x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് ന​ഗ​ര​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി മൂ​ർ​ഖ​ൻ; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ, ന‌​ട്ടം​തി​രി​ഞ്ഞ് അ​ധി​കൃ​ത​ർ


Published: May 18, 2026 02:37 PM IST | Updated: May 18, 2026 02:47 PM IST

ജ​ന​ങ്ങ​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളും പാ​ർ​ക്കു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്നു, പു​ൽ​നാ​മ്പു​ക​ളി​ലേ​ക്കു പോ​ലും നോ​ക്കാ​ൻ ആ​ളു​ക​ൾ ഭ​യ​പ്പെ​ടു​ന്നു. ദ​ക്ഷി​ണ ഫ്രാ​ൻ​സി​ലെ കാ​സ്‌​റ്റ​ൽ​ജി​നെ​സ്റ്റ് എ​ന്ന ശാ​ന്ത​സു​ന്ദ​ര​മാ​യ കൊ​ച്ചുന​ഗ​രം ഇ​പ്പോ​ൾ ഒ​രു വി​ഷ​പ്പാ​മ്പ് വി​ത​ച്ച ഭ​യ​ത്തി​ന്‍റെ ക​രി​നി​ഴ​ലി​ലാ​ണ്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പ്ര​ദേ​ശ​ത്ത് മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ശാ​ന്ത​മാ​യി​രു​ന്ന ഈ ​ന​ഗ​രം ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​യ​ത്. സാ​ധാ​ര​ണ​യാ​യി ഇ​വി​ട​ങ്ങ​ളി​ൽ കാ​ണാ​ത്ത മാ​ര​ക​വി​ഷ​മു​ള്ള മൂ​ർ​ഖ​നാ​ണു മേ​ഖ​ല​യി​ൽ വി​ല​സു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി പ​ക​ർ​ത്തി​യ പാ​മ്പി​ന്‍റെ ചി​ത്രം വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച് മൂ​ർ​ഖ​ൻ ത​ന്നെ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്.

വി​ഷ​പ്പാ​മ്പി​നെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തെ​ര​ച്ചി​ലാ​ണ് ഫ്ര​ഞ്ച് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. പ​റ​മ്പു​ക​ളും കു​റ്റി​ക്കാ​ടു​ക​ളു​മു​ൾ​പ്പെ​ടെ നാ​ടാ​കെ അ​രി​ച്ചു​പെ​റു​ക്കു​ക​യാ​ണു സു​ര​ക്ഷാ​സേ​ന. നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശ​വും അ​ധി​കൃ​ത​ർ ന​ൽ​കി. സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടു പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി​വെ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലി​പ്പോ​ൾ അ​പ്ര​ഖ്യാ​പി​ത ലോ​ക്ക്ഡൗ​ൺ അ​വ​സ്ഥ​യാ​ണ്.

കു​ട്ടി​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​തു മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ടി​നു​ള്ളി​ലേ​ക്ക് പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തു​മോ എ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ഭ​യം.

ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​തി​നു മു​ൻപ് ക​ട്ടി​ലി​ന​ടി​യി​ൽ പാ​മ്പു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യോ​ടെ പ​റ​യു​ന്നു. അ​തേ​സ​മ​യം, പാ​മ്പ് എ​വി​ടെ​നി​ന്നു വ​ന്നു എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

നി​യ​മ​വി​രു​ദ്ധ​മാ​യി പാ​മ്പി​നെ വ​ള​ർ​ത്തി​യ ആ​രെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​താ​ണോ, അ​തോ വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ചാടിപോ​യ​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ശാ​ന്ത​മാ​യ ഒ​രു ന​ഗ​ര​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ച അ​തി​ഥിയെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ.

Tags : Cobra French town tenterhooks Todays Story

Recent News

Corehub Up