x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി... വി​സ്മ​യ​മാ​യി... വി.​ഡി

സാ​ബു ജോ​ണ്‍
Published: May 15, 2026 06:14 PM IST | Updated: May 16, 2026 11:08 AM IST

പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​നു പു​തി​യ മാ​നം ന​ൽ​കി​യ അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം വി​ഡി​എ​സ് എ​ന്ന് അ​നു​യാ​യി​ക​ൾ സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക്.

ല​ക്ഷ​ക്ക​ണ​ക്കി​നു കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു​കൊ​ണ്ടാ​ണ് വി.​ഡി. സ​തീ​ശ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്.

സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ശൈ​ലി​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി​രു​ന്നു സ​തീ​ശ​ന്‍റെ രീ​തി​ക​ൾ. നി​ല​പാ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യും കൃ​ത്യ​ത​യു​മു​ണ്ട്.

എ​തി​ർ​പ്പു​ക​ൾ വ​ന്നാ​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ മു​ഖ​ത്തു നോ​ക്കി വി​മ​ർ​ശി​ക്കും. ചാ​ട്ടു​ളി പോ​ലെ തു​ള​ഞ്ഞു​ക​യ​റു​ന്ന വാ​ക്കു​ക​ൾ.

ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന നേ​താ​വ്

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യോ​ടെ ശ​രാ​ശ​രി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഭ​ര​ണ​മി​ല്ലാ​ത്ത മ​റ്റൊ​രു അ​ഞ്ചു വ​ർ​ഷം​കൂ​ടി കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കും യു​ഡി​എ​ഫു​കാ​ർ​ക്കും ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ലാ​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ലും പു​റ​ത്തും സ​ർ​ക്കാ​രി​നെ ചോ​ദ്യം ചെ​യ്തും വെ​ല്ലു​വി​ളി​ച്ചും സ​തീ​ശ​ൻ ക​ളം നി​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി.

ഇ​ട​യ്ക്കി​ടെ വ​ന്നു​കൊ​ണ്ടി​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ത​ക​ർ​പ്പ​ൻ വി​ജ​യം അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം മ​ട​ക്കി​ന​ൽ​കി. ഭ​ര​ണ​ത്തി​ലേ​ക്കു തി​രി​ച്ചു വ​രാ​ൻ ക​ഴി​യു​മെ​ന്ന ചി​ന്ത യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ മു​ള​പൊ​ട്ടി​ത്തു​ട​ങ്ങി.

കൃ​ത്യ​മാ​യ ല​ക്ഷ്യം കു​റി​ച്ച് മി​ക​ച്ച ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യി അ​തു ന​ട​പ്പി​ലാ​ക്കു​ന്ന ശൈ​ലി​ക്കു തു​ട​ക്കം കു​റി​ച്ച​ത് സ​തീ​ശ​നാ​ണ്. ‘ടീം ​യു​ഡി​എ​ഫ്’ എ​ന്ന ലേ​ബ​ൽ ത​ന്നെ സ​തീ​ശ​ൻ പു​റ​ത്തി​റ​ക്കി.

ജ​യി​ച്ചാ​ൽ ടീം ​യു​ഡി​എ​ഫി​ന്‍റെ വി​ജ​യം എ​ന്നും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നും പ​ര​സ്യ​മാ​യി പ​റ​ഞ്ഞു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടു​ന്ന സ​തീ​ശ​ൻ​ശൈ​ലി കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​നു പു​തു​മ​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ലെ യു​വ​നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി ഒ​രു ടീ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശൈ​ലി തൃ​ക്കാ​ക്ക​ര​യി​ലും പു​തു​പ്പ​ള്ളി​യി​ലും പാ​ല​ക്കാ​ട്ടും നി​ല​ന്പൂ​രി​ലും വി​ജ​യം ക​ണ്ടു.

