Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B.Com

Kerala

രാ​ജ​ഗി​രി കോ​ള​ജ് ബി​കോം ഓ​ണേ​ഴ്സി​ന് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം

കൊ​​​​ച്ചി: ക​​​​ള​​​​മ​​​​ശേ​​​​രി രാ​​​​ജ​​​​ഗി​​​​രി കോ​​​​ള​​​​ജ് ഓ​​​​ഫ് സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സി​​​​ലെ ബി​​​​കോം (ഓ​​​​ണേ​​​​ഴ്സ്) പ്രോ​​​​ഗ്രാ​​​​മി​​​​ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് ബോ​​​​ഡി​​​​യാ​​​​യ സ​​​​ര്‍​ട്ടി​​​​ഫൈ​​​​ഡ് പ​​​​ബ്ലി​​​​ക് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് (സി​​​​പി​​​​എ) ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചു. ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ ക​​​​ലാ​​​​ല​​​​യ​​​​മാ​​​​ണ് രാ​​​​ജ​​​​ഗി​​​​രി.

ഇ​​​​തോ​​​​ടെ ആ​​​​ഗോ​​​​ള​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ ചു​​​​രു​​​​ക്കം ചി​​​​ല വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ രാ​​​​ജ​​​​ഗി​​​​രി​​​​യും ഇ​​​​ടം​​​​നേ​​​​ടി. ഈ ​​​​അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലെ ബി​​​​കോം (ഓ​​​​ണേ​​​​ഴ്സ്) വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് സി​​​​പി​​​​എ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ലെ​​​​വ​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ഇ​​​​ത് ബി​​​​രു​​​​ദ പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം​​​ത​​​​ന്നെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ത​​​​ല​​​​ത്തി​​​​ല്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ യോ​​​​ഗ്യ​​​​ത​​​​യും നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കും. രാ​​​​ജ​​​​ഗി​​​​രി​​​​യു​​​​ടെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി ആ​​​​ഗോ​​​​ള​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പു​​​​ല​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​പ​​​​ദ​​​​വി ല​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up