Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPSpokesperson

കേ​ര​ള​ത്തി​ൽ വ​ന്ദേ​മാ​ത​രം ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി, ത​ല​ച്ചോ​റി​ൽ ന​ക്സ​ലി​സം സൂ​ക്ഷി​ക്കു​ന്ന​വ​രെ​ന്ന് ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ കേ​ര​ള സ​ർ​ക്കാ​ർ വ​ന്ദേ​മാ​ത​രം ഒ​ഴി​വാ​ക്കി​യ​ത് ദേ​ശീ​യ ത​ല​ത്തി​ൽ വി​വാ​ദ​മാ​ക്കി ബി​ജെ​പി. സോ​ണി​യ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും നി​ർ​ദേ​ശ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തെ​ന്ന് ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി ആ​രോ​പി​ച്ചു.

കേ​ര​ളം വ​ന്ദേ​മാ​ത​രം ഒ​ഴി​വാ​ക്കി​യ​തും ആ​ലാ​പ​നം ത​ട​യാ​ൻ സോ​ണി​യ ഗാ​ന്ധി ശ്ര​മി​ച്ച​തും യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​ത് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ർ​ത്തു. കോ​ൺ​ഗ്ര​സി​ലും അ​തേ മ​നോ​ഭാ​വ​മാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. ത​ല​ച്ചോ​റി​ൽ ന​ക്സ​ലി​സം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്നും പ്ര​ദീ​പ് ഭ​ണ്ഡാ​രി ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ൻ പ​ങ്കെ​ടു​ത്ത സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ ദേ​ശീ​യ​ഗാ​നം മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ എ​വി​ടെ​യും വ​ന്ദേ​മാ​ത​രം പാ​ടി​യി​ല്ല. സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച് ദേ​ശീ​യ​ഗാ​നം മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും പാ​ടി​യ​ത്. 

 

Latest News

Corehub Up