മ​ന്ത്രി​മാ​രു​ടെ പ​ട​ത​ന്നെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക്യാ​ന്പ് ചെ​യ്തു പ്ര​വ​ർ​ത്തി​ച്ചി​ട്ടും ടീം ​യു​ഡി​എ​ഫി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ മു​ന്നേ​റ്റ​ത്തെ ത​ട​യാ​ൻ സാ​ധി​ച്ചി​ല്ല.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​തീ​ശ​ൻ ന​ട​ത്തി​യ ഫ​ല​പ്ര​വ​ച​നം പോ​ലും കൃ​ത്യ​മാ​യി​രു​ന്നു. ഏ​തു വി​ഷ​യ​ത്തി​ലാ​യാ​ലും സ​തീ​ശ​നു വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്, നി​ല​പാ​ടു​ണ്ട്.

ന​ന്നാ​യി പ​ഠി​ച്ചും ഗൃ​ഹ​പാ​ഠം ചെ​യ്തു​മാ​ണ് സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ആ ​പ്ര​സം​ഗ​ങ്ങ​ൾ കേ​ട്ടി​രി​ക്കു​ന്ന​തു ത​ന്നെ ര​സ​മാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത ‘ഒ​ത്തു​തീ​ർ​പ്പു ശൈ​ലി’ സ​തീ​ശ​നി​ല്ലാ​യി​രു​ന്നു. വെ​ട്ടി​ത്തു​റ​ന്നു കാ​ര്യ​ങ്ങ​ൾ പ​റ​യും. എ​തി​ർ​ക്കേ​ണ്ട​തി​നെ എ​തി​ർ​ക്കും.

ഇ​തു സ​തീ​ശ​ന് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ൾ​പ്പെ​ടെ ശ​ത്രു​ക്ക​ളെ ഉ​ണ്ടാ​ക്കി. പ​ക്ഷേ, പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ്രാ​ഫ് ഉ​യ​ർ​ന്നു​വ​രി​ക​യാ​യി​രു​ന്നു.

നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ

നി​ല​പാ​ടു​ക​ളി​ലെ കാ​ർ​ക്ക​ശ്യം സ​തീ​ശ​ന് ഒ​രു​പാ​ട് അ​നു​യാ​യി​ക​ളെ സൃ​ഷ്ടി​ച്ചു​കൊ​ടു​ത്തു. നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ൾ പി.​വി. അ​ൻ​വ​റി​നെ കൈ​കാ​ര്യം ചെ​യ്ത രീ​തി ഉ​ദാ​ഹ​ര​ണം.

യു​ഡി​എ​ഫു​മാ​യി ഇ​ട​ഞ്ഞ അ​ൻ​വ​ർ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ തീ​രു​മാ​നം.

എ​ന്നാ​ൽ, അ​ൻ​വ​റി​ന്‍റെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങേ​ണ്ടെ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ തീ​രു​മാ​നം. പ​ത്രി​ക പി​ൻ​വ​ലി​ച്ചു വ​ന്നാ​ൽ ച​ർ​ച്ച​യാ​കാ​മെ​ന്നു സ​തീ​ശ​ൻ പ്ര​ഖ്യാ​പി​ച്ചു.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ അ​ൻ​വ​ർ തീ​രു​മാ​നി​ക്കേ​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ളു​പ്പ​മു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല അ​ത്. അ​ൻ​വ​റി​നു മ​ണ്ഡ​ല​ത്തി​ൽ സ്വാ​ധീ​ന​മു​ണ്ടെ​ന്നു സ​തീ​ശ​നും അ​റി​യാ​മാ​യി​രു​ന്നു.

എ​ങ്കി​ലും ഷൗ​ക്ക​ത്തി​നെ ജ​യി​പ്പി​ച്ചെ​ടു​ക്കാ​മെ​ന്ന സ​തീ​ശ​ന്‍റെ ആ​ത്മ​വി​ശ്വാ​സം യ​ഥാ​ർ​ഥ​ത്തി​ൽ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ആ​ത്മ​വീ​ര്യ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഫ​ലം വ​ന്ന​പ്പോ​ൾ അ​ൻ​വ​ർ ന​ല്ല നി​ല​യി​ൽ വോ​ട്ട് പി​ടി​ച്ചി​ട്ടും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മെ​ച്ച​പ്പെ​ട്ട ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.

ഈ ​സം​ഭ​വം കോ​ണ്‍​ഗ്ര​സ് അ​ണി​ക​ളി​ൽ സൃ​ഷ്ടി​ച്ച ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും ചെ​റു​ത​ല്ലാ​യി​രു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ ത​ന്നെ സ​തീ​ശ​ൻ രാ​ഹു​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞു. പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി.

