Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AutonomousVehicles

America

സെ​ൽ​ഫ് ഡ്രൈ​വിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​ധാ​ന ക​ണ്ണി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വി​ഭാ​വ് ആ​ൾ​ട്ടെ​ക്ക​ർ ലോ​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു

ഡാ​ള​സ്: ലോ​ക മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ന്റെ പേ​ര് വി​ഭാ​വ് ആ​ൾ​ട്ടെ​ക്ക​ർ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നി​ക്കാ​നാ​വും. ഈ ​പ്ര​തി​ഭാ​ശാ​ലി ആ​രെ​ന്നു അ​റി​യ​ണ്ടേ?

ക​ട​ലി​ൽ കു​ടു​ങ്ങി​യ ര​ണ്ട് സൈ​നി​ക പൈ​ല​റ്റു​മാ​രെ ര​ക്ഷി​ക്കാ​ൻ യു​എ​സ് നേ​വി ആ​ദ്യ​മാ​യി ഒ​രു സ്വ​യം ഡ്രൈ​വിംഗ് ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് വാ​ർ​ത്ത നാ​മെ​ല്ലാം കേ​ട്ട് കാ​ണു​മ​ല്ലോ. "കോ​ർ​സെ​യ​ർ' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഹൈ​ടെ​ക് ഡ്രോ​ൺ ബോ​ട്ട് വി​ക​സി​പ്പി​ച്ചു എ​ടു​ത്ത പ്ര​ധാ​ന ക​ണ്ണി ആ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ഭാ​വ് ആ​ൾ​ട്ടെ​ക്ക​ർ.

അ​ത്യാ​ധു​നി​ക എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ഡ്രോ​ണ്‍ ബോ​ട്ട് കൂ​ടി​യാ​ണി​ത്. ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ വ​ച്ച് ത​ക​ര്‍​ന്നു​വീ​ണ യു​എ​സ് അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റി​ലെ പൈ​ല​റ്റു​മാ​രെ ര​ക്ഷി​ക്കാ​ന്‍ ഹീ​റോ​ക​ളെ പോ​ലെ പാ​ഞ്ഞെ​ത്തി​യ​ത് ഈ ​ബോ​ട്ടാ​ണ്.

ര​ണ്ട് പേ​രെ​യും ജീ​വ​നോ​ടെ ക​ര​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്‌​തു. പി​ന്നാ​ലെ മി​ക്ക​വ​രും ബോ​ട്ടി​നെ കു​റി​ച്ചും മ​റ്റും അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന തി​രി​ക്കി​ലാ​യി. അ​തി​നി​ട​യി​ലാ​ണ് എ​ഐ ബോ​ട്ടി​ന് പി​ന്നി​ലും ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ട​ത്തി​യ​ത്.

ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യു​ള്ള സ​റോ​ണി​ക് ടെ​ക്നോ​ള​ജീ​സ് എ​ന്ന ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​നും എ​ൻജിനി​യ​റു​മാ​യ വി​ഭാ​വ് ആ​ൾ​ട്ടെ​ക്ക​ർ. ക​മ്പ​നി​യി​ലെ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ (സി​ടി​ഒ) കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. കൂ​ടാ​തെ എ​ഐ അ​ധി​ഷ്ഠി​ത സെ​ൽ​ഫ് ഡ്രൈ​വിംഗ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്നി​ലെ പ്ര​ധാ​ന ത​ല​ച്ചോ​റെ​ന്ന് വേ​ണ​മെ​ങ്കി​ലും വി​ശേ​ഷി​പ്പി​ക്കാം.

ഇ​ല​ക്ട്രി​ക്ക​ൽ എ​ൻജിനി​യ​റിംഗ് വി​ദ്യാ​ർ​ഥി​യാ​ണ് വി​ഭാ​വ് ആ​ൾ​ട്ടെ​ക്ക​ർ. സോ​ഫ്റ്റ്‌​വെ​യ​ർ ആ​ർ​ക്കി​ടെ​ക്ച​ർ, അ​ഡ്വാ​ൻ​സ്ഡ് എ​ൻജിനി​യ​റിംഗ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. മെ​ഷീ​ൻ ലേ​ണിംഗ്, നാ​വി​ഗേ​ഷ​ൻ, പെ​ർ​സെ​പ്ഷ​ൻ, ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സി​സ്റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ്ര​തി​രോ​ധ സാ​ങ്കേ​തി​ക ക​മ്പ​നി​യാ​യ ആ​ൻ​ഡൂ​റി​ലി​ലെ ആ​ദ്യ​ത്തെ എ​ൻജിനിയ​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു വി​ഭാ​വ്. ഓ​സ്‌​ട്രേ​ലി​യ​ൻ നാ​വി​ക​സേ​ന​യ്ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഗോ​സ്റ്റ് ഷാ​ർ​ക്ക് ഡ്രോ​ൺ അ​ന്ത​ർ​വാ​ഹി​നി പ്രോ​ഗ്രാ​മി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

യു​എ​സ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു കോ​ർ​സെ​യ​ർ അ​ഥ​വാ എ​ഐ ബോ​ട്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ഡ്രൈ​വ​ർ വേ​ണ്ട എ​ന്ന​താ​ണ് ഈ ​ബോ​ട്ടി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഡീ​സ​ലി​ൽ ഓ​ടു​ന്ന 24 അ​ടി നീ​ള​മു​ള്ള ഡ്രോ​ൺ ബോ​ട്ടാ​ണ് കോ​ർ​സെ​യ​ർ.

35 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും. അ​തും 1,000 നോ​ട്ടി​ക്ക​ൽ മൈ​ലി​ല​ധി​കം ദൂ​രം ക​വ​ർ ചെ​യ്യും. അ​തു​പോ​ലെ ഏ​ക​ദേ​ശം 1,000 പൗ​ണ്ട് ഭാ​രം വ​ഹി​ക്കാ​ൻ ഈ ​ബോ​ട്ടി​ന് ക​ഴി​യും, കൂ​ടാ​തെ അ​തി​ന്‍റെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ലെ വി​വി​ധ ദൗ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും സാ​ധി​ക്കും.

പ്ര​ത്യേ​ക യൂ​ണി​റ്റാ​യ യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ടാ​സ്‌​ക് ഫോ​ഴ്‌​സ് 59 ആ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക​വി​ദ്യ രം​ഗ​ത്തു മി​ക​വ് കാ​ട്ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ഭാ​വ് ആ​ൾ​ട്ടെ​ക്ക​റി​നു പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്ക​ട്ടെ.

Latest News

Corehub Up