കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി.ഡി സതീശന്‍. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി, കോന്നി സീറ്റുകളില്‍ ഡീല്‍ ഉണ്ടെന്നാണ് സതീശന്‍ ആരോപിക്കുന്നത്. തൃശൂരില്‍ ബിജെപി ജയിച്ചത് ഡീലിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 32,000 വോട്ടുകള്‍ പിടിച്ച പത്തനംതിട്ടയിലെ കോന്നി സീറ്റ് ഇത്തവണ ബിഡിജെഎസിന് നല്‍കി. റാന്നിയിലെ സീറ്റ് ട്വന്‍റി20ക്ക് നല്‍കി. പത്തനംതിട്ടയില്‍ എവിടെയാണ് ട്വന്‍റി20 ഉള്ളത്? എറണാകുളം ജില്ലയിലെ കിഴക്ക് ഭാഗത്ത് മാത്രമുണ്ടായ പാര്‍ട്ടിയാണ് ട്വന്‍റി20. റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത് ശബരിമല വിഷയം ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ്. അതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.
കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പല സ്ഥലത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് ഇവര്‍ ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്കിലെ 300 കോടിയുടെ കൊള്ള നടന്നപ്പോള്‍ ഇഡി പിടി മുറുക്കുന്നുവെന്ന വാര്‍ത്ത വന്നു.
ഇഡി പിടിമുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. തൃശൂര്‍ സീറ്റില്‍ ബിജെപി ജയിച്ച ശേഷം ഇഡി എവിടെയെങ്കിലും പിടിമുറുക്കിയോ?
അതൊരു ഡീല്‍ ആയിരുന്നു. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 77ല്‍ ആര്‍എസ്എസിന്‍റെ പിന്തുണയോടു കൂടിയല്ലേ ജയിച്ചുവന്നത്. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. കേരളം പത്തു വര്‍ഷത്തെ ഈ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. ബിജെപിയുമായി രഹസ്യമായി നടത്തിയ ഡീലുകളെക്കുറിച്ച് ഇനിയും പറയും. മുഖ്യമന്ത്രി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Tags : V.D. Satheesan Konni Ranni BJP CPIM BDJS