x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റി​ലേ​ക്ക്


Published: March 4, 2026 05:24 PM IST | Updated: March 4, 2026 05:30 PM IST

അ​നാ​ഥാ​ല​യ​ത്തി​ല്‍ വ​ള​ര്‍​ന്ന ആ ​കു​ട്ടി ഇ​ന്ന് ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ഒ​രോ​ന്നാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്‌. കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​ങ്ങ​ളം ഈ​സ്റ്റി​ലെ ബ​ത്‌​ല​ഹേം ബാ​ല​ഭ​വ​നിൽ വളർന്ന വി​ജ​യ​കു​മാ​ർ അ​ശോ​ക​ന്‍റെ ജീവിതകഥ എല്ലാവർക്കും മാതൃകയാണ്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ശക്തി ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ വി​ജ​യ​കു​മാ​ർ അ​ശോ​ക​ൻ, ഇന്ന് പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്.

തന്‍റെ ജീവിതവഴിയെ കുറിച്ചും പോരാട്ടങ്ങളെ പറ്റിയും വി​ജ​യ​കു​മാ​ർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്.

കുറിപ്പിന്‍റെ പൂർണരൂപം:

2026 ഫെ​ബ്രു​വ​രി 13 എ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ദി​വ​സ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. സ്ഥി​ര​മാ​യ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കു​ക​യെ​ന്ന​ത് ഏ​തൊ​രു വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചും അ​ത്യ​ധി​കം സ​ന്തോ​ഷം ജ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്.

സാ​മ്പ​ത്തി​ക​സു​ര​ക്ഷി​ത​ത്വം, സാ​മൂ​ഹി​ക​പ​ദ​വി എ​ന്നി​വ​യൊ​ക്കെ ആ ​ജോ​ലി​യാ​ൽ കൈ​വ​രു​ന്നു എ​ന്ന​തും​കൂ​ടി​യാ​ണ് അ​തി​ന് പി​ന്നി​ലെ കാ​ര​ണം. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടെ​ങ്കി​ലും ഈ ​കു​റി​പ്പെ​ഴു​താ​ൻ ഇ​പ്പോ​ഴാ​ണ് തോ​ന്ന​ലു​ണ്ടാ​യ​ത്.

എ​ന്നെ സ്നേ​ഹി​ക്കു​ന്ന, എ​ന്നെ ന​ന്നാ​യി അ​റി​യു​ന്ന സു​ഹൃ​ത്തു​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രൊ​ക്കെ എ​ന്‍റെ ഈ ​കു​റി​പ്പി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും എ​ന്നെ​നി​ക്ക് അ​റി​യാം. കാ​ര​ണം ഈ ​ജോ​ലി എ​ന്ന​ത് എ​നി​ക്ക് അ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​യി​രു​ന്നു.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ജീ​വി​തം തു​ട​ങ്ങി​യ എ​നി​ക്ക് ഇ​ങ്ങ​നൊ​രു പ​ദ​വി കൈ​വ​ന്ന​തി​ൽ എ​ന്നെ​ക്കാ​ള​ധി​കം ആ​ത്മാ​ർ​ഥ​മാ​യി സ​ന്തോ​ഷി​ക്കു​ന്ന​വ​ർ ഉ​ണ്ട്.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ത്തെ​യും ദുഃ​ഖ​ത്തെ​യും ഏ​തൊ​രു വി​കാ​ര​ത്തെ​യും ഞാ​ൻ ഒ​രേ പാ​റ്റേ​ണി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ധി​ക​സ​ന്തോ​ഷ​ത്തി​ലേ​ക്കോ അ​ധി​ക​ദുഃ​ഖ​ത്തി​ലേ​ക്കോ അ​തി​നെ ക​ട​ക്കാ​ൻ ഞാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല.

