര​ണ്ടാം സെ​മ​സ്റ്റ​ർ (2007 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2008 പ്ര​വേ​ശ​നം), നാ​ലാം സെ​മ​സ്റ്റ​ർ (2008 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

 

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​ഹെ​ൽ​ത് ആ​ന്‍റ് യോ​ഗാ തെ​റാ​പ്പി (2023 പ്ര​വേ​ശ​നം മു​ത​ൽ) ഡി​സം​ബ​ർ 2026, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ. (2020 സ്‌​കീം - 2023, 2024, 2025 പ്ര​വേ​ശ​നം, 2026 സ്‌​കീം - 2026 പ്ര​വേ​ശ​നം), അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ. ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ടി​എ​ച്ച്എം., എം​എ​ച്ച്എം. (പി​ജി. - സി​ബി​സി​എ​സ്എ​സ്. - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ), വി​ദൂ​ര വി​ഭാ​ഗം / സി​ഡി​ഒ​ഇ. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം. (പി​ജി. - എ​സ്ഡി​ഇ. - സി​ബി​സി​എ​സ്എ​സ്. - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 09-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

 

സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം. (2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 09-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 

പ​രീ​ക്ഷാ​ഫ​ലം

 

മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് - എം​എ​സ് സി. ​കെ​മി​സ്ട്രി, എം​എ​സ് സി. ​ഫി​സി​ക്സ് (സി​സി​എ​സ്എ​സ്. - 2021, 2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ;യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മ​​​​തി​​​​യാ​​​​യ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​രെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​ൻ നീ​​​​ക്ക​​​​മെ​​​​ന്ന് ആ​​​​ക്ഷേ​​​​പം.

നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി എം​​​​ബി​​​​ബി​​​​എ​​​​സും അ​​​​താ​​​​തു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ൻ​​​​സി പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും യോ​​​​ഗ്യ​​​​ത​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ച് പി​​​​എ​​​​സ്‌​​​​സി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.

പ​​​​രീ​​​​ക്ഷ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന തീ​​​​യ​​​​തി​​​​യു​​​​ടെ ത​​​​ലേ ദി​​​​വ​​​​സം പ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​ത്ത മ​​​​റ്റു ചി​​​​ല​​​​രെ കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പി​​​​എ​​​​സ്‌​​​​സി പു​​​​തി​​​​യൊ​​​​രു വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ആ​​​​രോ​​​​പി​​​​ച്ചു.

നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ജൂ​​​​ലൈ ര​​​​ണ്ടി​​​​ലെ പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, അ​​​​നാ​​​​ട്ട​​​​മി എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ഡി​​​​ഗ്രി​​​​യു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ മാ​​​​ത്രം നോ​​​​ണ്‍​മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്നു വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾത​​​​ന്നെ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി തു​​​​ട​​​​ങ്ങി​​​​യ പ്രീ ​​​​ക്ലി​​​​നി​​​​ക്ക​​​​ൽ, പാ​​​​രാ ക്ലി​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ ധാ​​​​രാ​​​​ള​​​​മു​​​​ണ്ട്. എം​​​​ഡി ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ 57 പേ​​​​ർ ഈ ​​​​പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം ഒ​​​​ഴി​​​​വു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.

എം​​​​ഡി മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി ക​​​​ഴി​​​​ഞ്ഞ നൂ​​​​റോ​​​​ളം ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളും അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​കെ ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ മൂന്നി​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യും പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രി​​​​ക്കേ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി പ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​ച്ച​​​​ത് മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദം ഇ​​​​ല്ലാ​​​​ത്ത നോ​​​​ണ്‍​മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണെ​​​​ന്നു വ്യ​​​​ക്തം.

ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, അ​​​​നാ​​​​ട്ട​​​​മി, ഫി​​​​സി​​​​യോ​​​​ള​​​​ജി, ഫാ​​​​ർ​​​​മ​​​​ക്കോ​​​​ള​​​​ജി എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എം​​​​ഡി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രെ മാ​​​​ത്രം അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഐ​​​​എം​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എം.​​​​എ​​​​ൻ. മേ​​​​നോ​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​റോ​​​​യി കെ. ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

CAREER DEEPIKA

ത​​മി​​ഴ്നാ​​ട്ടി​​ൽ 2708 അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ

ത​​മി​​ഴ്നാ​​ട്ടി​​ലെ ടീ​​ച്ചേ​​ഴ്സ് റി​​ക്രൂ​​ട്ട്മെ​​ന്‍റ് ബോ​​ർ​​ഡ് അ​​സി​സ്റ്റ​ന്‍റ് പ്ര​​ഫ​​സ​​റു​​ടെ 2708 ഒ​​ഴി​​വു​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​നം ന​​ട​​ത്തു​​ന്നു. ന​​വം​​ബ​​ർ 10 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ പി​​ജി, ബി​​എ​​ഡ്, നെ​​റ്റ്/​​സെ​​റ്റ്/​​പി​​എ​​ച്ച്‌​​ഡി. പി​​എ​​സ്ടി​​എം റി​​സ​​ർ​​വേ​​ഷ​​ൻ കാ​​റ്റ​​ഗ​​റി​​യി​​ൽ അ​​പേ​​ക്ഷി​​ക്കു​​ന്ന​വ​​ർ എ​​സ്എ​​സ്എ​​ൽ​​സി/​​പ്ല​​സ്‌​​ടു ത​​ലം​​വ​​രെ ത​​മി​​ഴ് പ​​ഠി​​ച്ചി​​രി​​ക്ക​​ണം അ​​ല്ലെ​​ങ്കി​​ൽ നി​​ശ്ച‌ി​​ത സ​​മ​​യ​​ത്തി​നു​​ള്ളി​​ൽ ത​​മി​​ഴ്‌​​നാ​​ട് പി​​എ​​സ്‌​​സി ന​​ട​​ത്തു​​ന്ന ത​​മി​​ഴ് ലാം​​ഗ്വേ​​ജ് ടെ​സ്റ്റ് പാ​​സാ​​ക​​ണം.

ഒ​​ഴി​​വു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ: ഇം​​ഗ്ലീ​ഷ്, മാ​​ത്ത​​മാ​റ്റി​​ക്സ്, സ്റ്റ‌ാ​​റ്റി​​സ്റ്റി​ക്‌​​സ്, ബോ​​ട്ട​​ണി, കം​​പ്യൂ​​ട്ട​​ർ​ സ​​യ​​ൻ​​സ്, ഫി​​സി​​ക്സ‌്‌, സു​​വോ​​ള​​ജി, കെ​​മി​​സ്ട്രി, ഇ​​ക്ക​​ണോ​​മി​​ക്സ്, ജ്യോഗ്ര​​ഫി, ഹി​സ്റ്റ​​റി, കൊ​​മേ​ഴ്സ്, ​പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, പ​​ബ്ലി​​ക് അ​​ഡ്മ‌ി​നി​​സ്ട്രേ​​ഷ​​ൻ, ബി​​സി​​ന​​സ് അ​​ഡ്‌​​മി​​നി​​സ്ട്രേ​​ഷ​​ൻ, സം​​സ്കൃ‌​​തം തു​​ട​​ങ്ങി നി​​ര​​വ​​ധി വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് ഒ​​ഴി​​വ്.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.trb.tn.nic.in

Latest News

Corehub Up