x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​മോ​ക്ലി​സി​ന്‍റെ വാ​ൾ


Published: May 8, 2026 12:10 PM IST | Updated: May 8, 2026 12:10 PM IST

ക്രി​സ്തു​വി​നു മു​മ്പു​ള്ള നാ​ലാം നൂ​റ്റാ​ണ്ട്. ഇ​പ്പോ​ൾ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​മാ​യ സി​സി​ലി​യി​ലെ സീ​റ​ക്യൂ​സ് അ​ന്ന് ഗ്രീ​ക്കു​കാ​രു​ടെ ഒ​രു ന​ഗ​ര​മാ​യി​രു​ന്നു. അ​വി​ടെ ബി​സി 367 മു​ത​ൽ 357 വ​രെ​യും പി​ന്നീ​ട് 346 മു​ത​ൽ 344 വ​രെ​യും ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് ഡ​യ​നീ​ഷ്യ​സ് ര​ണ്ടാ​മ​ൻ (397-343) എ​ന്ന രാ​ജാ​വാ​യി​രു​ന്നു. പി​താ​വാ​യ ഡ​യ​നീ​ഷ്യ​സ് ഒ​ന്നാ​മ​നി​ൽ​നി​ന്നാ​ണ് ഭ​ര​ണാ​ധി​കാ​രം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്.

ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​റ്റു പ​ല രാ​ജാ​ക്ക​ന്മാ​രെ​യും പോ​ലെ ഡ​യ​നീ​ഷ്യ​സ് ര​ണ്ടാ​മ​നും ധാ​രാ​ളം സ​ന്പ​ത്തു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ ആ​ഡം​ബ​ര​ജീ​വി​ത​മാ​ണ് അ​ദ്ദേ​ഹം ന​യി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര​മ​ന​സേ​വ​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ഡ​മോ​ക്ലി​സ്. രാ​ജാ​വി​ന്‍റെ സ​ന്പ​ത്തും ആ​ഡം​ബ​ര​വും അ​ധി​കാ​ര​വു​മൊ​ക്കെ അ​യാ​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.

രാ​ജാ​വ് എ​ല്ലാ രീ​തി​യി​ലും വ​ലി​യ ഭാ​ഗ്യ​വാ​നാ​ണെ​ന്നു ക​രു​തി​യ ഡ​മോ​ക്ലി​സ് അ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ട് രാ​ജാ​വി​നെ നി​ര​ന്ത​രം പു​ക​ഴ്ത്തി​ക്കൊ​ണ്ടി​രു​ന്നു. അ​യാ​ളു​ടെ ക​ണ്ണി​ൽ രാ​ജാ​വി​ന്‍റെ ജീ​വി​തം പ​രി​പൂ​ർ​ണ​മാ​യ സ​ന്തോ​ഷം നി​റ​ഞ്ഞ​താ​യി​രു​ന്നു.

ഡ​മോ​ക്ലി​സി​ന്‍റെ പ്ര​ശം​സാ​വ​ച​ന​ങ്ങ​ൾ കേ​ട്ടു മ​ടു​ത്ത രാ​ജാ​വ് അ​യാ​ളെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. രാ​ജാ​വ് അ​യാ​ളോ​ടു പ​റ​ഞ്ഞു: ""എ​നി​ക്ക് അ​ത്ര​മാ​ത്രം ഭാ​ഗ്യ​മു​ണ്ടെ​ന്നു നീ ​ക​രു​തു​ന്നു​വെ​ങ്കി​ൽ ഒ​രു​ദി​വ​സം നീ ​എ​ന്‍റെ സ്ഥാ​ന​ത്ത് രാ​ജ​സിം​ഹാ​സ​ന​ത്തി​ൽ ഇ​രി​ക്കൂ.'' ഡ​മോ​ക്ലി​സി​നു സ്വീ​കാ​ര്യ​മാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. ഉ​ട​നെ അ​യാ​ളെ രാ​ജ​കീ​യ​വ​സ്ത്രം ധ​രി​പ്പി​ച്ച് സിം​ഹാ​സ​ന​ത്തി​ൽ ഇ​രു​ത്താ​ൻ രാ​ജാ​വ് ക​ല്പി​ച്ചു.

ഡ​മോ​ക്ലി​സ് ആ​ഹ്ലാ​ദ​പൂ​ർ​വം രാ​ജ​കീ​യ​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് സിം​ഹാ​സ​ന​ത്തി​ലി​രു​ന്നു. അ​പ്പോ​ൾ സേ​വ​ക​ർ അ​യാ​ൾ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം വി​ള​ന്പി. പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധു​ര​സം​ഗീ​തം മു​ഴ​ങ്ങി. ന​ർ​ത്ത​ക​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ആ​ന​ന്ദ​നൃ​ത്തം ചെ​യ്തു. ആ ​നി​മി​ഷം താ​ൻ പ​രി​പൂ​ർ​ണ സ​ന്തോ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​വെ​ന്ന് അ​യാ​ൾ​ക്കു തോ​ന്നി.

