തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) കക്ഷി ചേരും. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി.
സിപിഎം നേതാക്കളെയും പ്രതിചേർക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. ആസൂത്രിത ആക്രമണം നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കളാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇഡി ആരോപിക്കുന്നു.
പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്‍ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.
ഇതിനിടെ, ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറി. വേണ്ടത്ര സമയമുണ്ടായിട്ടും പോലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Tags : ED Attack bail plea CPIM