എ​ന്‍റെ ജീ​വി​തം പ​ല​വി​ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വൈ​കാ​രി​ക​മാ​യി ആ ​നി​ല​യി​ൽ പ​രു​വ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. മൂ​ന്നാം വ​യ​സി​ലാ​ണ് ഞാ​ൻ അ​നാ​ഥ​നാ​യ​ത്. മാ​താ​പി​താ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഞ​ങ്ങ​ൾ നാ​ലു​മ​ക്ക​ളും എ​ട്ടു​വ​യ​സു​വ​രെ വ​ല്യ​മ്മ​ച്ചി​യു​ടെ (അ​ച്ഛ​ന്‍റെ അ​മ്മ) സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ വ​ല്യ​മ്മ​ച്ചി​യു​ടെ മ​ര​ണ​ശേ​ഷം എ​ന്‍റെ അ​മ്മാ​യി (അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി) ആ​ണ് ഞ​ങ്ങ​ളെ നോ​ക്കി​യ​ത്. എ​ന്നാ​ൽ അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം പി​ന്നീ​ട് കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​ങ്ങ​ളം ഈ​സ്റ്റി​ലെ ബ​ത്‌​ല​ഹേം ബാ​ല​ഭ​വ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഞ​ങ്ങ​ളെ അ​മ്മാ​യി കൊ​ണ്ടു​പോ​യി ചേ​ർ​ത്തു.

ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ഭ​യ​വും അ​ന്ന​വും അ​ക്ഷ​ര​വും ന​ൽ​കി​വ​ന്നി​രു​ന്ന ഒ​രു സ്ഥാ​പ​നം. അ​വി​ടെ​യാ​ണ് ഞാ​ൻ ഡി​ഗ്രി വ​രെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഡി​ഗ്രി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ആ​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി ര​ണ്ടാം റാ​ങ്കോ​ടു​കൂ​ടി വി​ജ​യി​ച്ചു. ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ, ബാ​ല​ഭ​വ​നി​ലെ പ​തി​മൂ​ന്നു​വ​ർ​ഷ​ത്തെ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി അ​വി​ടു​ന്ന് ഇ​റ​ങ്ങി. എ​നി​ക്ക് പ​ഠി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ബാ​ല​ഭ​വ​നി​ൽ ഞ​ങ്ങ​ളു​ടെ അ​ച്ചാ​ച്ച​ൻ ചെ​യ്തു​ത​ന്നു.

ചെ​റു​പ്പം മു​ത​ൽ ന​ന്നാ​യി പ​ഠി​ച്ചു എ​ന്ന​ത് ത​ന്നെ​യാ​ണ് എ​ന്‍റെ ഈ ​വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ഞാ​ൻ കാ​ണു​ന്ന​ത്. ഡി​ഗ്രി​പ​ഠ​ന​ത്തി​ന് ശേ​ഷം പിജി ചെ​യ്യാ​നാ​യി ഞാ​ൻ പോ​യ​ത് കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​യി​രു​ന്നു. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു.

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്പ് അ​ന്ന് എ​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. പി​ജി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ യു​ജി​സി നെ​റ്റും ജെ​ആ​ർ​എ​ഫും ഞാ​ൻ ക​ര​സ്ഥ​മാ​ക്കി.

അ​തി​നു​ശേ​ഷ​മാ​ണ് എം​ഫി​ൽ ചെ​യ്യാ​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലേ​ക്ക് വ​രു​ന്ന​ത്. ഒ​ന്നാം റാ​ങ്കോ​ടു​കൂ​ടി എം​ഫി​ൽ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് അ​വി​ടെ ത​ന്നെ ഡോ. ​സി.​ആ​ർ. പ്ര​സാ​ദി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ജെ​ആ​ർ​എ​ഫോ​ടു​കൂ​ടി പി​എ​ച്ച്ഡി​യും പൂ​ർ​ത്തി​യാ​ക്കി.

പ്ര​ബ​ന്ധ​സ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ ഓ​പ്പ​ൺ ഡി​ഫ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ന്നു. പ​ഠ​നം മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ മൂ​ല​ധ​നം എ​ന്ന് കാ​ണി​ക്കാ​നാ​ണ് ഇ​ത് ഞാ​ൻ പ​റ​ഞ്ഞ​ത്.

സാ​മൂ​ഹി​ക​മോ സാ​മ്പ​ത്തി​ക​മോ രാ​ഷ്ട്രീ​യ​പ​ര​മോ കു​ടും​ബ​പ​ര​മോ ആ​യ യാ​തൊ​രു പ്രി​വി​ലേ​ജു​ക​ളും ഇ​ല്ലാ​തെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യി, നാ​ട്ടി​ലെ സ​ർ​ക്കാ​ർ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ച് മാ​ത്രം നേ​ടി​യ വി​ജ​യ​മാ​ണി​ത്.