എ​ന്നാ​ൽ, സിം​ഹാ​സ​ന​ത്തി​ൽ ഇ​രി​ക്കു​ന്പോ​ൾ ഒ​രു​കാ​ര്യം അ​യാ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ത​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലാ​യി മൂ​ർ​ച്ച​യു​ള്ള ഒ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. അ​തു തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​താ​ക​ട്ടെ ഒ​രൊ​റ്റ നൂ​ലി​ലും! ഏ​തു നി​മി​ഷ​വും ആ ​നൂ​ൽ പൊ​ട്ടി വാ​ൾ ത​ന്‍റെ ത​ല​യി​ൽ വീ​ഴാം! ഇ​ക്കാ​ര്യം ഓ​ർ​മി​ച്ച​പ്പോ​ൾ ഡ​മോ​ക്ലി​സി​ന്‍റെ സ​ന്തോ​ഷ​മെ​ല്ലാം അ​തി​വേ​ഗം ചോ​ർ​ന്നു​പോ​യി. ഭ​ക്ഷ​ണ​ത്തി​നു രു​ചി​യി​ല്ലാ​താ​യി. സം​ഗീ​തം ശ​ബ്ദ​മാ​യി മാ​ത്രം കേ​ട്ടു. ഭ​യം അ​യാ​ളെ ആ​ക​മാ​നം ഗ്ര​സി​ച്ചു.

സ​ന്തോ​ഷ​ത്തി​ന്‍റെ സിം​ഹാ​സ​നം ഭ​യ​ത്തി​ന്‍റെ ത​ട​വ​റ​യാ​യി മാ​റി. അ​യാ​ൾ രാ​ജാ​വി​നോ​ടു പ​റ​ഞ്ഞു: ""എ​നി​ക്ക് ഈ ​സിം​ഹാ​സ​നം വേ​ണ്ട. എ​ന്നെ ഇ​വി​ടെ​നി​ന്നു താ​ഴെ​യി​റ​ക്കൂ.'' മ​റ്റു​ള്ള​രു​ടെ ജീ​വി​ത​വി​ജ​യം, അ​വ​രു​ടെ സ​ന്പ​ത്ത്, അ​വ​ർ​ക്കു ല​ഭി​ക്കു​ന്ന ആ​ദ​ര​വും അം​ഗീ​കാ​ര​വും- ഇ​വ​യെ​ല്ലാം കാ​ണു​ന്പോ​ൾ അ​വ​ർ ഏ​റെ ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്നാ​വും നാം ​സാ​ധാ​ര​ണ ക​രു​തു​ക. ത​ന്മൂ​ലം അ​വ​രു​ടെ ജീ​വി​തം ഏ​റെ സ​ന്തോ​ഷ​പൂ​ർ​ണ​മാ​ണെ​ന്ന് നാം ​ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ന്നാ​ൽ നാം ​കാ​ണു​ന്ന​ത് അ​വ​ർ ഇ​രി​ക്കു​ന്ന സിം​ഹാ​സ​നം മാ​ത്ര​മാ​ണ്. അ​വ​രു​ടെ ത​ല​യ്ക്കു മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ൾ അ​ല്ല.

പു​റ​മേ​നി​ന്നു നോ​ക്കു​മ്പോൾ മ​റ്റു​ള്ള​വ​ർ എ​ത്ര സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്നു തോ​ന്നി​യാ​ലും അ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഒ​ട്ടേ​റെ ദുഃ​ഖ​ങ്ങ​ളു​മു​ണ്ടാ​കും എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​തു​പോ​ലെ, അ​വ​രു​ടെ​യും ജീ​വി​തം ഏ​തു​നി​മി​ഷ​വും താ​ളം​തെ​റ്റാം. അ​വ​രു​ടെ സ​മ്പ​ത്ത് ന​ഷ്ട​പ്പെ​ടാം. ആ​രോ​ഗ്യം ക്ഷ​യി​ച്ചു​പോ​കാം. ബ​ന്ധ​ങ്ങ​ളി​ൽ ത​ക​ർ​ച്ച​യു​ണ്ടാ​കാം. അ​വ​രു​ടെ പ​ദ്ധ​തി​ക​ളും നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട് പാ​ളി​പ്പോ​കാം. ആ​ര് എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​വ​രു​ടെ​യെ​ല്ലാം ത​ല​യ്ക്കു​മു​ക​ളി​ൽ ഒ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടാ​കു​മെ​ന്ന​താ​ണ് വ​സ്തു​ത. അ​താ​യ​ത്, നാം ​അ​നു​ഭ​വി​ക്കു​ന്ന സ​ന്പ​ത്തും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ആ​രോ​ഗ്യ​വു​മെ​ല്ലാം നൈ​മി​ഷി​ക​മാ​ണെ​ന്നു വ്യ​ക്തം.

