കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് പ്രധാന പ്രചാരണ വിഷയമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിങ്കളാഴ്ച പത്തംതിട്ടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വര്‍ണം കട്ടവര്‍ ആരപ്പാ എന്ന പാരഡി ഗാനം രാഹുല്‍ ഗാന്ധി ആലപിച്ചിരുന്നു.
ഇതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോ പ്രചരിപ്പിച്ച് സിപിഎം ഹാന്‍ഡിലുകള്‍ രംഗത്തെത്തിയിരുന്നു. ഇതിലാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ആദ്യം മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോയെ കുറിച്ച് പറയട്ടെ എന്നിട്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് പറയാം എന്നാണ് സതീശന്‍ പറയുന്നത്.
തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്വര്‍ണക്കൊള്ള തന്നെയാണ്. സ്വര്‍ണം കൊള്ളയടിച്ചവര്‍ക്കെതിരെ ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് മുമ്പ് പിണറായി വിജയനൊപ്പമുള്ള ഫോട്ടോ നോക്കണം.
പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. സ്വര്‍ണം കട്ടവരെ കുറിച്ച് ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ്. അദ്ദേഹം എന്തിനാണ് ഫോട്ടോ ഇടുന്നത്. അത് ആദ്യം അന്വേഷിക്കണം. എന്നിട്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് അന്വേഷിക്കാം എന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Tags : VD Satheesan Pinarayi Vijayan CPIM