ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ സിപിഎം അസാധാരണമായ വിലയിരുത്തല്‍ നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി. സഖാക്കള്‍ക്ക് തുറന്നടിക്കാം, മുന്‍ധാരണകളില്ലാതെ എല്ലാവരും പറയുന്നത് കേള്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ അസാധാരണമായ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായത്. അതുകൊണ്ട് വിശദമായ വിലയിരുത്തലുണ്ടാകും. ക്ഷമാപൂര്‍വം സഖാക്കള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും. പാര്‍ട്ടിക്ക് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തിരുത്തിയ ശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായി ആര് വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.