Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPIM

സി​പി​എ​മ്മി​നെ അ​ടി​ക്കാ​ൻ പി​ണ​റാ​യി​യു​ടെ ചി​ത്രം ആ​യു​ധ​മാ​ക്കി ഡി​എം​കെ; ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്നു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ-​സി​പി​എം ബ​ന്ധം ത​ർ​ന്ന​തോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​ര് രൂ​ക്ഷ​മാ​കു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഡി​എം​കെ മു​ഖ​പ​ത്ര​മാ​യ മു​ര​ശൊ​ലി​യി​ൽ ക​ടു​ത്ത ഭാ​ഷ​യി​ലു​ള്ള ലേ​ഖ​ന​പ​ര​മ്പ​ര​യ്ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം ക​ന​ത്ത പ​രാ​ജ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​എം​കെ ഇ​ട​തു​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഗൗ​തം അ​ദാ​നി​ക്കു​മൊ​പ്പം പി​ണ​റാ​യി വി​ജ​യ​ൻ ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്രം സ​ഹി​ത​മാ​ണ് മു​ര​ശൊ​ലി​യി​ലെ ലേ​ഖ​നം.

കേ​ര​ള​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​രി​നെ ജ​നം വ​ലി​ച്ചെ​റി​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ലേ​ഖ​ന​ത്തി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. ന​വ​കേ​ര​ള യാത്രയേയും മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ യ​ഥാ​ർ​ത്ഥ സാ​മ്പ​ത്തി​ക ന​യം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ന്ന ഡി​എം​കെ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ഡി​എം​കെ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം രം​ഗ​ത്തെ​ത്തി. എം.ക​രു​ണാ​നി​ധി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ സ്വ​ന്തം മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക്കെ​തി​രെ ഇ​ങ്ങ​നെ എ​ഴു​താ​ൻ സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി രാ​ജ്‌​മോ​ഹ​ൻ പ​റ​ഞ്ഞു.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വ്യാപക പരിശോധന, രണ്ട് പേര്‍ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.

 

Kerala

ഇഡി റെയ്‌ഡ് ഏഴാംമണിക്കൂറിലേക്ക്; തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം.

സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്‍റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു.

സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെയും മരുമകൻ മുഹമ്മദ് റിയാസിന്‍റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്.

പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു.

പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്‌, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു. കോഴിക്കോട്ടും കണ്ണൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Kerala

പിണറായിയുടെ വീടുകളിൽ ഇഡി റെയ്ഡ്: വൻ പ്രതിഷേധവുമായി സിപിഎം നേതാക്കൾ

കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.

പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്‍റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.

കണ്ണൂരിലെ പിണ‍റായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.

Kerala

തോ​ൽ​വി​യി​ൽ ത​ള​രി​ല്ല; എ​ൽ​ഡി​എ​ഫ് അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൽ​ഡി​എ​ഫ് അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തു​ന്ന വ​ല​തു​പ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ മ​തി​മ​റ​ന്നു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ കാ​ര്യ​മി​ല്ല. പോ​രാ​ട്ട​വീ​ര്യ​ത്തോ​ടെ മു​ന്ന​ണി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ആ ​പ​രാ​ജ​യം ഞ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു. പ​രാ​ജ​യം അം​ഗീ​ക​രി​ച്ച് ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ ഇ​തി​നു മു​ൻ​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് കേ​ര​ള​ത്തി​ന് ബോ​ധ്യ​മു​ണ്ട്. ജ​ന​ങ്ങ​ളാ​ണ് അ​ന്തി​മ വി​ധി​ക​ർ​ത്താ​ക്ക​ൾ.

എ​ന്തു​കൊ​ണ്ട് ജ​നം മാ​റ്റി​നി​ർ​ത്തി എ​ന്ന കാ​ര്യം എ​ല്ലാ​വ​രും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ത​ങ്ങ​ൾ​ക്കു​ണ്ടാ​യ കു​റ​വു​ക​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ക​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ൽ ക​ണ്ടി​ട്ടു​ള്ള​ത്. അ​ത് ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ന്നു​കൊ​ണ്ടാ​യി​രി​ക്കും.

ജ​ന​ങ്ങ​ളു​ടെ ഒ​പ്പ​മാ​ണ് എ​ന്നു​മു​ള്ള​ത്. എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് ഉ​ത​കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളെ​യും പ്ര​തി​പ​ക്ഷം പി​ൻ​താ​ങ്ങു​മെ​ന്നും മ​റി​ച്ചാ​ണെ​ങ്കി​ൽ അ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

സി​പി​എ​മ്മി​ന്‍റെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി പാ​ർ​ട്ടി നേ​തൃ​ത്വം: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ​യും പ്ര​തി​സ​ന്ധി​യു​ടെ​യും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​ന്ന് പ​യ്യ​ന്നൂ​രി​ൽ നി​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ. സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് മോ​ഷ്ടി​ച്ചാ​ല്‍ പി​ന്നെ ആ​രാ​ണ് ഈ ​പാ​ര്‍​ട്ടി​ക്ക് വോ​ട്ട് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സം​ഘ​ട​നാ​ത​ല​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ഈ ​അ​ഭി​പ്രാ​യം പ​റ​യു​ന്ന വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നും മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.

ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ള്‍ അ​ണി​ക​ള്‍ ഏ​റ്റെ​ടു​ത്തു. അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു സ്ഥി​തി ഉ​ണ്ടാ​യ​ത്. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് മാ​ത്ര​മാ​ണ്. ഇ​തു​വ​രെ ഒ​രു ആ​ള്‍​ക്കൂ​ട്ട രൂ​പ​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ കൂ​ടെ​യു​ള്ള​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.

സം​ഘ​ടി​ത രൂ​പം വേ​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം പ​ല ആ​ളു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ണ്ട്. ഒ​രു ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് ഒ​രു സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കും. രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് ര​ഹ​സ്യ​മാ​യി പി​ന്തു​ണ ന​ല്‍​കി​യ​വ​ര്‍ സം​ഘ​ട​ന​യി​ലേ​ക്ക് വ​രു​മെ​ന്ന് ക​രു​തു​ന്നി​ല്ല. സം​സ്ഥാ​ന​മാ​കെ​യു​ള്ള ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക്കി​യാ​ല്‍ അ​തി​ലേ​ക്ക് ചേ​രേ​ണ്ട​തു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം അ​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

'ലോക്കൽ കമ്മറ്റിയംഗത്തെക്കൊണ്ട് അച്ഛന് വിളിപ്പിച്ചാൽ പിന്നെ ഞാൻ ആ പാർട്ടിയിൽ നിൽക്കുമോ?' - ജി. സുധാകരൻ

ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയിൽ നടക്കുന്ന അവസരത്തിൽ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. ലോക്കൽ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്‍റെ അച്ഛന് വിളിപ്പിച്ചാൽ പിന്നെ ഞാൻ ആ പാർട്ടിയിൽ നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്നവർ ആരും പിന്നെ നിൽക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

63 വർഷം എനിക്ക് ചെയ്യാവുന്ന സേവനങ്ങളെല്ലാം ചെയ്തു. കാൽ നൂറ്റാണ്ട് മുൻപ് മരിച്ചുപോയ എന്‍റെ അച്ഛനെ വരെ ചീത്ത വിളിക്കുകയും എന്നിട്ട് ഞങ്ങൾ ഭുവനേശ്വരന്‍റെ ആൾക്കാർ ആണെന്ന് പറയുകയും ചെയ്യുന്നവരാണ് സിപിഎമ്മിലെ ചില ആളുകൾ.

ഭുവനേശ്വരന്‍റെ അച്ഛനാണ് എന്‍റെ അച്ഛൻ. ഭുവനേശ്വരൻ രക്തസാക്ഷി ആയത് എങ്ങനെയെന്ന് എനിക്കറിയാം. ഭുവനേശ്വരന്‍റെ കാര്യത്തിൽ ഇവരാരും പൂങ്കണ്ണീർ ഒഴുക്കേണ്ട. ആ കേസ് മുഴുവനും നടത്തിയത് ഞങ്ങളുടെ വീട്ടിലെ കാശു കൊണ്ടാണ്. അതിനൊന്നും ആരോടും പരാതിയും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

താൻ സിപിഎമ്മിൽ നിന്ന് പോയതിന് കാരണം പാർട്ടിയിലുള്ള ചില ആളുകൾ തന്നെയാണ്. മോഷ്ടിക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മതി പാർട്ടിയിൽ. വൃത്തികെട്ട ആശയങ്ങളും മുതലാളിത്ത ആശയങ്ങളും ഉൾക്കൊള്ളുന്ന, സ്ഥാനമോഹികളും സാമ്പത്തിക മോഹികളുമായ ആളുകൾ ഈ പാർട്ടിയിൽ ഇടപെട്ട് നശിപ്പിച്ചതിനെപ്പറ്റിയാണ് പാർട്ടിയിൽ താൻ സംസാരിച്ചുകൊണ്ടിരുന്നതെന്നും സുധാകരൻ ആഞ്ഞടിച്ചു.

Kerala

'വികസനക്കുതിപ്പുണ്ടായിട്ടും എന്തുകൊണ്ട് തോറ്റു? കൂടുതൽ കരുത്തോടെ തിരിച്ചുവരും’: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തോൽവിയിൽ നിന്ന് പോരായ്മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ എൽഡിഎഫിന് സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 2001-ൽ 40-ൽ ഒതുങ്ങിയ പാർട്ടിക്ക് പിന്നീട് 99 സീറ്റ് ലഭിക്കുന്ന നിലയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓർമദിനവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്‍റെ പരാമർശം.

എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായി. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോയ 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്‍റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. എന്നിട്ടും തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്ന പരിശോധന നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചത്. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്‍റെ സൂചനകൂടിയാണെന്നും ഇതിനെതിരേ മുന്നോട്ടുപോകണമെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ കുറിച്ചു.

