Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aviation Turbine Fuel

'വ്യ​വ​സാ​യം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ': കേ​ന്ദ്ര​ത്തി​ന് സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച് വി​മാ​ന​ക്ക​മ്പ​നി​ക​ൾ; സ​ർ​വീ​സു​ക​ൾ നി​ല​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വ്യോ​മ​യാ​ന മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​മി​ത​വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടാ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ് ഇ​ന്ധ​ന​വി​ല അ​ടി​യ​ന്ത​ര​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ന്‍റെ വ​ലി​യൊ​രു ശ​ത​മാ​നം ഇ​ന്ധ​ന​ത്തി​നാ​യാ​ണ് ചെ​ല​വാ​കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ച​തോ​ടെ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​വി​ഹി​തം ഇ​ല്ലാ​താ​വു​ക​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.

വ്യ​വ​സാ​യം നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യോ നി​ർ​ത്തി​വെ​ക്കു​ക​യോ ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് അ​മി​ത​മാ​യി വ​ർ​ധി​പ്പി​ക്കാ​തെ ത​ന്നെ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ നി​കു​തി ഇ​ള​വു​ക​ളോ മ​റ്റ് സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളോ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യോ​മ​യാ​ന മേ​ഖ​ല.

Latest News

Corehub Up