x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവോര കച്ചവടം: സിപിഎം ഇരട്ട നീതി കളിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം ബ്യൂറോ
Published: June 6, 2026 03:45 PM IST | Updated: June 6, 2026 03:45 PM IST

നെടുമങ്ങാട്: പൊതുനിരത്തുകളിൽ കച്ചവടം നടത്തുന്നവർക്ക് എതിരായി വിഭാഗീയത സൃഷ്ടിച്ച ഇരട്ട നീതി നടപ്പിലാക്കുവാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ പറഞ്ഞു.

റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ നഗരസഭ അധികൃതരെ സിപിഎം പ്രവർത്തകർ തടഞ്ഞ സൂര്യ റോഡിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിഞ്ഞു യുവരാജ്.

റോഡ് വികസനത്തിന്‍റെ മറപിടിച്ച് സിപിഎം അനുഭാവികളെ മാത്രം സംരക്ഷിക്കുന്നതിനും, അല്ലാത്ത കച്ചവടക്കാരെ വഴിയാധാരമാക്കുവാനും ആണ് സിപിഎം ശ്രമിക്കുന്നതെന്നും, തെരുവോരത്ത് കച്ചവടം ചെയ്യുന്ന അർഹരായ മുഴുവൻ തെരുവോര കച്ചവടക്കാരെയും പുനരധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വഴിയോര കച്ചവടക്കാരിൽസിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളുടെബിനാമി മാരെ മാത്രം സംരക്ഷിക്കുവാനുള്ള നടപടിയിൽ നിന്ന് സിപിഎം പിന്മാറണമെന്നും, ഇക്കാര്യം ജനങ്ങൾ സംശയത്തോടു കൂടിയാണ് കാണുന്നതെന്നും യുവരാജ് ഗോകുൽ പറഞ്ഞു.

നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കെ. ഉദയകുമാർ, മണ്ഡലം ട്രഷറർ അനിൽ കുമാർ, ഒബിസി ജില്ലാ ജനറൽ സെക്രട്ടറി കുറക്കോട് ബിനു, ജില്ലാകമ്മറ്റി അംഗം സുനിലാൽ, കച്ചേരി ഏര്യാ പ്രസിഡന്‍റ് സുരേഷ്, സെക്രട്ടറി അശോകൻ, ജയചന്ദ്രൻ തുടങ്ങിയവർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 

Tags : Street vending BJP CPIM

Recent News

Corehub Up