Kerala

ഈ ​അ​ടി മു​ൻ​കൂ​ട്ടി ക​ണ്ട​താ​ണ്; മു​ഖ്യ​മ​ന്ത്രി തർക്കത്തിൽ എം.​വി.​ ഗോ​വി​ന്ദ​ൻ

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ന​ട​ക്കു​ന്ന ത​ർ​ക്ക​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഈ ​അ​ടി മു​ൻ​കൂ​ട്ടി ക​ണ്ട​താ​ണ്, ഇ​പ്പോ​ൾ അ​ത് രൂ​ക്ഷ​മാ​യി തു​ട​രു​ന്നു എ​ന്ന് മാ​ത്ര​മേയുള്ളെന്ന് ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

മൂ​ന്നു വ്യ​ക്തി​ക​ളും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ നേ​ര​ത്തേ അ​ര​ങ്ങേ​റ്റം ന​ട​ത്തി. ഇ​ക്കാ​ര്യം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കി​യ​താ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രെ​ന്ന കാ​ര്യ​ത്തി​ൽ വേ​ഗം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇതിനിടെ, ജ​ന​വി​ധി​യെ പ​രി​ഹ​സി​ച്ചുകൊ​ണ്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ക​സേ​ര ക​ളി തി​ക​ച്ചും അ​പ​ഹാ​സ്യ​മാ​ണെ​ന്ന് കെ.​കെ.​ഷൈ​ല​ജ​യും ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

ഇ​ട​ത് ന​യ​ത്തി​ൽ​നി​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ വ്യ​തി​ച​ലി​ച്ചു; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​കാ​ശ് ബാ​ബു

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​നും പി​ണ​റാ​യി സ​ർ​ക്കാ​രി​നു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പ്ര​കാ​ശ് ബാ​ബു. ഇ​ട​ത് ന​യ​ത്തി​ൽ​നി​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ വ്യ​തി​ച​ലി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

മു​ന്ന​ണി​യി​ൽ കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യി. ഒ​രു സ​ർ​ക്കാ​രാ​കു​മ്പോ​ൾ അ​തി​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​യി​വ​രും. എ​ന്നാ​ൽ മു​ന്ന​ണി​യി​ൽ ച​ർ​ച്ച​ചെ​യ്തി​ട്ടാ​ണോ പ​ല തീ​രു​മാ​ന​ങ്ങ​ളും എ​ടു​ത്ത​തെ​ന്ന് ച​ർ​ച്ച​ചെ​യ്യേ​ണ്ട​താ​ണ്.

മു​ന്ന​ണി​യി​ൽ വേ​ണ്ട​ത്ര ച​ർ​ച്ച​ചെ​യ്യാ​തെ ഒ​രു തീ​രു​മാ​നം എ​ടു​ത്ത് എ​ല്ലാ​വ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്പ് പോ​യി ഒ​പ്പി​ട്ടു കൊ​ടു​ത്ത​താ​ണ് പി​എം ശ്രീ​യി​ലെ പ്ര​ശ്‌​നം. അ​ത് ചെ​യ്യാ​ൻ പാ​ടി​ല്ല.

സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ വ്യ​തി​യാ​നം ക​ണ്ട​പ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ളി​ലും മാ​റ്റം വേ​ണ​മെ​ന്ന് സി​പി​ഐ ആ​ർ​ജ​വ​ത്തോ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​രു​ത്തേ​ണ്ട സ​മ​യ​ത്ത് തി​രു​ത്താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​ഖാ​ക്ക​ള്‍​ക്ക് തു​റ​ന്ന​ടി​ക്കാം; തോ​ല്‍​വി അ​സാ​ധാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​മെ​ന്ന് എം.​എ.​ബേ​ബി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ല്‍ സി​പി​എം അ​സാ​ധാ​ര​ണ​മാ​യ വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തു​മെ​ന്ന് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. സ​ഖാ​ക്ക​ള്‍​ക്ക് തു​റ​ന്ന​ടി​ക്കാം, മു​ന്‍​ധാ​ര​ണ​ക​ളി​ല്ലാ​തെ എ​ല്ലാ​വ​രും പ​റ​യു​ന്ന​ത് കേ​ള്‍​ക്കു​മെ​ന്നും അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ അ​സാ​ധാ​ര​ണ​മാ​യ തി​രി​ച്ച​ടി​യാ​ണ് പാ​ര്‍​ട്ടി​ക്ക് ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ണ്ടാ​കും. ക്ഷ​മാ​പൂ​ര്‍​വം സ​ഖാ​ക്ക​ള്‍​ക്ക് പ​റ​യാ​നു​ള്ള​ത് മു​ഴു​വ​ന്‍ കേ​ള്‍​ക്കും. പാ​ര്‍​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും പോ​രാ​യ്മ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ക​ണ്ടെ​ത്തി തി​രു​ത്തി​യ ശേ​ഷം പൂ​ര്‍​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രുമെന്നും അദ്ദേഹം പറഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി ആ​ര് വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​ത് ച​ര്‍​ച്ച ചെ​യ്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം.​സ്വ​രാ​ജ് വ​ര​ണം; ത​ളി​പ്പ​റ​ന്പി​ൽ ഗോ​വി​ന്ദ​നെ​തി​രേ ഫ്‌​ള​ക്‌​സ്

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും ഫ്‌​ള​ക്‌​സു​ക​ള്‍. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ മ​ണ്ഡ​ല​മാ​യ ത​ളി​പ​റ​ന്പി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം.​സ്വ​രാ​ജും ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി.​ജ​യ​രാ​ജ​നും വ​ര​ണ​മെ​ന്നാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ലു​ള്ള​ത്. കു​റു​മാ​ത്തൂ​ര്‍ സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ഫ്‌​ള​ക്‌​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന ജോ​ലി വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ ആ ​നേ​താ​വി​നെ ജ​ന​ങ്ങ​ള്‍ കീ​ഴ്‌​പ്പെ​ടു​ത്തും എ​ന്നും ഫ്‌​ള​ക്‌​സി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

തോ​ല്‍​ക്കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും നി​ര്‍​ബ​ന്ധി​ച്ച് മ​ത്സ​രി​പ്പി​ച്ചു; പൊട്ടിത്തെറിച്ച് കെ.​കെ.​ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: പേ​രാ​വൂ​രി​ല്‍ മ​ത്സ​രി​പ്പി​ച്ച​തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് കെ.​കെ.​ഷൈ​ല​ജ. മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടും നി​ര്‍​ബ​ന്ധി​ച്ച് മ​ത്സ​രി​പ്പി​ച്ചു. തോ​ല്‍​ക്കു​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ ഷൈ​ല​ജ അ​റി​യി​ച്ചു.

പേ​രാ​വൂ​രി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രെ​യാ​ണ് ഇ​ത്ത​വ​ണ കെ.​കെ.​ഷൈ​ല​ജ മ​ത്സ​രി​ച്ച​ത്. 14453 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ജോ​സ​ഫ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് റിക്കാർഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഷൈ​ല​ജ വി​ജ​യി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ഷൈ​ല​ജ ത​ന്നെ ഇ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

എ​ന്നാ​ൽ പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ത​ത്ക്കാ​ലം താ​ത്പ​ര്യ​മി​ല്ലെ​ന്നും പാ​ര്‍​ട്ടി രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ഷൈ​ല​ജ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് മാ​റി നി​ന്നാ​ല്‍ ഷൈ​ല​ജ​യ്ക്ക് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തീ​തി ഉ​ണ്ടാ​കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ പ​റ​ഞ്ഞാ​ണ് പാ​ർ​ട്ടി ഇ​ക്കാ​ര്യം സ​മ്മ​തി​പ്പി​ച്ച​ത്.

 

Kerala

പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യ​ണം; എം.​വി.​ഗോ​വി​ന്ദ​നെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി ക​ന​ത്ത തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​നം. സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ല്‍ എം.​വി.​ഗോ​വി​ന്ദ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം അ​റി​യി​ച്ചു​ള്ള പോ​സ്റ്റി​ന്‍റെ ക​മ​ന്‍റു​ക​ളി​ലാ​ണ് വി​മ​ര്‍​ശ​ന​മു​യ​രു​ന്ന​ത്.

തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ക​മ​ന്റു​ക​ളും. താ​ങ്ക​ളു​ടെ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി ആ​യി​ട്ടു​ള്ള അ​വ​സാ​ന പ​ത്ര​സ​മ്മേ​ള​ന​മെ​ന്നും ക​മന്‍റുക​ളു​ണ്ട്.

'പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​​ന്‍റെ ശൈ​ലി​യോ​ടു​ള്ള അ​ണി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​സം​തൃ​പ്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം'. 'പാ​ര്‍​ട്ടി കോ​ട്ട​ക​ള്‍ വ​രെ ക​ട​പു​ഴ​കി വീ​ഴു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് നേ​തൃ​ത്വ​ത്തി​​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് സ​മ്മ​തി​ച്ചേ മ​തി​യാ​കൂ' എ​ന്നും ക​മ​ന്‍റു​ക​ളു​ണ്ട്.

Kerala

പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും: എം.എം മണി

ഇടുക്കി: പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം മണി. കുറച്ച് കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാർട്ടി നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്. ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങൾക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനുമാണ് തങ്ങൾ ശ്രമിച്ചത്.

തോറ്റുവെന്നത് സത്യമാണ്. തോറ്റിട്ടില്ലെന്ന് പറഞ്ഞാൽ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Kerala

വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു; ഫാ​ത്തി​മ ത​ഹ​ലി​യ​ക്കെ​തി​രെ സി​പി​എം പ​രാ​തി ന​ൽ​കി

കോ​ഴി​ക്കോ​ട്: സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പേ​രാ​ന്പ്ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ​ലി​യ​ക്കെ​തി​രെ സി​പി​എം പ​രാ​തി ന​ൽ​കി. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലി​നീ​ഷാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

ഒ​രു കു​ടും​ബം അ​തി​ദാ​രി​ദ്ര്യ​ത്തി​ല്‍ ആ​ണെ​ന്നും 18 വ​ര്‍​ഷ​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​വ​ര്‍​ക്കു​ള്ള വീ​ട് നി​ഷേ​ധി​ച്ചു എ​ന്നു​ള്ള വീ​ഡി​യോ​യാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. ഈ ​കു​ടും​ബ​ത്തി​ലെ ഒ​രം​ഗം ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ല്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഇ​വ​ർ​ക്ക് വീ​ട് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല.

ഇ​ത് മ​റ​ച്ചു വെ​ച്ച് കൊ​ണ്ടാ​ണ് വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. വീ​ടു​ക​ളി​ല്‍ ചെ​ന്ന് സ​മു​ദാ​യം പ​റ​ഞ്ഞ് വോ​ട്ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു​വെ​ന്ന് കാ​ട്ടി നേ​ര​ത്തെ കീ​ഴ​രി​യൂ​ര്‍ സ്വ​ദേ​ശി​നി സ​ഫീ​റ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Kerala

പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണൽ, ദുരന്തത്തിലും സിപിഎം-ബിജെപി ഡീൽ: മാത്യു കുഴൽനാടൻ

കൊച്ചി: കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മഴയ്ക്ക് മുമ്പേ തോട്ടപ്പിള്ളി സ്‌പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. പ്രളയത്തേക്കാൾ സർക്കാരിന് പ്രാധാന്യം കരിമണൽ ആയിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.

2019 മേയ് 31ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യു ടി. തോമസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്‍റെ വിശദാംശങ്ങൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. യോഗത്തിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായി ജലവിഭവ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.

ഇനി പ്രളയം വന്നാൽ കുട്ടനാട് പ്രതിസന്ധിയിലാകുമെന്നും അതിന് മുമ്പ് മണൽ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. വെള്ളപ്പൊക്കം വന്ന് മണ്ണു പോകുന്നതിന് മുമ്പ് നീക്കം ചെയ്യാനാണിത്.