ത​ന്മൂ​ല​മാ​ണ് ദൈ​വ​വ​ച​നം പ​റ​യു​ന്ന​ത്: ""നാ​ളെ​യെ​ച്ചൊ​ല്ലി അ​ഹ​ങ്ക​രി​ക്കേ​ണ്ട. ഒ​രു ദി​വ​സം​കൊ​ണ്ട് എ​ന്തു സം​ഭ​വി​ക്കാ​മെ​ന്നു നീ ​അ​റി​യു​ന്നി​ല്ല'' (സു​ഭാ 27:1). ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""നാ​ള​ത്തെ ജീ​വി​തം എ​ങ്ങ​നെ​യു​ള്ള​താ​യി​രി​ക്കും എ​ന്നു നി​ങ്ങ​ൾ​ക്ക് അ​റി​ഞ്ഞു​കൂ​ടാ. അ​ല്പ​നേ​ര​ത്തേ​ക്കു പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​തി​നു​ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യു​ന്ന മൂ​ട​ൽ​മ​ഞ്ഞാ​ണ് നി​ങ്ങ​ൾ'' (യാ​ക്കോ​ബ് 4:14).

ഡ​യ​നീ​ഷ്യ​സ് ര​ണ്ടാ​മ​ൻ രാ​ജാ​വി​ന്‍റെ ക​ഥ​യി​ലേ​ക്കു മ​ട​ങ്ങി​വ​ര​ട്ടെ. അ​ദ്ദേ​ഹം സ​ന്പ​ന്ന​നാ​യി​രു​ന്നു. എ​ല്ലാ​വി​ധ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തു​ല​ൻ ഡ​യ​ണ്‍ അ​ദ്ദേ​ഹ​ത്തെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കി. വീ​ണ്ടും അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി ര​ണ്ടു​വ​ർ​ഷം​കൂ​ടി രാ​ജ്യം ഭ​രി​ച്ചെ​ങ്കി​ലും കോ​റി​ന്തി​ലെ ടി​മോ​ളി​യോ​ണ്‍ രാ​ജാ​വ് അ​ദ്ദേ​ഹ​ത്തെ യു​ദ്ധ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി രാ​ജ്യം കീ​ഴ​ട​ക്കി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ ജീ​വി​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് ച​രി​ത്രം പ​റ​യു​ന്നു.

താ​ൻ രാ​ജാ​വാ​ണെ​ങ്കി​ലും ത​നി​ക്കു മു​ക​ളി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ ഒ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാ​മാ​യി​രു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​റ​ക്കം​കെ​ടു​ത്തി​യോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ൽ ത​ല​യ്ക്കു​മു​ക​ളി​ൽ അ​ത്ത​ര​മൊ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു ന​മ്മു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നു തീ​ർ​ച്ച​യാ​ണ്.

എ​ത്ര കേ​മ​ന്മാ​രാ​യാ​ലും നൈ​മി​ഷി​ക​മാ​ണ് ഈ ​ഭൂ​മി​യി​ലെ ന​മ്മു​ടെ ജീ​വി​തം. അ​തു​പോ​ലെ, നാ​ളെ ന​മു​ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു തീ​ർ​ച്ച​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. എ​ങ്കി​ലും നാം ​ഭ​യ​പ്പെ​ട​രു​ത്. കാ​ര​ണം ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ല​ന​യാ​ണ് ന​മ്മെ വ​ഴി​ന​ട​ത്തു​ന്ന​ത്. ആ ​വ​ഴി ന​ന്മ​യ്ക്കാ​ണെ​ന്നു മ​ന​സി​ലാ​ക്കി അ​വി​ട​ന്നു കാ​ണി​ച്ചു​ത​രു​ന്ന വ​ഴി​യേ ന​മു​ക്കു ന​ട​ക്കാം. അ​പ്പോ​ൾ ത​ല​യ്ക്കു​മു​ക​ളി​ൽ ഏ​തു ത​ര​ത്തി​ലു​ള്ള വാ​ൾ തൂ​ങ്ങി​ക്കി​ട​ന്നാ​ലും അ​തൊ​ന്നും ന​മ്മെ ന​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്നു തീ​ർ​ച്ച​യാ​ണ്.

Tags : Jeevithavijayam Fr. Jose Panthaplamthottiyil

Recent News

Corehub Up