Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Plea

എ​ല്ലാ വാ​ദ​ങ്ങ​ളും പൊ​ളി​ഞ്ഞു; ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്‌​കാ​സ്‌​റ്റിം​ഗ് ക​മ്പ​നി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന് ഹൈ​ക്കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. ശ​നി​യാ​ഴ്ച പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് ബ​ത്തേ​രി​യി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട​ല്ലോ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ർ​ജി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന്‍റോ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മെ​സി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​നാ​ട് വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് 43.850 ലീ​റ്റ​ർ വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​വും വൈ​നും ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് അ​ബ്‌​കാ​രി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്യു​ക​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ന്‍റോ​യെ അ​റ​സ്‌​റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജാ​മ്യം തേ​ടി അ​തി​വേ​ഗം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ മ​ദ്യ​വു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ലെ പ്ര​ധാ​ന വാ​ദം. കൂ​ടാ​തെ റെ​യ്‌​ഡ് ന​ട​ന്ന സ​മ​യ​ത്തു താ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ദ്യം വി​ൽ​പ​ന ന​ട​ത്തി എ​ന്ന​തി​നോ അ​തി​നാ​യി സൂ​ക്ഷി​ച്ച​താ​ണെ​ന്ന​തി​നോ തെ​ളി​വു​ക​ളി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ചു.

പി​ടി​ച്ചെ​ടു​ത്ത​ത് പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വി​ദേ​ശ​മ​ദ്യ​മാ​യ​തി​നാ​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ച്ചു എ​ന്ന​തു ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റം മാ​ത്ര​മാ​ണ്. റെ​യ്‌​ഡ് വേ​ള​യി​ലും അ​റ​സ്‌​റ്റ് സ​മ​യ​ത്തും ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല.

കേ​സി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ലും തെ​ളി​വു​ക​ൾ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​തി​നാ​ലും തു​ട​ർ​ന്നു​ള്ള ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

Kerala

ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ കേ​സ്; ഷിം​ജി​ത​യു‌​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ബു​ധ​നാ​ഴ്ച

കോ​ഴി​ക്കോ​ട്: അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. ബ​സ് യാ​ത്ര​ക്കി​ടെ ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷിം​ജി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ഴി​ക്കോ​ട് ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഷിം​ജി​ത കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഷിം​ജി​ത​യു​ടെ ലാ​പ്പ്ടോ​പ്പ്, ഫോ​ൺ എ​ന്നി​വ​യു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​ത് വ​രെ ജാ​മ്യം അ​നു​വ​ധി​ക്ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. എ​ന്നാ​ൽ 21 ദി​വ​സ​മാ​യി ജ​യി​ലി​ലാ​ണെ​ന്നും ഫോ​റ​ൻ​സി​ക് ഫ​ലം വ​രു​ന്ന​ത് വ​രെ റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് പ്രി​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

പ​യ്യ​ന്നൂ​രി​ലെ ബ​സ് യാ​ത്ര​ക്കി​ടെ ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷിം​ജി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ ഈ ​വീ​ഡി​യോ 23 ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. ഇ​ത് പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ദീ​പ​ക് ജീ​വ​നൊ‌​ടു​ക്കി​യ​ത്.

ദീ​പ​ക് ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണം ഷിം​ജി​ത ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ ഹ​ർ‌​ജി.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം ക​ഴി​ഞ്ഞെ​ന്നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക കേ​സി​ലും പോ​റ്റി ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി​ക​ൾ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു.

മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫി​സ​ര്‍ എ​സ്. ശ്രീ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​സ്ഐ​ടി​യു​ടെ അ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ​ൻ. വി​ജ​യ​കു​മാ​റും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​യ്ക്കു​ണ്ട്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​കും പ​രി​ശോ​ധ​ന.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​തി​യ വാ​തി​ൽ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​പ്പോ​ൾ പ​ഴ​യ വാ​തി​ൽ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​വാ​തി​ലി​ന്‍റെ അ​ള​വെ​ടു​ക്കാ​നും സാ​മ്പി​ൾ ശേ​ഖ​ര​ണ​ത്തി​നു​മാ​ണ് എ​സ്ഐ​ടി സം​ഘം സ​ന്നി​ധാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ പ​രാ​തി​ക്കാ​രി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക ബ​ന്ധ​മാ​ണു​ണ്ടാ​യ​തെ​ന്നും നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നു​മാ​ണ് എം​എ​ൽ​എ​യു​ടെ വാ​ദം. രാ​ഹു​ലി​ന്‍റെ ജാ​മ്യ​ഹ​ർ​ജി പ്രോ​സി​ക്യൂ​ഷ​ൻ ശ​ക്ത​മാ​യി എ​തി​ർ​ക്കും.