തോട്ടപ്പിള്ളി സ്‌പിൽവേയ്ക്ക് മുന്നിൽ അടിഞ്ഞു കൂടിയിട്ടുള്ള കരിമണൽ എടുക്കാനാണ് മുൻഗണന. 2018ലും 2019ലും ഇവരുടെ ആകുലത ഈ മണ്ണാണ്. ജലവിഭവ വകുപ്പിന് മണ്ണ് നീക്കം ചെയ്യുന്നതിന് എന്തിനാണ് വെപ്രാളമെന്നും കുഴൽനാടൻ ചോദിച്ചു.

പ്രളയത്തിലും സിപിഎം-ബിജെപി ഡീൽ നടന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. സുരേഷ് ഗോപി മുഖ്യമന്ത്രിയോട് വലിയ മഴ വരാൻ പോവുകയാണ് നടപടി എടുക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നതായി പറഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹം മൗനം പാലിക്കുകയാണ്. സിപിഎമ്മിനെ സഹായിക്കാനാണ് ഇവരെല്ലാം ചേർന്ന് തന്നെ ആക്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

Kerala

സിപിഎം കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ വനവാസം: വി.ഡി. സതീശന്‍

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. സുധാകരനെ മത്സരിപ്പിക്കരുത് എന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ കുറിച്ചും വി.ഡി. സതീശന്‍ വിശദീകരിച്ചു. സിപിഎം കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് സതീശന്‍ പറയുന്നത്.

സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോഴും തനിക്ക് ഭൂരിപക്ഷം കൂടിയിട്ടുണ്ട്. താന്‍ ഒരു എതിരാളിയെയും നിസാരനായി കാണുന്ന ആളല്ല. ക്ലാസ് ലീഡര്‍ ആയി മത്സരിച്ചിട്ടുണ്ട്. അന്നും ഇന്നും എതിരാളിയെ ശക്തനായി കാണുന്നയാളാണ്. തനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ഥിയും നിസാരക്കാരനല്ല. 2006ല്‍ എറണാകുളം റൂറലില്‍ ഒമ്പതു സീറ്റും പരാജയപ്പെട്ടപ്പോള്‍ താന്‍ മാത്രമാണ് വിജയിച്ചതെന്നും സതീശൻ പറഞ്ഞു.

"ഇത്തവണ നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ എത്തും. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. ഞാന്‍ എന്തെങ്കിലും മാറ്റിപ്പറഞ്ഞിട്ടുണ്ടോ? മുഖ്യമന്ത്രിയല്ലേ മാറ്റിപ്പറയുന്നത്. നൂറിലധികം സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വരും. ഇത് കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണ്. അതാണ് ഞാന്‍ നൂറില്‍ നില്‍ക്കുന്നത്.

കെപിസിസി പ്രസിഡന്‍റിന്‍റെ മാത്രമല്ല എന്‍റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ട്. കെ. സുധാകരന് സീറ്റ് കൊടുക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞതായി. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഎം എത്ര തരംതാണിരിക്കുകയാണ്. മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ല, ആര്‍എസ്എസുമായി ബന്ധമില്ല എന്ന് കള്ളങ്ങള്‍ പറഞ്ഞു. അത് ഞങ്ങള്‍ പൊളിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 18 മാസത്തോളം പെന്‍ഷന്‍ കിട്ടിയില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അത് ഞങ്ങള്‍ പൊളിച്ചടുക്കി. നുണയന്‍ പിണറായി തന്നെ. നുണറായി എന്ന പേരും ഞാന്‍ ഇട്ടു' - വി.ഡി. സതീശന്‍ പറഞ്ഞു.

Kerala

ടി.​കെ.​ഗോ​വി​ന്ദ​ന്‍ തീ​ക്കൊ​ളി കൊ​ണ്ട് ത​ല ചൊ​റി​യാ​ന്‍ നി​ല്‍​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി കെ.​കെ.​രാ​ഗേ​ഷ്

ക​ണ്ണൂ​ർ: സി​പി​എം വി​ട്ട് ത​ളി​പ്പ​റ​മ്പി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ടി.​കെ.​ഗോ​വി​ന്ദ​ന് മു​ന്ന​റി​യി​പ്പു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷ്. തീ​ക്കൊ​ളി കൊ​ണ്ട് ത​ല ചൊ​റി​യാ​ന്‍ നി​ല്‍​ക്ക​രു​ത്. പാ​ര്‍​ട്ടി​ക്ക് പ്ര​കോ​പ​നം ഉണ്ടാക്കുന്ന പ​ണി ടി.​കെ.​ഗോ​വി​ന്ദ​ന്‍ എ​ടു​ക്ക​രു​ത്.

ടി.​കെ.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ന്ന​ലെ ത​ളി​പ്പ​റ​മ്പി​ല്‍ റെ​യ്ഡ് ന​ട​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സി​ന് ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പാ​ര്‍​ട്ടി​ക്ക് എ​തി​രെ പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മം. പാ​ർ​ട്ടി​ക്കാ​രെ വ​ല്ലാ​തെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്നും രാ​ഗേ​ഷ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ത​ളി​പ്പ​റ​മ്പി​ൽ പി.​കെ.​ശ്യാ​മ​ള​യെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി വി‌​ട്ട​ത്. തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

'ആദ്യം മുഖ്യമന്ത്രി - പോറ്റി ചിത്രത്തില്‍ മറുപടി പറയൂ, എന്നിട്ടാകാം സോണിയ ഗാന്ധിയുടെ കാര്യം'

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് പ്രധാന പ്രചാരണ വിഷയമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിങ്കളാഴ്ച പത്തംതിട്ടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വര്‍ണം കട്ടവര്‍ ആരപ്പാ എന്ന പാരഡി ഗാനം രാഹുല്‍ ഗാന്ധി ആലപിച്ചിരുന്നു.

ഇതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോ പ്രചരിപ്പിച്ച് സിപിഎം ഹാന്‍ഡിലുകള്‍ രംഗത്തെത്തിയിരുന്നു. ഇതിലാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ആദ്യം മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോയെ കുറിച്ച് പറയട്ടെ എന്നിട്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് പറയാം എന്നാണ് സതീശന്‍ പറയുന്നത്.

തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്വര്‍ണക്കൊള്ള തന്നെയാണ്. സ്വര്‍ണം കൊള്ളയടിച്ചവര്‍ക്കെതിരെ ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് മുമ്പ് പിണറായി വിജയനൊപ്പമുള്ള ഫോട്ടോ നോക്കണം.

പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. സ്വര്‍ണം കട്ടവരെ കുറിച്ച് ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ്. അദ്ദേഹം എന്തിനാണ് ഫോട്ടോ ഇടുന്നത്. അത് ആദ്യം അന്വേഷിക്കണം. എന്നിട്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് അന്വേഷിക്കാം എന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Kerala

'സി​പി​എം എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ല; ഒ​രു വ​ര്‍​ഗീ​യ​ത​യോ​ടും വി​ട്ടുവീ​ഴ്ച ചെ​യ്യി​ല്ല': മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ സി​പി​എം തേ​ടി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നേ​മ​ത്തു വി.​ ശി​വ​ന്‍​കു​ട്ടി​യും എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്ഡി​പി​ഐ​യോ​ട് സി​പി​എം നേ​തൃ​ത്വം പി​ന്തു​ണ തേ​ടി​യ​തി​നാ​ല്‍ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

​എസ്ഡി​പി​ഐ​യു​മാ​യി ച​ങ്ങാ​ത്ത​മു​ള്ള​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്. പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സും എ​സ്ഡി​പി​ഐ​യും ഒ​റ്റ​ച്ച​ങ്ങാ​തി​മാ​രാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും അ​തെ​ല്ലാം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ക​ണ്ട​ത​ല്ലേ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. പ​ത്ത് വ​ര്‍​ഷ​ക്കാ​ലം കേ​ര​ള​ത്തി​ല്‍ ഒ​രു വ​ര്‍​ഗീ​യ ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു വ​ര്‍​ഗീ​യ​ത​യോ​ടും വി​ട്ടുവീ​ഴ്ച ചെ​യ്യി​ല്ല.

എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത് പോ​ലെ എ​ല്‍​ഡി​എ​ഫ് പ​റ​യു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ കു​ടു​ത​ലും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി​യ​ത്.

Kerala

കേന്ദ്രം പിടിമുറുക്കിയപ്പോൾ ജനം പിന്തുണ നൽകി: എ. വിജയരാഘവൻ

തിരുവനന്തപുരം: കേന്ദ്രം എല്ലാത്തരത്തിലും സാമ്പത്തികമായി പിടിമുറുക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലും പിന്തുണയിലും കരുത്തിലുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍.

ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടന്ന എല്‍ഡിഎഫ് അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കരയില്‍ ജി. സ്റ്റീഫന്‍ ജനവിധി തേടുന്നത് വികസനത്തിലൂടെയുള്ള മാറ്റത്തിന്‍റെ കരുത്തിലാണെന്ന് വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വികസരേഖ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍ കോണ്‍ഗ്രസ്-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്തു.

Kerala

'കോന്നിയിലും റാന്നിയിലും ഡീല്‍, ശബരിമല വിഷയം ഉന്നയിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ഥി': വി.ഡി. സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി.ഡി സതീശന്‍. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി, കോന്നി സീറ്റുകളില്‍ ഡീല്‍ ഉണ്ടെന്നാണ് സതീശന്‍ ആരോപിക്കുന്നത്. തൃശൂരില്‍ ബിജെപി ജയിച്ചത് ഡീലിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 32,000 വോട്ടുകള്‍ പിടിച്ച പത്തനംതിട്ടയിലെ കോന്നി സീറ്റ് ഇത്തവണ ബിഡിജെഎസിന് നല്‍കി. റാന്നിയിലെ സീറ്റ് ട്വന്‍റി20ക്ക് നല്‍കി. പത്തനംതിട്ടയില്‍ എവിടെയാണ് ട്വന്‍റി20 ഉള്ളത്? എറണാകുളം ജില്ലയിലെ കിഴക്ക് ഭാഗത്ത് മാത്രമുണ്ടായ പാര്‍ട്ടിയാണ് ട്വന്‍റി20. റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത് ശബരിമല വിഷയം ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ്. അതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.

കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പല സ്ഥലത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് ഇവര്‍ ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്കിലെ 300 കോടിയുടെ കൊള്ള നടന്നപ്പോള്‍ ഇഡി പിടി മുറുക്കുന്നുവെന്ന വാര്‍ത്ത വന്നു.

ഇഡി പിടിമുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. തൃശൂര്‍ സീറ്റില്‍ ബിജെപി ജയിച്ച ശേഷം ഇഡി എവിടെയെങ്കിലും പിടിമുറുക്കിയോ?

അതൊരു ഡീല്‍ ആയിരുന്നു. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 77ല്‍ ആര്‍എസ്എസിന്‍റെ പിന്തുണയോടു കൂടിയല്ലേ ജയിച്ചുവന്നത്. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. കേരളം പത്തു വര്‍ഷത്തെ ഈ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. ബിജെപിയുമായി രഹസ്യമായി നടത്തിയ ഡീലുകളെക്കുറിച്ച് ഇനിയും പറയും. മുഖ്യമന്ത്രി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

Kerala

സി​പി​എ​മ്മും ബി​ജെ​പി​യും മ​ത്സ​രി​ക്കു​ന്ന​ത് ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ: ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ബി​ജെ​പി​യെ​യും സി​പി​എ​മ്മി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ഡീ​ലു​ണ്ട്. എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ക​ണ്ടാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും.

