കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്ളക്സുകള്‍. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപറന്പിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.സ്വരാജും കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജനും വരണമെന്നാണ് ഫ്ളക്സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.
ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും എന്നും ഫ്ളക്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Tags : CPIM MV Govindhan