ലൈം​ഗി​കാ​ത്രി​ക പ​രാ​തി​യി​ൽ കേ​സി​ൽ പെ​ട്ട​വ​ർ വ​രെ ഇ​ട​തു​പ​ക്ഷ​ത്തു സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു സ​തീ​ശ​ന്‍റെ ക​ടു​ത്ത നി​ല​പാ​ട്. നി​ങ്ങ​ൾ ഇ​ങ്ങ​നെ​യ​ല്ലേ എ​ന്ന ന്യാ​യം പ​റ​യാ​ൻ സ​തീ​ശ​ൻ നി​ന്നി​ല്ല.

സ്ത്രീ​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രോ​ടു കോം​പ്ര​മൈ​സ് ഇ​ല്ലെ​ന്നു സ​തീ​ശ​ൻ കാ​ണി​ച്ചു കൊ​ടു​ത്തു. പി​ന്നീ​ട് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തു രാ​ഹു​ലി​നെ​തി​രേ രേ​ഖാ​മൂ​ലം പ​രാ​തി വ​ന്ന​പ്പോ​ൾ യു​ഡി​എ​ഫി​നു പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത് സ​തീ​ശ​ൻ നേ​ര​ത്തെ സ്വീ​ക​രി​ച്ച നി​ല​പാ​ടു മൂ​ല​മാ​യി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​തീ​ശ​ൻ ഒ​രു​പാ​ടു വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​നാ​യി. ഒ​ടു​വി​ൽ സ​തീ​ശ​ൻ ആ​യി​രു​ന്നു ശ​രി എ​ന്നു കാ​ലം തെ​ളി​യി​ച്ചു. ഇ​ങ്ങ​നെ വ​ന്ന്, വി.​ഡി. സ​തീ​ശ​ൻ എ​ന്ന ബ്രാ​ൻ​ഡ് കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​വി​ശേ​ഷ ഇ​ടം നേ​ടി​യെ​ടു​ത്തു തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ജ​ന​പ്രി​യ​നാ​യി വ​ള​ർ​ച്ച

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​നു ശേ​ഷം നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്നാ​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ​തോ​ടെ സ​തീ​ശ​ൻ ജ​ന​പ്രീ​തി​യി​ൽ മു​ന്നേ​റു​ക​യാ​യി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​നൊ​പ്പം ത​ല​പ്പൊ​ക്ക​മു​ള്ള നേ​താ​വി​ല്ല എ​ന്ന​താ​യി​രു​ന്നു കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ പ​രി​മി​തി​യാ​യി പ​റ​യ​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് തെ​ലു​ങ്കാ​ന​യി​ൽ നി​ല​നി​ന്നി​രു​ന്ന അ​വ​സ്ഥ.

അ​വി​ടെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു എ​ന്ന അ​തി​കാ​യ​നൊ​പ്പം ത​ല​പ്പൊ​ക്ക​മു​ള്ള നേ​താ​ക്ക​ൾ കോ​ണ്‍​ഗ്ര​സി​ൽ ഇ​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ, പ്ര​ചാ​ര​ണം മു​ന്നോ​ട്ടു പോ​യ​പ്പോ​ൾ രേ​വ​ന്ത് റെ​ഡ്ഢി വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള നേ​താ​വാ​യി ഉ​യ​ർ​ന്നു​വ​ന്നു. തെ​ലു​ങ്കാ​ന​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തു.

വെ​ല്ലു​വി​ളി​ക​ൾ

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ ത​ന്നെ​യാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു മ​റ്റൊ​രു വെ​ല്ലു​വി​ളി.

സം​സ്ഥാ​നം ക​ടു​ത്ത സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലൂ​ടെ​യാ​ണു ക​ട​ന്നു പോ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന കേ​ന്ദ്ര സ​മീ​പ​ന​ത്തി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​നി​ല്ല.

കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ള്ള കു​ടി​ശി​ഖ​ക​ളും വ​രാ​നി​രി​ക്കു​ന്ന ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി വീ​ണ്ടും വ​ഷ​ളാ​കു​ന്ന​തി​ലേ​ക്കു ന​യി​ച്ചേ​ക്കാം.

ഇ​തി​നെ​യൊ​ക്കെ നേ​രി​ട്ടു ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ക എ​ന്ന​തു ദു​ഷ്ക​ര​മാ​ണ്. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും ത​ങ്ങ​ൾ​ക്കു വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടെ​ന്നാ​ണു സ​തീ​ശ​ൻ പ​റ​യു​ന്ന​ത്.

പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന ട്ര​ഷ​റി ത​ങ്ങ​ൾ നി​റ​യ്ക്കു​മെ​ന്നു സ​തീ​ശ​ൻ പ​റ​ഞ്ഞ​ത് ഈ​യ​ടു​ത്താ​ണ്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്നും ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. സ​മ​ര​ങ്ങ​ളു​ടെ​യും ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ​യും കാ​ല​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന​ത്.

ഒ​രു​വ​ശ​ത്ത് എ​ൽ​ഡി​എ​ഫും മ​റു​വ​ശ​ത്ത് ബി​ജെ​പി​യും കൂ​ടി​യാ​കു​ന്പോ​ൾ സ​മ​ര​കോ​ലാ​ഹ​ല​ങ്ങ​ളി​ലൂ​ടെ​യാ​കും അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ എ​തി​രാ​ളി​ക​ളെ​യും ക​രു​തി​യി​രി​ക്കേ​ണ്ട​തു​മു​ണ്ട്.

പു​തി​യ കേ​ര​ള​ത്തി​നാ​യി

പു​തു​യു​ഗ യാ​ത്ര​യി​ലൂ​ടെ സ​തീ​ശ​ൻ കേ​ര​ള​ത്തി​ന് ഒ​രു ബ​ദ​ൽ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ മാ​ത്രം പ​റ​ഞ്ഞു വോ​ട്ടു നേ​ടു​ന്ന പ​രമ്പ​രാ​ഗ​ത ശൈ​ലി​യി​ൽ​നി​ന്നു മാ​റി വി​വി​ധ മേ​ഖ​ല​ക​ളി​ൽ എ​ന്തു ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ കേ​ര​ള​ത്തി​നു മു​ന്പാ​കെ വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വ​ട​ക്കു​നി​ന്നു തു​ട​ങ്ങി​യ യാ​ത്ര തെ​ക്കു സ​മാ​പി​ച്ച​ത്.

നാ​ള​ത്തെ കേ​ര​ളം എ​ന്താ​യി​രി​ക്ക​ണം എ​ന്നു വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ള്ള നേ​താ​വാ​ണു താ​ൻ എ​ന്നു സ​തീ​ശ​ൻ തെ​ളി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​ല്ലാം സ്വീ​കാ​ര്യ​നാ​യ പു​തു​തു​ല​മു​റ നേ​താ​വാ​യി വ​ള​ർ​ന്നു​വ​രാ​ൻ സ​തീ​ശ​നു സാ​ധി​ച്ചു.

ആ ​നി​ല​യ്ക്കു പ​റ​ഞ്ഞാ​ൽ ഒ​രു ത​ല​മു​റ​മാ​റ്റ​ത്തി​നാ​ണു സ​തീ​ശ​നി​ലൂ​ടെ കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ പു​തി​യ സാ​മാ​ജി​ക​രി​ൽ യു​വ​ര​ക്ത​ത്തി​നും പു​തു​മു​ഖ​ങ്ങ​ൾ​ക്കും മു​ൻ​തൂ​ക്ക​മു​ണ്ട്.

പു​തി​യ ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ളാ​യി​രി​ക്ക​ണം ഇ​നി​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളെ ന​യി​ക്കേ​ണ്ട​ത്. അ​തി​നു സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​നു സാ​ധി​ക്കു​മെ​ന്നു ക​രു​താം. കേ​ര​ള​ത്തി​നു വേ​ണ്ട​ത് ഒ​രു ജെ​ൻ സി ​സ​ർ​ക്ക​ർ ത​ന്നെ​യാ​ണ്.

Tags : VD satheesan Todays Story

Recent News

Corehub Up