മോ​ദി-​അ​മി​ത് ഷാ-​പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ര്‍ ത​മ്മി​ലു​ള്ള ഡീ​ലാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ബി​ജെ​പി​ക്ക് എം​എ​ൽ​എ​മാ​രെ ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​നു​ള്ള ഡീ​ലാ​ണി​ത്. ഏ​റ്റു​മാ​നൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​രാ​ണ്? എ​ൻ​ഡി​എ​യ്ക്കു​ള്ള ഒ​രോ വോ​ട്ടും ഇ​ട​ത് മു​ന്ന​ണി​യെ സ​ഹാ​യി​ക്കാ​നാ​ണ്.

കേ​ന്ദ്ര​ത്തെ മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ക്കു​ന്നി​ല്ല. ഇ​തി​ൽ നി​ന്ന് ത​ന്നെ ഡീ​ൽ വ്യ​ക്ത​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മ്പോ​ള്‍ ചി​ല ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. ആ​ചാ​ര​ങ്ങ​ള്‍ ലം​ഘി​ക്കാ​നു​ള്ള​താ​ണോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം.

ശ​ബ​രി​മ​ല​യെ സ​ര്‍​ക്കാ​ര്‍ ക​റ​വ പ​ശു​വാ​ക്കി മാ​റ്റി. മോ​ദി​യെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ പി​ണ​റാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ര്‍​ശി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട്, ഏ​റ്റു​മാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സി​പി​എം-​ബി​ജെ​പി ഡീ​ലി​ന്‍റെ തെ​ളി​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

 

 

 

 

Kerala

'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, പാവപ്പെട്ടവന്‍റെ വീടാണ് ചെറ്റപ്പുര': ജി. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ "ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്‍റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേർത്തു.

പതിനെട്ട് വയസ് വരെ താന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. താൻ മുഖ്യമന്ത്രിയെ വിമര്‍ശിക്കും, പക്ഷെ ചീത്ത പറയില്ല. അത് തന്‍റെ ഗുരുത്വമാണെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എനിക്ക് പാര്‍ലമെന്‍ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതു തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്‍ററി അംഗം ആയിരുന്നല്ലോ'- ജി. സുധാകരന്‍ പറഞ്ഞു.

Kerala

'സുധാകരനും ഗോവിന്ദനും വഞ്ചന കാട്ടി; എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചു'

തിരുവനന്തപുരം: സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ ആരോപിച്ചു.

ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് സുധാകരൻ. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സുധാകരനെ താൻ മൂന്നു തവണ വിളിച്ചു, എടുത്തില്ല. അദ്ദേഹം തിരിച്ചു വിളിച്ചുമില്ല. താൻ വിളിച്ചില്ലെന്നാണ് സുധാകരൻ ജില്ലാ സെക്രട്ടറിയോടു പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.

Kerala

എ. പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാകും; സസ്‌പെന്‍ഡ് ചെയ്യാനും സാധ്യത

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം.

പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ പുറത്താക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞെങ്കിലും എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി നിര്‍ദേശങ്ങള്‍ സിപിഎം അംഗീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ള കത്തിന് അടിയന്തരമായി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ മാര്‍ച്ച് നാലിനായിരുന്ന പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കൊള്ള പത്മകുമാറിന്‍റെ അറിവോടെയാണന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു ഇദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Kerala

പാർട്ടി വിട്ട് വിമതനായി ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.

തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.

പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർ‍ഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Kerala

'ഒരു പാർട്ടിയിലേക്കുമില്ല, യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആരോടും പറഞ്ഞിട്ടില്ല': നിലപാട് വ്യക്തമാക്കി സുധാകരൻ

ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎമ്മുമായി ഇടഞ്ഞുനില്ക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.

പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർ‍ഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ജി. സുധാകരന്‍റെ വാർത്താസമ്മേളനം വ്യാഴാഴ്ച

ആലപ്പുഴ: സിപിഎം വിടുന്നുവെന്ന സൂചന നല്‍കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ജി. സുധാകരന് തെരഞ്ഞടുപ്പില്‍ എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്ന വീഡിയോയും പങ്കുവച്ചാണ് ഫേസ്ബുക്കില്‍ തന്‍റെ വിഷമങ്ങള്‍ ജി. സുധാകരന്‍ കുറിച്ചത്.

എന്നാല്‍ മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജി. സുധാകരനോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ജി. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അദ്ദേഹത്തെ കാണാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

തനിക്കു പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന്‍ ആര്‍. നാസറിനെ അറിയിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും സുധാകരന്‍ തയാറായിരുന്നില്ല.

അതിനിടെ ജി. സുധാകരനോട് പാര്‍ട്ടി കാണിച്ച നടപടി ശരിയായില്ലെന്നു പറഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ലിജു രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്‍റെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.

Kerala

ജി.എസ് മറ്റൊരു വി.എസ് ആകുമോ? സിപിഎമ്മിൽ എന്ത് സംഭവിക്കും? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശക്തിയുമായി വർഷങ്ങളുടെ പ്രതിഷേധം നയിച്ച് ഒടുവിൽ ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കൂടിയായ മൂന്നാറിലെ എസ്. രാജേന്ദ്രൻ, ഫണ്ട് പിരിവിലെ അഴിമതി തുറന്നുകാട്ടിയിട്ടും ഫലം കാണാതെ പുസ്തകം എഴുതിയും തുറന്ന യുദ്ധങ്ങളുമായി പയ്യന്നൂരിൽ വി. കുഞ്ഞിക്കണ്ണൻ, ഏകോപന സമിതി രൂപീകരിച്ച് പാലക്കാട്ട് സംഘടിത വിമത ശബ്ദമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി..

ഒടുവിൽ ഇതാ കുട്ടനാടൻ കരുത്തിന്‍റെ പ്രതിഷേധവുമായി സംസ്ഥാനത്തെ ഏറ്റവും സീനിയർ നേതാവായ ജി. സുധാകരൻ പരസ്യമായി കൊടുങ്കാറ്റ് ഉയർത്തുമ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്ന ചോദ്യം ഇതാണ് - ജി.എസ് എന്ന ജി. സുധാകരൻ മറ്റൊരു വി.എസ് ആകുമോ?

സിപിഎമ്മിൽ സമീപകാലത്തായി പ്രകടമായി പിടിമുറുക്കിയിരിക്കുന്ന ഏകാധിപത്യത്തിനും ഭരണപിന്തുണയുള്ള പിണറായിസത്തിനും എതിരെ ആരും ക മ എന്നു മിണ്ടാതെ നിൽക്കുമ്പോഴാണ് ഈ പ്രതിഷേധ പ്രതികരണങ്ങൾ ഉയരുന്നത്.

ഇന്നോവ കാറിനേയും ഭീഷണികളെയും പേടിച്ചും കീഴ്പ്പെട്ടും കഴിയുന്ന പാർട്ടിയിൽ വിമതൻ ആവുക എന്നർഥം കൈവിട്ട കളിയെന്നാണ്. എം.വി. രാഘവനും ഒ. ഭരതനും പി.വി. ചെറിയാനും കെ.ആർ. ഗൗരിയമ്മയും സി.കെ. പത്മനാഭനുമൊക്കെ വീണുപോയ പാതയിൽ പെടാതിരിക്കാനാണ് ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ളവർ ശ്രമിക്കുന്നത്.

എന്നാൽ പാർട്ടിയിൽ തിരുത്തലിനു സമയമായെന്നു മാത്രമല്ല എന്നേ തുടങ്ങേണ്ടതാണെന്ന് കരുതുന്നവർ അത്ര ന്യൂനപക്ഷം അല്ല. അവരുടെ വായകൾ മൂടപ്പെട്ടും കൈകൾ കെട്ടപ്പെട്ടും ആണ്. പലരും പാർട്ടിയോടുള്ള കൂറിൽ പഞ്ചപുച്‌ഛമടക്കി നിൽക്കുന്നവരാണ്.

പാർട്ടിയിലും ഭരണതലത്തിലും അടിമുതൽ ബാധിച്ച സ്വജനപക്ഷപാതിത്വം, ഏകാധിപത്യം, അഴിമതി, വർഗീയ പ്രീണനം, ആക്രമണ രാഷ്ട്രീയം, കുടുംബവാഴ്ച ഇവയോടെല്ലാം വലിയ പ്രതിഷേധം പലർക്കും ഉണ്ട്.

മരുമോൻ വാഴ്ചയ്ക്ക് വേണ്ടി യുവ നേതാക്കളെ സീറ്റ് നൽകാതെ ഒതുക്കുമ്പോൾ, റിക്കാർഡ് ഭൂരിപക്ഷം ജയിച്ചവർക്ക് സ്വന്തം മണ്ഡലം നൽകാതിരിക്കുമ്പോൾ, പ്രായവും ടേമും പറഞ്ഞ് മുതിർന്ന നേതാക്കളെ ഭൂരിഭാഗവും ഒഴിവാക്കുകയും ഒരാൾക്ക് മാത്രമായി അനുകൂലം നൽകുകയും ചെയ്യുമ്പോൾ പലരും മിണ്ടാതിരിക്കുന്നത് പേടി കലർന്ന പാർട്ടി കൂറുകൊണ്ട് തന്നെയാണ്.

അഴിമതി ബ്രാഞ്ച് തലമുതൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ വരെ എത്തി എന്ന് ഇവരെല്ലാം രഹസ്യമായി സമ്മതിക്കും.ഗവൺമെന്‍റ് ജീവനക്കാരുൾപ്പെടെയുള്ള സംഘടനാ, തൊഴിലാളി പ്രവർത്തകർക്കിടയിലും ഇതുതന്നെയാണ് അഭിപ്രായം.

സാധാരണക്കാരുടെ ശബ്ദം - വിഎസ് ആകുമ്പോൾ

എന്നാൽ പാർട്ടിയിലെ തിരുത്തലുകൾ ജനക്കൂട്ടത്തിന്‍റെ മുന്നിലെത്തിക്കുകയും സാധാരണക്കാരുടെ ശബ്ദം ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയുടെയൊക്കെ രൂപത്തിൽ (നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡ്) മാറുകയും അതു ഉച്ചത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത വി.എസിന്‍റെ വഴി പാർട്ടിയിൽ വീണ്ടും മുഴങ്ങുമോ എന്നതാണ് ചോദ്യം.

ഉറപ്പിച്ചു പറയാൻ ആകില്ല. എന്നാൽ അടിത്തട്ടിലെ തിരുത്തലുകൾക്ക് ചില തിരമാലകൾ സൃഷ്ടിക്കാൻ പറ്റിയേക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൂടിയായ പിന്നീട് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട ജി സുധാകരന് തന്‍റെ മികച്ച പ്രതിച്ഛായ കൊണ്ടും ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാർട്ടി പ്രവർത്തകരുടെ ഇടയിലെ സ്വാധീനം കൊണ്ടും നല്ല അനുരണനങ്ങൾക്ക് വഴിയൊരുക്കാനാകും.