കേ​ര​ള പി​എ​സ്‌​സി മു​ഖേ​ന അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ജോ​ലി ല​ഭി​ച്ചു എ​ന്ന​തി​ൽ സ​ന്തോ​ഷ​ത്തെ​ക്കാ​ൾ എ​നി​ക്ക് വ​ള​രെ​യ​ധി​കം അ​ഭി​മാ​ന​മു​ണ്ട്. കാ​ര​ണം ഒ​രു കു​ട്ടി​യു​ടെ വ്യ​ക്തി​ത്വ​രൂ​പീ​ക​ര​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ക​രി​യ​ർ​രൂ​പീ​ക​ര​ണ​ത്തി​ലും ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും ജോ​ലി/​പ​ദ​വി പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഭ​ദ്ര​ത​യു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ മ​ക്ക​ളെ അ​തി​ന​നു​സ​രി​ച്ച് പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കാ​നും സാ​ധി​ക്കും.

മ​ക്ക​ൾ അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല; മേ​ൽ​പ്പ​റ​ഞ്ഞ ത​ര​ത്തി​ലു​ള്ള ഭ​ദ്ര​ത​ക​ൾ ഉ​ള്ള കു​ട്ടി​ക​ൾ​ക്കാ​ക​ട്ടെ; ജീ​വി​ത​ത്തി​ന്‍റെ യാ​തൊ​രു പ്രാ​രാ​ബ്ധ​ങ്ങ​ളും അ​റി​യേ​ണ്ടി​യും വ​രി​ല്ല.

അ​വ​ർ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ യാ​ത്ര​ക​ളൊ​ക്കെ പോ​യി ഇ​ഷ്ട​മു​ള്ള ജോ​ലി​ക​ൾ കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ധാ​രാ​ളം വ​ർ​ഷ​ങ്ങ​ൾ പ്ര​യ​ത്നി​ക്കാ​നൊ​ക്കെ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും.

K-Rail Survey

കാ​ര​ണം അ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​പ​ര​മാ​യ ഭൗ​തി​ക സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​യി ഉ​ണ്ടാ​കും. എ​ന്നാ​ൽ എ​ന്നെ​പ്പോ​ലെ സീ​റോ​യി​ൽ നി​ന്നും തു​ട​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ര​ട്ടി ക​ഠി​നാ​ധ്വാ​നം ആ​ണ് എ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത്. മാ​ത്ര​മ​ല്ല കു​ടും​ബ​പ​ര​മാ​യ ബാ​ക്ക​പ്പ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ മാ​ന​സി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

പ​രീ​ക്ഷ​ക​ൾ​ക്ക് പ​ഠി​ച്ചാ​ൽ മാ​ത്രം പോ​രാ; ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കൂ​ടി അ​തീ​ജീ​വി​ച്ചാ​ണ് ഞാ​ന​ട​ങ്ങു​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യു​ള്ള ഓ​രോ വി​ദ്യാ​ർ​ത്ഥി​യും വ​ള​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ പ്രാ​യം ക​ട​ന്നു​പൊ​യ്ക്കൊ​ണ്ടി​രി​ക്കും. ജീ​വി​ത​ത്തി​ന്‍റേ​താ​യ മ​റ്റു പ​ല സ​മ്മ​ർ​ദ്ദ​ങ്ങ​ളും അ​നു​ഭ​വി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും.

ഇ​ന്ന​ത്തെ കാ​ല​ത്ത് കോ​ളേ​ജി​ൽ ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യി സ്ഥി​ര​ജോ​ലി ല​ഭി​ക്കു​ക​യെ​ന്ന​ത് വ​ള​രെ​യേ​റെ ക്ലേ​ശ​ക​ര​മാ​യ കാ​ര്യ​മാ​ണ്. മേ​ൽ​പ്പ​റ​ഞ്ഞ ത​ര​ത്തി​ൽ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വം ഉ​ള്ള​വ​ർ​ക്ക് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ കാ​ശ് കൊ​ടു​ത്ത് അ​ത് സാ​ധി​ച്ചെ​ടു​ക്കാം.

എ​ന്നാ​ൽ ജീ​വി​ത​പി​ന്നോ​ക്കാ​വ​സ്ഥ ഉ​ള്ള ഒ​രാ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പി​എ​സ്‌​സി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് ആ​ശ്ര​യം. അ​തി​ന്‍റെ നി​യ​മ​ന​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ള​രെ​യേ​റെ കാ​ല​താ​മ​സ​വും നേ​രി​ടേ​ണ്ടി​വ​രും.