അ​തേ​സ​മ​യം മൂ​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം. ത​നി​ക്കെ​തി​രെ ക​ടു​ത്ത സൈ​ബ​റാ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യും പ​രാ​തി​ക്കാ​രി​യു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.
‌‌‌
കേ​സി​ൽ ത​നി​ക്ക് കൂ​ടു​ത​ൽ‌ കാ​ര്യ​ങ്ങ​ൾ കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ക​ക്ഷി ചേ​രാ​നു​ള്ള ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചാ​ൽ അ​തി​ജീ​വി​ത​ക്ക് പ​റ​യാ​നു​ള്ള കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കാ​ൻ സാ​ധി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു, മു​ൻ അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജു എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.

നേ​ര​ത്തേ സെ​ഷ​ൻ​സ് കോ​ട​തി ഇ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ ക​ട്ടി​ള​പ്പാ​ളി​യി​ൽ പ​തി​ച്ചി​രു​ന്ന സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​വ ഇ​ള​ക്കി​മാ​റ്റാ​ൻ ശി​പാ​ർ​ശ ന​ൽ​കി എ​ന്ന​താ​ണ് എ​ൻ. വാ​സു​വി​നെ​തി​രാ​യ കേ​സ്.

സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ക്ക് പ​ക​രം ചെ​മ്പ് പാ​ളി​ക​ളെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ക​വ​ർ​ച്ച​യ്ക്ക് ക​ള​മൊ​രു​ക്കി എ​ന്നാ​ണ് മു​രാ​രി ബാ​ബു​വി​നെ​തി​രാ​യ കേ​സ്. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​റ്റി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യും ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ആ​റാം പ്ര​തി​യു​മാ​ണ് മു​രാ​രി ബാ​ബു.

ഏ​ഴാം പ്ര​തി​യാ​ണ് കെ.​എ​സ്.​ബൈ​ജു. 2019ൽ ​മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്തും പാ​ളി​ക​ൾ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പ​ക്ക​ൽ കൊ​ടു​ത്തു വി​ട്ട സ​മ​യ​ത്തും ബൈ​ജു​വാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ.

 

 

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്‌​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് 12 ദി​വ​സ​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

അ​തി​ജീ​വി​ത​യ്ക്ക് എ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ ക​ഴി​ഞ്ഞ 30നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ല്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

 

 

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ല്‍ ഈ​ശ്വ​ർ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്ത രാ​ഹു​ലി​നെ പൂ​ജ​പ്പു​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​രാ​തി​ക്കാ​രി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും അ​ധി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്‌​തു​വെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. രാ​ഹു​ൽ ഈ​ശ്വ​ർ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും യു​വ​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​ത്.

വീ​ഡി​യോ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ല്ലെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ൽ പേ​രു​വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും അ​തി​ജീ​വി​ത​യെ രാ​ഹു​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. തു​ട​ർ​ന്ന് കോ‌​ട​തി രാ​ഹു​ലി​നെ റി​മാ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഡി​സം​ബ​ര്‍ മൂ​ന്നി​ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്.

വാ​സു​വി​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഒ​ന്നും ന​ട​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. മു​രാ​രി ബാ​ബു കൈ​മാ​റി​യ ക​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ബോ​ർ​ഡി​ന് കൈ​മാ​റു​ക മാ​ത്ര​മാ​ണ് എ​ൻ.​വാ​സു ചെ​യ്ത​ത്. അ​തി​നെ ശി​പാ​ർ​ശ ചെ​യ്തു​വെ​ന്ന് പ​റ​യാ​നാ​കി​ല്ല.

വാ​സു വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ഴും വാ​സു ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ എ​ൻ.​വാ​സു വി​ര​മി​ച്ചെ​ന്നും പ്ര​തി​ഭാ​ഗം കോ‌​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ല്ലാം വാ​സു അ​റി​ഞ്ഞു​കൊ​ണ്ടെ​ന്ന് മു​രാ​രി ബാ​ബു​വും സു​ധീ​ഷും എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

 

Latest News

Corehub Up