അഴിമതിക്കെതിരെ പോരാട്ടം നടത്തിയ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള, സ്വന്തം സഹോദരന്‍റെ ജീവത്യാഗം കൊണ്ട് പാർട്ടിക്ക് രക്തസാക്ഷിത്വ അടിത്തറ നൽകിയ ജി.എസ് ഒരു മാറ്റത്തിന്‍റെ അമരത്തിൽ നിന്നാൽ അതൊരു ശുദ്ധികലശത്തിലേക്ക് അല്ലെങ്കിൽ വൻ പൊട്ടിത്തെറിയിലേക്ക് മാറാം. അതിനുള്ള ത്യാഗം ജീവിത മധ്യാഹ്നത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ജി. സുധാകരൻ കാണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

Kerala

'വേദനിപ്പിച്ചത് കണ്ണൂരിലെ സംഭവവികാസങ്ങള്‍': പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് വീണയുടെ ഭര്‍ത്താവ്

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില്‍ ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്.

കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന ഒരു തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. രാവിലെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്‍റെ കുഞ്ഞുങ്ങളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ കണ്ണൂരിലേക്ക് പോകേണ്ടിവന്നുവെന്നും ജോർജ് ജോസഫ് പറഞ്ഞു.

സാധാരണനിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടെ പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്.

വീണാ ജോര്‍ജ് തന്നെ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി നോക്കാമെന്നായിരുന്നു താത്പര്യം. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടേയെന്നും ജോര്‍ജ് പറയുന്നു.

Kerala

സി​പി​എം അ​ണി​ക​ളു​ടെ പ്ര​തി​ഷേ​ധം: ത​ളി​പ്പ​റമ്പിൽ ശ്യാ​മ​ള​യെ മാ​റ്റു​മോ?

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം അ​ണി​ക​ളും അ​നു​ഭാ​വി​ക​ളും രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ണി​ക​ൾ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. നേ​തൃ​ത്വം തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ് അ​വ​ർ​ക്ക് സീ​റ്റ് ന​ൽ​കി​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​ന്ന​യി​ക്കു​ന്നു. പി.​കെ. ശ്യാ​മ​ള​യു​ടെ ജ​ന​കീ​യ​ത​യി​ല്ലാ​യ്മ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും പ​റ​യു​ന്നു.

സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​മ്പോ​ൾ ആ ​വ്യ​ക്തി​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യും പാ​ർ​ട്ടി അ​ണി​ക​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും എ​ന്നാ​ൽ, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ങ്ങേ​യ​റ്റം പു​ന​ർ​വി​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും സി​പി​എം അ​ണി​ക​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തും ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ ഈ ​മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ​തു​മൊ​ക്കെ അ​ണി​ക​ൾ ‌‌‌ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ണി​ക​ളു​ടെ രോ​ഷ പ്ര​ക​ട​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ചൂ​ടേ​റി​യ ച​ർ​ച്ച​ക​ളും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ​യും എ.​കെ. ബാ​ല​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ പേ​ര് ഉ​യ​ര്‍​ന്ന​പ്പോ​ഴും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ടി.​കെ. ഗോ​വി​ന്ദ​നു വേ​ണ്ടി​യും അ​ണി​ക​ൾ

ശ്യാ​മ​ള​യ്ക്കുപ​ക​രം സി​പി​എം നേ​താ​വ് ടി.​കെ. ഗോ​വി​ന്ദ​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ത​ളി​പ്പ​റ​ന്പ് സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഏ​ക​പ​ക്ഷീ​യ​മാ​യി നേ​താ​ക്ക​ളു​ടെ കു​ടും​ബ​കാ​ർ​ക്കാ​യി മ​ണ്ഡ​ലം കൈ​മാ​റാ​തെ ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​യ ടി.​കെ. ഗോ​വി​ന്ദ​ന് സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​ണ് അ​ണി​ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

പ​ല ത​വ​ണ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോൾ ടി.​കെ. ഗോ​വി​ന്ദ​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​രു​ന്ന​താ​ണ്. സി.​കെ.​പി. പ​ദ്മ​നാ​ഭ​ൻ മ​ത്സ​രി​ക്കാ​ൻ വ​ന്ന​പ്പോ​ഴും ആ​ദ്യം ഉ​യ​ർ​ന്നു​വ​ന്ന​ത് ടി.​കെ. ഗോ​വി​ന്ദ​ന്‍റെ പേ​രാ​യി​രു​ന്നു.

Kerala

ആ​റ​ന്മു​ള​യി​ല്‍ വീ​ണ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കും; ഭ​ര്‍​ത്താ​വിനെ തള്ളി സിപിഎം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​എം. മ​ന്ത്രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ അ​റി​യി​ച്ചി​രു​ന്നു.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് മാ​റി​നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തൈ​ന്നാ​ണ് സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​രും ഈ ​ആ​വ​ശ്യ​ത്തോ​ടു യോ​ജി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​മി​ല്ല.

ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​രി​ക്കെ ആ​റ​ന്മു​ള​യു​ടെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ര​ണ്ടു​ത​വ​ണ ആ​റ​ന്മു​ള എം​എ​ല്‍​എ​യാ​യ വീ​ണ​യ്ക്ക് മൂ​ന്നാ​മ​തൊ​രു ടേം ​കൂ​ടി വേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പേ സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തു മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ​യാ​ണ് സി​പി​എം നീ​ങ്ങി​യ​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും ന​ല്‍​കി. പി​ന്നീ​ടു ജി​ല്ലാ ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കി​യ പ​ട്ടി​ക​യി​ലും ആ​റ​ന്മു​ള​യി​ല്‍ ഒ​രു പേ​രു മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് അ​ന്തി​മ അ​നു​മ​തി ആ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​ത് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച പോ​ലു​മു​ണ്ടാ​യി​ല്ല.

വി​ഷ​യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു വി​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ണാ ജോ​ര്‍​ജ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ ക്ഷ​ണി​താ​വു കൂ​ടി​യാ​യ​തി​നാ​ല്‍ വി​ഷ​യം ആ​ദ്യം അ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​ട്ടേ​യെ​ന്ന​താ​യി​രു​ന്നു കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ല​പാ​ട്. ര​ണ്ട് ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് ഇ​നി സീ​റ്റി​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ മു​ന്‍​കാ​ല തീ​രു​മാ​ന​ങ്ങ​ളെ​യെ​ല്ലാം മാ​റ്റി​നി​ര്‍​ത്തി ഇ​ത്ത​വ​ണ ആ​ദ്യം ത​ന്നെ വീ​ണാ ജോ​ര്‍​ജ് എ​ന്ന ഒ​റ്റ​പ്പേ​രി​ലാ​ണ് ആ​റ​ന്മു​ള​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഇ​ത്ര​യും കാ​ലം മു​ന്നോ​ട്ടു പോ​യ​ത്. മ​റി​ച്ചൊ​രാലോ​ച​ന ഇ​തേ​വ​രെ പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളേ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്ന മ​ന്ത്രി ഇ​ന്ന​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴു​ത്തി​ന് കോ​ള​ര്‍ ധ​രി​ച്ചാ​ണ് യാ​ത്ര​ക​ള്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണാ ജോ​ര്‍​ജി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​ചാ​ര​ണം നി​യ​ന്ത്രി​ച്ചി​രു​ന്ന ടീ​മും ഇ​ന്ന​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് വീ​ണാ ജോ​ര്‍​ജി​നെ ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന സൂ​ച​ന​യാ​ണ് ജി​ല്ല​യി​ലെ സി​പി​എം നേ​താ​ക്ക​ളും ന​ല്‍​കു​ന്ന​ത്.

 

Kerala

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം-കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം; പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേരെ ആക്രമണം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രെ കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം- കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം.

കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ​യും പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്‌​ള​ക്‌​സു​ബോ​ര്‍​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​രോ​ധി​ക്കു​ന്ന​ത് സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ ഉ​ള്‍​പ്പെ​ടെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്കുനേ​രെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​സി​സി ഓ​ഫീ​സു​ക​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വ​ച്ചു

ന്യൂ​മാ​ഹി: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ട്ടു​ക​യും മ​ന്ത്രി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​റാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​വ​ച്ചു.

ബുധനാഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഓ​ടി​ട്ട ഓ​ഫീ​സ് മേ​ൽ​ക്കൂ​ര​യു​ടെ ക​ഴു​ക്കോ​ലു​ക​ൾ ക​ത്തി ന​ശി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു രാ​വി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ല്ലി​ൽ​ത്താ​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കെ​പി​സി​സി അംഗം രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി വി.​സി. പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ക്ര​മി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം

മാ​ലൂ​ർ: മാ​ലൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം. മാ​ലൂ​ർ പ​ട്ടാ​രി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചു​മ​ർ ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തു. അ​ഞ്ച് ജ​ന​ൽ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. നേ​താ​ക്ക​ൾ മാ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Kerala

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി, ബഹിഷ്കരിച്ച് കോൺഗ്രസ്

തൃശൂർ: വിവാദമായ ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും.

13 അംഗ ഭരണസമിതിയിൽ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.

തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.

മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്‌തത്.

Kerala

'ഇ​തും ഉ​ദ്ധ​രി​ക്കാം, നാ​ളേക്കു​ള്ള വ​ഴി​യാ​യ​ല്ലോ': ജ​ൽ​പ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ക​രി​ച്ച് സ​മ​യം ക​ള​യാ​നി​ല്ലെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ

തൃ​ശൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടു​ന്ന ഒ​രു കു​റി​പ്പി​ലെ തി​രു​ത്ത​ൽ പോ​ലും വാ​ർ​ത്ത​യാ​ണെ​ന്നും പൊ​തു ത​ത്വ​ത്തെ​പ്പോ​ലും പാ​ർ​ട്ടി യു​ദ്ധ​ങ്ങ​ളി​ലേ​ക്കു ചു​രു​ക്കി ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ക​യാ​ണെ​ന്നും ക​വി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. ഇ​നി ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​മി​ല്ലെ​ന്നും ജ​ൽ​പ​ന​ങ്ങ​ൾ​ക്കു പ്ര​തി​ക​രി​ച്ചു സ​മ​യം ക​ള​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തു​ട​ർ ഭ​ര​ണം ആ​ശാ​സ്യ​മ​ല്ലെ​ന്ന പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ര​ച​ന​ക​ളെ​ക്കു​റി​ച്ചു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റും മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും കു​റി​പ്പു​മാ​യി എ​ത്തി​യ​ത്.

ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നാ​ണ് താ​ൻ ഇ​ട​തി​ന്‍റെ വീ​ഴ്ച​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​തു പാ​ർ​ട്ടി ഭ​രി​ച്ചാ​ലും സ്വ​യം വി​മ​ർ​ശ​നം ഇ​ല്ലെ​ങ്കി​ൽ അ​പ്ര​മാ​ദി​ത്വം തോ​ന്നാം. താ​ൻ എ​ത്ര​യോ​കു​റി പ​റ​ഞ്ഞ​തി​നെ എ​ന്തെ​ല്ലാം വി​ധ​ത്തി​ലാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പൊ​തു​മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് എ​ന്ന​തു ത​മാ​ശ​യോ​ടെ കാ​ണു​ന്നു.

പ്ര​തി​ക​ര​ണ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കു വേ​ദ​നി​ച്ചെ​ന്നു ക​ണ്ടു പോ​സ്റ്റി​ൽ ഒ​രു വാ​ക്കു തി​രു​ത്തി​യാ​ൽ പോ​ലും വാ​ർ​ത്ത​യാ​ണ്. ഇ​തി​നെ​യും സ​മൂ​ഹം എ​ഴു​ത്തു​കാ​ർ​ക്കു ന​ൽ​കു​ന്ന പ്ര​ധാ​ന്യ​മാ​യി വ്യാ​ഖ്യാ​നി​ച്ച് അ​ഭി​മാ​നം കൊ​ള്ളാം. പൊ​തു​ത​ത്വ​ത്തെ​പ്പോ​ലും പാ​ർ​ട്ടി യു​ദ്ധ​ങ്ങ​ളി​ലേ​ക്കു ചു​രു​ക്കി ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന അ​ൽ​പ​ബു​ദ്ധി ജീ​വി​ക​ൾ താ​ൻ നി​ര​ന്ത​രം വ​ല​തു​പ​ക്ഷ​ത്തെ വി​മ​ർ​ശി​ച്ചു കു​റി​പ്പു​ക​ൾ ഇ​ടു​ന്ന​തു കാ​ണു​ന്ന​തേ​യി​ല്ല.

കു​റേ​പ്പേ​ർ​ക്ക് ഉ​പ​ജീ​വ​ന​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​മി​ല്ല. ബാ​ക്കി​യു​ള്ള അ​ൽ​പ സ​മ​യം ജ​ൽ​പ​ന​ങ്ങ​ൾ​ക്കു പ്ര​തി​ക​രി​ച്ച് ക​ള​യാ​നി​ല്ല. ഇ​തും ഉ​ദ്ധ​രി​ക്കാം. നാ​ളേ​യ്ക്കു​ള്ള വ​ഴി​യാ​യ​ല്ലോ എ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​ട്ട പോ​സ്റ്റി​ൽ വ​രു​ത്തി​യ തി​രു​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ വീ​ണ്ടും കു​റി​പ്പു​മാ​യി എ​ത്തി​യ​ത്. -ജ​യി​ൽ ക​ഥ​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നെ​ണ്ണ​മാ​യി. ചി​ല​ത് തീ​രെ​ച്ചെ​റു​ത്. എ​ങ്ങോ​ട്ടു പോ​കു​ന്നു എ​ന്നു നോ​ക്കാം. ഒ​രു ക​ഥാ സ​മാ​ഹാ​രം. ഒ​രു ക​വി​താ സ​മാ​ഹാ​രം. ഒ​രു ലേ​ഖ​ന-​പ്ര​ഭാ​ഷ​ണ സ​മാ​ഹാ​രം. ഇ​ത്ര ഉ​ണ്ടാ​യേ​ക്കും. കൊ​ല ചെ​യ്യ​പ്പെ​ട്ടി​ല്ല എ​ങ്കി​ൽ- എ​ന്നാ​യി​രു​ന്നു ആ​ദ്യ കു​റി​പ്പ്. 15 മി​നു​ട്ടി​നു​ശേ​ഷം -അ​തി​ജീ​വി​ച്ചെ​ങ്കി​ൽ- എ​ന്നു തി​രു​ത്തു​ക​യാ​യി​രു​ന്നു.

Kerala

സി​പി​എ​മ്മി​ന് ര​ക്ത​സാ​ക്ഷി​യെ കി​ട്ടി​യാ​ല്‍ ലോ​ട്ട​റി അ​ടി​ച്ച​തു​പോ​ലെ: വി.​ഡി.​സ​തീ​ശ​ൻ

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ര​ക്ത​സാ​ക്ഷി​യെ കി​ട്ടി​യാ​ല്‍ ലോ​ട്ട​റി അ​ടി​ച്ച​തു​പോ​ലെ​യാ​ണ് സി​പി​എം ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​യു​ഗ യാ​ത്ര​യ്ക്ക് പ​യ്യ​ന്നൂ​രി​ല്‍ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. സി​പി​എം നേ​താ​ക്ക​ൾ അ​ഭി​മ​ന്യു​വി​ന്‍റെ​യും വ​ഞ്ചി​യൂ​ര്‍ വി​ഷ്ണു​വി​ന്‍റെ​യും ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റി. സ​ഹി​ക്കാ​ന്‍ വ​യ്യാ​ഞ്ഞി​ട്ടാ​ണ് വി​ഷ്ണു​വി​ന്‍റെ കു​ടും​ബം മു​ഴു​വ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്.

ഒ​രു ര​ക്ത​സാ​ക്ഷി​യെ കി​ട്ടി​യാ​ല്‍ നേ​താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ​മാ​ണ്. അ​വ​ന്‍റെ പേ​രി​ല്‍ ഫ​ണ്ട് പി​രി​വ് ന​ട​ത്താ​മ​ല്ലോ. ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് പ​യ്യ​ന്നൂ​രി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

പയ്യന്നൂരിലെ ഫണ്ട് വിവാദം: മലക്കംമറിഞ്ഞ് സിപിഎം; ഇന്ന് കണക്ക് പുറത്തുവിട്ടേക്കും

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ജില്ലാകമ്മിറ്റി വെള്ളിയാഴ്ച കണക്ക് പുറത്തുവിട്ടേക്കും. വി. കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം വായിച്ചശേഷം ചോദ്യാവലിയുമായി എത്തിയാൽ എല്ലാത്തിനും മറുപടി തരാമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ പ്രതികരണം. ആരോപണങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫീസ് ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം ബുധനാഴ്ചയാണ് പുറത്തിറക്കിയത്. പുസ്തകം ഇറങ്ങുന്നതിനുമുൻപ് കണക്ക് അവതരിപ്പിക്കണമെന്ന് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും മനസില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മറുപടി.

എന്നാൽ, കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായ സാഹചര്യത്തിൽ കണക്കുകൾ പുറത്തുപറയുന്നതിൽ തടസമില്ലെന്ന് അദ്ദേഹം പിന്നീട് നിലപാട് മാറ്റി.

Kerala

'കണക്ക് അവതരിപ്പിക്കാൻ മനസില്ല': കുഞ്ഞികൃഷ്ണന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ

പ​ഴ​യ​ങ്ങാ​ടി: തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

എ​ൽ​ഡി​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യോ‌​ട​നു​ബ​ന്ധി​ച്ച് പ​ഴ​യ​ങ്ങാ​ടി എ​രി​പു​ര​ത്ത് ന​ട​ത്തി​യ വാർത്താസ​മ്മേ​ള​ന​ത്തി​ൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വി​മ​ത​നും കു​ലം​കു​ത്തി​യു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ട​ഞ്ഞ അ​ധ്യാ​യ​മാണ്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ച്ചു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വി​വാ​ദ​മാ​യ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പോ​ലും പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. അ​ത്ത​ര​മൊ​രാ​ളു​ടെ വ​സ​തി​യി​ൽ എ​ങ്ങി​നെ​യാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ്. യു​ഡി​എ​ഫി​നെ വി​ല​ക്കെ​ടു​ത്ത് മ​റ്റ​ത്തൂ​ർ​ മോ​ഡ​ൽ കേ​ര​ള​ഭ​ര​ണം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ബി​ജെപി ​ശ്ര​മി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

'പു​സ്ത​കം ഇറങ്ങുന്നതിന് മു​മ്പ് ക​ണ​ക്കു​ക​ൾ പു​റ​ത്തുവി​ടൂ': സിപിഎമ്മിനെ വെ​ല്ലു​വി​ളി​ച്ച് കുഞ്ഞികൃഷ്ണൻ

ക​ണ്ണൂ​ര്‍ : സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ പ​യ്യ​ന്നൂ​ർ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ക്ര​മ​ക്കേ​ടു​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു വി​ടാ​ൻ പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച് വി.​ കു​ഞ്ഞി​കൃ​ഷ്ണ​ൻ. അ​ണി​ക​ളെ നേ​തൃ​ത്വം തി​രു​ത്ത​ണ​മെ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന പു​സ്ത​ക​ത്തി​ൽ ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ ക്ര​മ​ക്കേ​ടു​ക​ൾ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​ന്പ് ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സി​പി​എം നേ​തൃ​ത്വ​ത്തി​ന് ആ​ർ​ജ​വു​മു​ണ്ടോ എ​ന്ന വെ​ല്ലു​വി​ളി​യാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ വി​ശ​ദീ​ക​രി​ക്കു​മെ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്‍റെ​യും പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​സ്ത​ക​മി​റ​ങ്ങു​ന്ന​തി​ന് മു​ന്പ് ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​നു​ള്ള വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്.

ത​ന്‍റെ പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​തി​ലു​ള്ള ക​ണ​ക്കു​ക​ൾ​ക്ക​നു​സ​രി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ള്ള​ക്ക​ണ​ക്കു​ക​ൾ ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​എം നീക്കമെന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി ഫ​ണ്ട് തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ ത​ന്നെ പോ​ലും ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ പാ​ക​ത്തി​ലൊ​രു ക​ണ​ക്ക് പാ​ര്‍​ട്ടി ക​മ്മി​റ്റി​യി​ല്‍ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ ചേ​ര്‍​ന്ന ക​മ്മി​റ്റി​ക്ക് ശേ​ഷം ചേ​ര്‍​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലും ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കുന്ന​ത്.

ബുധനാഴ്ച പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്കി​ലാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തെ അ​ണി​ക​ള്‍ തി​രു​ത്ത​ണം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് വി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ പു​സ്ത​കം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ചിന്തകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പ്രഫ. എം.​എ​ന്‍. വി​ജ​യ​ന്‍റെ മ​ക​ന്‍ ഡോ. ​വി.​എ​സ്. അ​നി​ല്‍​കു​മാ​റി​ന് കോ​പ്പി ന​ല്‍​കി ജോ​സ​ഫ് സി. ​മാ​ത്യു​വാ​ണ് പു​സ്ത​ക പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കു​ക. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​മു​ള​ള്ള​തി​നാ​ല്‍ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

പ​യ്യ​ന്നൂ​രി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​നു​കൂ​ലി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു

പ​യ്യ​ന്നൂ​ര്‍: സി​പി​എം ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​യാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ചു. വെ​ള്ളൂ​രി​ലെ പ​ന​യ​ന്ത​ട്ട വീ​ട്ടി​ല്‍ പ്ര​സ​ന്ന​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

റോ​ഡി​ല്‍​നി​ന്നും കു​റ​ച്ച​ക​ലെ​യു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യ​ട്ടി​രു​ന്ന ബൈ​ക്ക് ത​ള്ളി അ​ക​ലെ മാ​റ്റി​യാ​ണ് തീ​വ​ച്ച​ത്. തിങ്കളാഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​ന് ശേ​ഷം ന​ട​ന്ന തീവയ്​പ്പ് ഇ​ന്നു രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

തിങ്കളാഴ്ച കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വെ​ള്ളൂ​രി​ല്‍ പ​തി​ന​ഞ്ചി​ല്‍ താ​ഴെ​വ​രു​ന്ന സം​ഘം പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം പൊ​ട്ടി​ക്ക​യും ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യി കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ചും പ്ര​ക​ട​നം ന​ട​ന്നു. ഇ​തി​ന്‍റെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​സ​ന്ന​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.