പി​ന്നോ​ക്ക ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ള്ള കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​നി​ല പ​ല​പ്പോ​ഴും ആ​രും ച​ർ​ച്ച​യ്ക്ക​ടു​ക്കാ​റി​ല്ല. ഭൗ​തി​ക​വും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പി​ന്തു​ണ ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും ചെ​യ്യാ​റു​ണ്ട്.

മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം ഇ​വ​ർ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. മ​റ്റു വി​ദ്യാ​ർഥി​ക​ൾ​ക്ക് സ്വ​യം പ​ഠി​ച്ചാ​ൽ മാ​ത്രം മ​തി​യെ​ന്നി​രി​ക്കെ; പി​ന്നോ​ക്കാ​വ​സ്ഥ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ഠി​ച്ചാ​ൽ മാ​ത്രം പോ​രാ, കു​ടും​ബ​പ​ര​മാ​യും സാ​മ്പ​ത്തി​ക​വു​മാ​യ അ​ടി​ത്ത​റ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​കൂ​ടി സ​മ​യം ചെ​ല​വാ​ക്കേ​ണ്ടി​വ​രും.

വി​വി​ധ മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​യും പ​ഠി​ച്ചു മു​ന്നേ​റു​ന്ന​ത് എ​ന്ന് സാ​ന്ദ​ർ​ഭി​ക​മാ​യി പ​റ​യു​ന്നു. എ​ന്‍റെ വി​ജ​യ​ക​ഥ ഇ​ത്ര വി​സ്ത​രി​ച്ച് ഇ​വി​ടെ പ​റ​ഞ്ഞ​ത് ഇ​ത് വാ​യി​ക്കു​ന്ന പി​ന്നോ​ക്ക​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്.

സീ​റോ​യി​ൽ നി​ന്നും തു​ട​ങ്ങി​യ എ​നി​ക്ക് സ​ർ​ക്കാ​ർ കോ​ളേ​ജി​ൽ ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ജോ​ലി ല​ഭി​ച്ചു​വെ​ങ്കി​ൽ പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും നേ​ടി​യെ​ടു​ക്കാം.

ഏ​റ്റ​വും പ്രാ​ഥ​മി​ക​മാ​യി പ​ഠി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.​മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വാ​ക്ക് ക​രു​ണ​യാ​ണ് പ​ല​രും പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. അ​ത് സ​ത്യ​വു​മാ​ണ്.

ബ​ത്‌ലഹേം ബാ​ല​ഭ​വ​ൻ എ​ന്ന സ്ഥാ​പ​നം എ​നി​ക്ക് നേ​രെ ക​രു​ണ​യു​ടെ ക​രം നീ​ട്ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വി​ജ​യം സാ​ദ്ധ്യ​മാ​കി​ല്ലാ​യി​രു​ന്നു.

ഈ ​ജീ​വി​ത​കാ​ല​ത്തി​നി​ട​യി​ൽ എ​ന്‍റെ വീ​ഴ്ച​ക​ളി​ൽ എ​ന്നെ പ​രി​ഗ​ണി​ച്ച; ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​പ്പോ​ൾ എ​ന്നെ പി​ന്തു​ണ​ച്ച എ​ന്നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ളു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​ത്തി​ൽ നി​ന്നും ഏ​റ്റ​വും അ​ക​മ​ഴി​ഞ്ഞ ന​ന്ദി​യും സ്നേ​ഹ​വും.

ഈ ​വി​ജ​യം നി​ങ്ങ​ൾ​ക്കും കൂ​ടി ഉ​ള്ള​താ​ണ്. ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ധാ​രാ​ളം പേ​ർ നേ​രി​ട്ടും ഫോ​ൺ വ​ഴി​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും അ​ഭി​ന​ന​ന്ദ​ങ്ങ​ൾ അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

വി​ജ​യ​കു​മാ​ർ അ​ശോ​ക​ൻ (വി​ജ​യ​കു​മാ​ർ .എ)

Tags : Vijayakumar Ashokan Assistant Professor Victoria College Palakkad Orphanage Soft Story Todays Story

Recent News

Corehub Up