തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎൽഎ തുടരും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ബുധനാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ജോയിയുടെ പേര് ഔദ്യോഗികമായി നിർദ്ദേശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും ജോയി മത്സരിച്ചിരുന്നു.
ഇതോടെ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. പകരം സെക്രട്ടറിയായി രാജ്യസഭാ എംപി എ.എ.റഹീമിന് ചുമതല നൽകിയിരുന്നു.
Tags : v.joy mla cpim thiruvananthapuram district secretary