Kerala

'ടി.​പി​യു​ടെ ഗ​തി​യു​ണ്ടാ​കു​മെ​ന്ന് ഭ​യം': സി​പി​എം ഫ​ണ്ട് ത​ട്ടി​പ്പ് ഉ​ന്ന​യി​ച്ച നേ​താ​വി​ന് വ​ധ​ഭീ​ഷ​ണി​യെ​ന്ന് സ​തീ​ശ​ൻ

കൊച്ചി: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവ് ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ടി.പിയുടെ ഗതി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്‍റെ തറക്കല്ലിടീൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സിപിഎമ്മിന്‍റെ ഗുണ്ടായിസമാണ് കണ്ണൂരിൽ നടക്കുന്നത്. പാർട്ടിയെ എതിർക്കുന്ന ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരം യുദ്ധപ്രഖ്യാപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ തങ്ങളെ തടഞ്ഞുനിർത്താൻ കഴിയില്ല. പാർട്ടിക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയിലുള്ള സിപിഎമ്മിന്‍റെ ധിക്കാരം നിറഞ്ഞ സമീപനത്തിനെതിരേ അതിശക്തമായി നിലകൊള്ളുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പുചു​മ​ത​ല: ഫോ​ണി​ൽ വി​ളി​ച്ചു, സ​ർ​ക്കു​ല​ർ കി​ട്ടി​യി​ട്ടി​ല്ലെന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല ത​ന്നെ ഏ​ൽ​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ.

മൂ​ന്നാ​ഴ്ച മു​ൻ​പ് ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ർ വി​ളി​ച്ച് പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഫോ​ണി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. പത്തു ദി​വ​സം മു​ന്പ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ഏ​രി​യ​ ക​മ്മി​റ്റി​ക്ക് വ​ന്നി​ട്ടു​ണ്ടെ​ന്നും ത​നി​ക്ക് ഇ​ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ജി​ല്ലാ സെ​ന്‍റ​ർ ബ്രാ​ഞ്ചം​ഗ​വും ജി​ല്ലാ​ക​മ്മി​റ്റി​യി​ലെ സ്ഥി​രം ക്ഷ​ണി​താ​വു​മാ​ണ് നി​ല​വി​ൽ ജി. ​സു​ധാ​ക​ര​ൻ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വി​ൽ അ​ന്പ​ല​പ്പു​ഴ എം​എ​ൽ​എ ആ​യ എ​ച്ച്. സ​ലാ​മി​ന്‍റെ പ​രാ​തി​യെത്തുട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ ത​രം​താ​ഴ്ത്തി​യി​രു​ന്നു.

പ​ല ജി​ല്ലാക​മ്മി​റ്റി​ക​ളി​ലും അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള മ​തി​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യി​ലേ​ക്കെ​ത്തി​ച്ച​തെ​ന്നാ​ണു വി​വ​രം.

ആ​ല​പ്പു​ഴ​യി​ലെ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ആ​റം​ഗ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​ബി.​ ച​ന്ദ്ര​ബാ​ബു, കെ.​ പ്ര​സാ​ദ്, ആ​ർ.​ നാ​സ​ർ, ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. ബാ​ബു​ജാ​ൻ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള മ​റ്റു പ്ര​തി​നി​ധി​ക​ൾ. ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് ജി. ​സു​ധാ​ക​ര​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, കേ​ന്ദ്ര​ക​മ്മി​റ്റിയം​ഗ​മാ​യ സി.​എ​സ്. സു​ജാ​ത​യെ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജി​ല്ല​യി​ൽനി​ന്നു​ള്ള സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രാ​യി​രി​ക്ക​ണം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​തൊ​ക്കെ രീ​തി​യി​ൽ മു​ന്നോ​ട്ടു​ കൊ​ണ്ടുപോ​ക​ണം, ത​യാ​റെ​ടു​പ്പു​ക​ൾ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ക്കും.

ഇ​തോ​ടെ ജി. ​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും തെ​ളി​യു​ന്നു​ണ്ടെ​ന്നാ​ണ് സം​സാ​രം.

Kerala

തീരദേശം ഇടതുപക്ഷത്ത് നിന്ന് അകന്നു, പിന്നിൽ സാമുദായിക ചരടുവലികൾ: തോമസ് ഐസക്

ആലപ്പുഴ: തീരദേശം ഇടതുപക്ഷത്തുനിന്ന് അകന്നു എന്നുള്ളതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പൊതുപ്രവണതകളിൽ ഒന്നെന്ന് തോമസ് ഐസക്. എന്നാൽ തീരദേശത്തിനുവേണ്ടി കഴിഞ്ഞ 10 വർഷക്കാലത്തെന്നപോലെ കേരളചരിത്രത്തിൽ ഒരു കാലത്തും സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. എന്നിട്ടും തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞത് മുഖ്യമായും സാമുദായിക ചരടുവലികളുടെ ഫലമാണെന്ന് വേണം കരുതാനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇരുപതോളം വീടുകളിൽ പോയിരുന്നു. ഏതാണ്ട് എല്ലാം തന്നെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ. സജീവ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും അതിൽ ഉണ്ടായിരുന്നു. എങ്കിലും ഇരുന്നു സംസാരിക്കുമ്പോൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കും.

വർധിപ്പിച്ച പെൻഷനും, സ്ത്രീ സുരക്ഷാ സഹായവും തന്നെ സ്റ്റാർ പെർഫോമറുകൾ. മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ ആനുകൂല്യങ്ങളും ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ചെട്ടികാട്ടെ പുതിയ താലൂക്ക് ആശുപത്രി വലിയ സഹായമാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. പക്ഷെ വിചാരിച്ച വോട്ട് കിട്ടാത്തതിന് കാരണം സാമുദായിക ചരടുവലികളാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Kerala

സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും, പിന്നാലെ സെറ്റിൽമെന്‍റ്: വി.ഡി. സതീശൻ

തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്‍റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.

അതേസമയം, മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Kerala

വ​യ​നാ​ട് സി​പി​എ​മ്മി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി; മു​തി​ർ​ന്ന നേ​താ​വ് എ.​വി. ജ​യ​ൻ പാർട്ടി വി​ട്ടു

കൽപറ്റ: വ​യ​നാ​ട് സി​പി​എ​മ്മി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി. വ​യ​നാ​ട്ടി​ലെ മു​തി​ർ​ന്ന നേ​താ​വ് എ.​വി. ജ​യ​ൻ സി​പി​എം വി​ട്ടു. മു​ൻ പു​ൽ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ എ.​വി. ജ​യ​നെ പു​ൽ​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി​യി​രു​ന്നു.​ സി​പി​എ​മ്മി​ൽ തു​ട​ർ​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എ.​വി. ജ​യ​ൻ പ്ര​തി​ക​രി​ച്ചു.

ജി​ല്ലാ സ​മ്മേ​ള​നം മു​ത​ൽ ഒ​രു വി​ഭാ​ഗം ത​ന്നെ വേ​ട്ട​യാ​ടു​ന്നു. 35 കൊ​ല്ലം പാ​ർ​ട്ടി​ക്ക് വേ​ണ്ടി പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്നു. ത​ന്നെ വേ​ട്ട​യാ​ടാ​ൻ ചി​ല​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും ജ​യ​ൻ വി​മ​ർ​ശി​ക്കു​ന്നു. ആ​സൂ​ത്രി​ത​മാ​യ അ​ട്ടി​മ​റി​ക​ൾ സി​പി​എ​മ്മി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി ജ​ന​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റും. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​ണ്. അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്നാ​ണ് മാ​റി നി​ൽ​ക്കു​ന്ന​ത്. സി​പി​എം പോ​ലൊ​രു പാ​ർ​ട്ടി സ​മൂ​ഹ​ത്തി​ൽ അ​നി​വാ​ര്യ​ത​യാ​ണ്.

വ​ർ​ഗീ​യ​ത ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ല​ത്ത് പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​ന്നും എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വി​ല്ല. കോ​ൺ​ഗ്ര​സ് സ​മീ​പി​ച്ചു. ഞാ​ൻ അ​വ​രോ​ട് ന​ന്ദി പ​റ​ഞ്ഞു. നി​ല​വി​ൽ മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്ക് പോ​വി​ല്ല. രാ​ഷ്ട്രീ​യ വ​ന​വാ​സം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു.

Kerala

സര്‍ക്കാരിന്‍റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ തിരിച്ചടപ്പിക്കും: വി.ഡി. സതീശൻ

തിരുവനന്തപുരം: ഖജനാവില്‍ നിന്നു പണമെടുത്ത് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെലവിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.

സിപിഎം വോളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്‍റെ കാശെടുത്ത് ഈ പണി ചെയ്യരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.

സര്‍ക്കാരിന്‍റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Kerala

വെ​ള്ളാ​പ്പ​ള്ളി വ​ര്‍​ഗീ​യ​വാ​ദി​യ​ല്ല: വി​വാ​ദ​പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ടു യോ​ജി​പ്പി​ല്ലെന്നും എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ വ​ര്‍​ഗീ​യ​വാ​ദി​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. അ​ദ്ദേ​ഹം സ​മു​ന്ന​ത​നാ​യ സ​മു​ദാ​യ നേ​താ​വാ​ണ്. വെ​ള്ളാ​പ്പ​ള്ളി വ​ര്‍​ഗീ​യ​വാ​ദി​യാ​ണെ​ന്ന് ത​ന്നെ​ക്കൊ​ണ്ട് പ​റ​യി​ക്കാ​ന്‍ നോ​ക്കേ​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​വാ​ദ​പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ട് യോ​ജി​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ന്‍​ഡി​പി​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ മ​ല​ബാ​റി​ല്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​വ​ശ്യം പ​രി​ഹ​രി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണ്. അ​തി​ല്‍ പാ​ര്‍​ട്ടി​ക്ക് റോ​ളി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ന്ന കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍, ചാ​ക്കി​ട്ടു​പി​ടി​ത്ത​വും കു​തി​ര​ക്ക​ച്ച​വ​ട​വും ന​ട​ത്തു​ന്ന രീ​തി സി​പി​എ​മ്മി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 50 ല​ക്ഷം രൂ​പ കൊ​ടു​ത്ത് ആ​ളെ പി​ടി​ക്കേ​ണ്ട ആ​വ​ശ്യം പാ​ര്‍​ട്ടി​ക്കി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും തെ​ളി​ഞ്ഞാ​ല്‍ ന​ട​പ​ടി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ​യെ എ​ന്തി​നു കാ​ണാ​ന്‍ പോ​യെ​ന്നും കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ അ​ടൂ​ര്‍ പ്ര​കാ​ശും ആ​ന്‍റോ ആ​ന്‍റ​ണി​യും എ​ന്തി​നാ​ണ് പോ​റ്റി​യോ​ടൊ​പ്പം പോ​യ​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്ക​ണം.

എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

'സിപിഐ മൂഢസ്വർഗത്തില്‍; പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ലന്ന ബോധ്യം അവർക്കില്ല': വെളളാപ്പളളി

തിരുവനന്തപുരം: സിപിഐയെ വീണ്ടും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ മൂഢസ്വർഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈഴവരുൾപ്പെടെ പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വിമർശിച്ചു.

സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃച്ഛികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്‌നേഹവും ഉണ്ട്. സമുദായത്തിന്‍റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.

ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്‍റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.

Kerala

മൂന്നാം വട്ടവും എല്ലാം ശരിയാക്കാൻ എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.

വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.

എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.

വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.

നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.

കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.

Kerala

പാരഡി പാരയാകുമോ? വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം

പത്തനംതിട്ട: പോറ്റിയേ കേറ്റിയേ... എന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാരഡി പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം.

കേസും നിയമനടപടികളും തിരിഞ്ഞു കൊത്തുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കേസ് നിലനില്‍ക്കുമോയെന്ന ചോദ്യം പോലീസിലും ഉയര്‍ന്നു. വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പാട്ടില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുള്ളതാണ് ഉയരുന്ന ചോദ്യം.

രാഷ്ട്രീയമായി സിപിഎമ്മിനു മാനക്കേടുണ്ടായെന്ന ഒറ്റക്കാരണം മാത്രമാണ് ഇപ്പോള്‍ കേസിനാസ്പദമെന്നും വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പിനുശേഷം പാട്ടിന് കൂടുതല്‍ പ്രചാരണം കൈവരികയും ചെയ്തു.

ശബരിമല ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും പരാതി ഗൗരവത്തിലെടുക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിക്കുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നീക്കം. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്‍റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ഇതിനിടെ ഇന്നലെ പാട്ടിനെതിരേ കേസെടുത്ത സൈബര്‍ പോലീസ് തുടര്‍ നടപടികളുടെ ഭാഗമായി പ്രതി ചേര്‍ത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

ശരണമന്ത്രത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും പാട്ട് തയാറാക്കിയെന്ന പേരിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിപട്ടികയില്‍ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണുള്ളത്.

മതസ്പര്‍ധ വളര്‍ത്തി, വിശ്വാസം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൈബര്‍ പോലീസ് എസ്പിയാണ് പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തത്. വിവാദ പാട്ട് സൈറ്റുകളില്‍ നിന്നും സമൂഹമാധ്യങ്ങളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശിക്കും.

തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പാട്ട് യുഡിഎഫ് നേതാക്കന്‍മാര്‍ ഏറ്റുപാടുകയും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ യുഡിഎഫ് എംപിമാര്‍ ഈ പാട്ട് പാടുകയും ചെയ്തിരുന്നു.

Kerala

ഇടത് തിരിച്ചടിയിൽ 'സംയുക്ത സന്തോഷം'; കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിനെതിരെ ജോ​ൺ ബ്രിട്ടാസ്

തിരുവനന്തപുരം: ​രാജ്യ​സ​ഭാം​ഗ​മാ​യ ജോ​ൺ ബ്രി​ട്ടാ​സ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ടാ​യ തി​രി​ച്ച​ടി​യി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സം​യു​ക്ത​മാ​യി ആ​ഹ്ലാ​ദി​ക്കു​ന്നു​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ച​രി​ത്ര​പ​ര​മാ​യി നോ​ക്കി​യാ​ൽ, ഈ ​ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ​യും സം​യു​ക്ത​മാ​യ സ​ന്തോ​ഷ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യെ എ​ക്കാ​ല​ത്തും ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​ന​ഹി​തം പൂ​ർ​ണ​മാ​യി മ​ന​സി​ലാ​ക്കി, തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് തീ​വ്ര​പ​ക്ഷ​ങ്ങ​ളെ കൂ​ടെ നി​ർ​ത്തി​ക്കൊ​ണ്ട് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ആ​ർ​എ​സ്എ​സി​ന് സ​ഹാ​യ​ക​മാ​വു​ക​യാ​ണ്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​പ്പോ​ൾ അ​തി​ന്‍റെ ക്രെ​ഡി​റ്റി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സും ആ​ർ​എ​സ്എ​സും വി​ല​പേ​ശി​യ​ത് ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ത​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി വി​ജ​യി​ച്ച​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും ഒ​രു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും പ​ര​സ്പ​രം അ​ഭി​ന​ന്ദി​ക്കു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ ഈ ​സം​യു​ക്ത സ​ന്തോ​ഷം വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​ന്ന പോ​ലെ ബു​ൾ​ഡോ​സ​റു​ക​ൾ ക​യ​റി​യി​റ​ങ്ങാ​ത്ത​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം സം​സ്ഥാ​നം ഒ​രു പ​ട​ച്ച​ട്ട​യാ​യി നി​ല​കൊ​ള്ളു​ന്ന​തി​നാ​ലാ​ണ്.

ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഏ​ത് അ​റ്റം വ​രെ​യും ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. കൂ​ടാ​തെ, രാ​ജ്യ​സ​ഭ​യി​ലെ ഒ​രു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഇ​ന്ത്യ​ൻ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും ബ്രി​ട്ടാ​സ് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

കോ​ർ​പ്പ​റേ​റ്റു​ക​ളി​ൽ നി​ന്നും ഭീ​മ​മാ​യ തു​ക കൈ​പ്പ​റ്റി തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​പ്പാ​ടെ റാ​ഞ്ചു​ന്ന ത​ല​ത്തി​ലേ​ക്ക് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ണാ​ധി​പ​ത്യ​വും പേ​ശി​ബ​ല​വു​മാ​ണ് നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​മ്പോ​ൾ ഉ​പ​കാ​ര​സ്മ​ര​ണ​യാ​യി കോ​ർ​പ്പ​റേ​റ്റു​ക​ൾ കേ​ന്ദ്ര ഭ​ര​ണ​ക​ക്ഷി​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന രീ​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്നു​വെ​ന്നും തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ച​ർ​ച്ച​യി​ൽ ബ്രി​ട്ടാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

ഇത് അപ്രതീക്ഷിത തിരിച്ചടി, നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കും: തോമസ് ഐസക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു.

സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

Kerala

കോൺഗ്രസിന്‍റേത് സ്ത്രീലമ്പടത്വത്തിന് പിന്തുണ നൽകുന്ന നിലപാട്: എം.വി. ഗോവിന്ദൻ

ക​ണ്ണൂ​ർ: സ്ത്രീ​ല​മ്പ​ട​ത്വ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന ജീ​ർ​ണ​ത​യാ​ണ് കോ​ൺ​ഗ്ര​സ് പി​ൻപ​റ്റു​ന്നതെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​തി​ജീ​വി​ത​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​നൊ​പ്പം ക്രി​മി​നി​ൽ സം​ഘ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ചേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന​ടി​ക്ക് നേ​രെ ന​ട​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ അ​തി​ജീ​വി​ത​യ്ക്ക​തി​രാ​യി പ്ര​തി​ക​രി​ക്കു​ക​യും ദി​ലീ​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​തി​നെ പ​രി​ഹ​സി​ച്ചു. പി​ന്നീ​ട് തി​രു​ത്തി​യെ​ങ്കി​ലും എ​ങ്ങ​നെ തി​രു​ത്തി​യി​ട്ടും ശ​രി​യാ​കു​ന്നി​ല്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. അ​തി​ജീ​വി​ത​മാ​ർ പ​രാ​തി​ക​ൾ പ​റ​യു​മ്പോൾ അ​ത് ബോ​ധ​പൂ​ർ​വ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ജീ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. രാ​ഹു​ലി​നെ​തി​രെ ഇ​നി​യും പ​രാ​തി​ക​ൾ വ​രും.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യാ​തൊ​ന്നും പ​റ​യാ​ൻ യു​ഡി​എ​ഫി​നു​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല വോ​ട്ടി​നെ ബാ​ധി​ക്കി​ല്ല എ​ന്ന് എ.​കെ. ​ആ​ന്‍റ​ണി പോ​ലും പ​റ​യു​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ലീ​ഗ് വ​ർ​ഗീ​യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ജ​ന​ക്ഷേ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

Kerala

റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞു; സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി

ഇ​ടു​ക്കി: റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഗാ​യ​ത്രി ദേ​വി ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ദേ​വി​കു​ള​ത്തെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചി​രു​ന്നു. ഇ​ത് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. തു​ട​ർ​ന്ന് സി​പി​എം നേ​താ​വ് ജോ​ബി ജോ​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി​യ ജോ​ബി ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗാ​യ​ത്രി ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ആ​രോ​പ​ണം ജോ​ബി ജോ​ൺ നി​ഷേ​ധി​ച്ചു.

 

 

 

 

Kerala

പി​എം ശ്രീ ​നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല; ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ഇ​ട​തു മു​ന്ന​ണി എ​ന്നും എ​തി​രാ​ണ്: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ര​ള​ത്തി​ന് ഇ​നി​യും 8500 കോ​ടി രൂ​പ കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ഇ​ട​തു മു​ന്ന​ണി എ​ന്നും എ​തി​രാ​ണെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്ക. കേ​ന്ദ്രം ഇ​തി​ന്‍റെ പേ​രി​ൽ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

"ഇ​ട​തു​പ​ക്ഷ ന​യം മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​ന്ന സ​ർ​ക്കാ​ര​ല്ല ഇ​ത്. അ​ങ്ങ​നെ യാ​ണോ നി​ങ്ങ​ൾ ക​രു​തു​ന്ന​ത് ? പ​ണം കി​ട്ടാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ല. കേ​ന്ദ്രം സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.​എ​ല്ലാ പ്ര​ശ്ന​വും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കും.'-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

Kerala

പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍

ഉ​ദ​യം​പേ​രൂ​ര്‍(​കൊ​ച്ചി): സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. ഉ​ദ​യം​പേ​രൂ​ര്‍ തേ​രേ​ക്ക​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്.​പ​ങ്ക​ജാ​ക്ഷ​നെ​യാ​ണ് (62) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ന​ട​ക്കാ​വി​ലു​ള്ള പാ​ര്‍​ട്ടി ഓ​ഫീ​സി​ന്‍റെ റീ​ഡിം​ഗ് റൂ​മി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പാ​ര്‍​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Latest News

Corehub Up