കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ ബികോം (ഓണേഴ്സ്) പ്രോഗ്രാമിന് അന്താരാഷ്ട്ര പ്രഫഷണല്‍ അക്കൗണ്ടിംഗ് ബോഡിയായ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സിപിഎ) ഓസ്ട്രേലിയയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കലാലയമാണ് രാജഗിരി.
ഇതോടെ ആഗോളനിലവാരമുള്ള പാഠ്യപദ്ധതി ഉറപ്പാക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ രാജഗിരിയും ഇടംനേടി. ഈ അംഗീകാരത്തോടെ രാജഗിരിയിലെ ബികോം (ഓണേഴ്സ്) വിദ്യാര്‍ഥികള്‍ക്ക് സിപിഎ ഓസ്ട്രേലിയയുടെ ഫൗണ്ടേഷന് ലെവല്‍ പരീക്ഷകളില്‍ ഇളവ് ലഭിക്കും.
ഇത് ബിരുദ പഠനത്തോടൊപ്പംതന്നെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രഫഷണല്‍ യോഗ്യതയും നേടിയെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. രാജഗിരിയുടെ പാഠ്യപദ്ധതി ആഗോളമാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതിനാലാണ് ഈ പദവി ലഭിച്ചതെന്ന് കോളജ് അധികൃതർ പറഞ്ഞു.