തിരുവനന്തപുരം: കേന്ദ്രം എല്ലാത്തരത്തിലും സാമ്പത്തികമായി പിടിമുറുക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലും പിന്തുണയിലും കരുത്തിലുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍.
ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടന്ന എല്‍ഡിഎഫ് അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കരയില്‍ ജി. സ്റ്റീഫന്‍ ജനവിധി തേടുന്നത് വികസനത്തിലൂടെയുള്ള മാറ്റത്തിന്‍റെ കരുത്തിലാണെന്ന് വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വികസരേഖ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍ കോണ്‍ഗ്രസ്-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്തു.
Tags : Centre A. Vijayaraghavan CPIM LDF