Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Class

Idukki

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

അ​ടി​മാ​ലി: വേ​ന​ൽ​ക്കാ​ലം ക​ടു​ത്ത​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​വും പാ​മ്പു​ക​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​പ്പ ടീം ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നാ​ർ വി​ജ​യ​പു​രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​സ്എ​ച്ച്ജി അം​ഗ​ങ്ങ​ൾ​ക്ക് ക്ലാ​സു​ക​ൾ ന​ൽ​കി​യ​ത്. ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് മൂ​ന്നാ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​ജു സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​പ്പ ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ർ ടി.​ബി. മ​നോ​ജ് ക്ലാ​സു​ക​ൾ ന​യി​ച്ചു. മ​നു​ഷ്യ​രെ ഇ​ഴ​ജ​ന്തു​ക്ക​ളി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പാ​മ്പു​വ​ർ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, വി​വി​ധ പാ​മ്പി​ന​ങ്ങ​ളും അ​തി​ന്‍റെ വി​ഷാം​ശ​ത്തി​ന്‍റെ അ​ള​വ്, പാ​മ്പു​ക​ടി​യേ​റ്റാ​ൽ ഉ​ട​ന​ടി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ, ഇ​ഴ​ജ​ന്തു​ക്ക​ൾ വീ​ടി​ന്‍റെ സ​മീ​പം എ​ത്താ​തി​രി​ക്കാ​ൻ ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ങ്ങ​ൾ, ആ​ന്‍റി​വെ​നം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക എ​ന്ന​താ​ണ് ക്ലാ​സി​ന്‍റെ ഉ​ദ്ദേ​ശ്യം.

വി​ജ​യ​പു​രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റീ​ജ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​വി​ജോ​ഷ് ജോ​സ​ഫ് മു​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ജോ​ഷി തേ​വ​ർ​ക​ള​ത്തി​ൽ, ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ഡ​യാ​ന തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up