സർപ്പയുടെ ബോധവത്കരണ ക്ലാസ് മൂന്നാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജു സോമൻ ഉദ്ഘാടനം ചെയ്യുന്നു.
അടിമാലി: വേനൽക്കാലം കടുത്തതോടെ ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യവും പാമ്പുകടിച്ചുള്ള അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യവും കണക്കിലെടുത്ത് സർപ്പ ടീം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂന്നാർ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എസ്എച്ച്ജി അംഗങ്ങൾക്ക് ക്ലാസുകൾ നൽകിയത്. ബോധവത്കരണ ക്യാമ്പ് മൂന്നാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജു സോമൻ ഉദ്ഘാടനം ചെയ്തു.
സർപ്പ ജില്ലാ ഫെസിലിറ്റേറ്റർ ടി.ബി. മനോജ് ക്ലാസുകൾ നയിച്ചു. മനുഷ്യരെ ഇഴജന്തുക്കളിൽനിന്നു സംരക്ഷിക്കുന്നതിനൊപ്പം പാമ്പുവർഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, വിവിധ പാമ്പിനങ്ങളും അതിന്റെ വിഷാംശത്തിന്റെ അളവ്, പാമ്പുകടിയേറ്റാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ, ഇഴജന്തുക്കൾ വീടിന്റെ സമീപം എത്താതിരിക്കാൻ ചെയ്യേണ്ട പ്രവർത്തങ്ങൾ, ആന്റിവെനം തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ക്ലാസിന്റെ ഉദ്ദേശ്യം.
വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി റീജൺ ഡയറക്ടർ ഫാ. വിജോഷ് ജോസഫ് മുള്ളൂർ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഫിലിപ്പ് ജോഷി തേവർകളത്തിൽ, കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ഡയാന തോമസ് എന്നിവർ പ്രസംഗിച്ചു.