Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bathery-Ayyankolly

Wayanad

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഓ​ടി​യി​രു​ന്ന ബ​ത്തേ​രി-​അ​യ്യ​ൻ​കൊ​ല്ലി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​തി​റ്റാ​ണ്ടു​ക​ളാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി-​അ​യ്യ​ൻ​കൊ​ല്ലി റൂ​ട്ടി​ലെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ജ​നം ദു​രി​ത​ത്തി​ലാ​യി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ടു ട്രി​പ്പു​വീ​തം ഉ​ണ്ടാ​യി​രു​ന്ന​ത് ഓ​രോ​ന്നാ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്.

രാ​വി​ലെ എ​ട്ടി​നു​ള്ള ട്രി​പ്പ് അ​യ്യ​ൻ​കൊ​ല്ലി​വ​രെ ഓ​ടി​ക്കാ​തെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ബ​ത്തേ​രി​ക്ക് മ​ട​ങ്ങി​പ്പോ​കു​ക​യാ​ണ്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ക്ക​മി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മി​ക​ച്ച വ​രു​മാ ന​വു​മു​ണ്ടാ​യി​രു​ന്നു.
ബ​ത്തേ​രി-​താ​ളൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​മാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ട്രി​പ്പ് മു​ട​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. ര​ണ്ടു​വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നാ​ലു ട്രി​പ്പെ​ന്നു​ള്ള​ത് ര​ണ്ടാ​യി ചു​രു​ങ്ങി.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കോ​ളി​മൂ​ല​യി​ൽ രാ​വി​ലെ എ​ട്ടി​നെ​ത്തു​ന്ന ബ​സ് 8.15ന് ​ബ​ത്തേ​രി​ക്ക് മ​ട​ങ്ങി​പ്പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ​ദ്യ ട്രി​പ്പ് അ​യ്യ​ൻ​കൊ​ല്ലി​വ​രെ നീ​ട്ട​ണ​മെ ന്നാ​വ​ശ്യ​പ്പെ​ട്ട് പൗ​ര സ​മി​തി പ​രാ​തി​ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ർ​ക്ക് അ​പേ​ക്ഷ​ന​ൽ​കി​യി​ട്ടും സ്ഥി​തി​യി​ൽ മാ​റ്റ​മി​ല്ല. മാ​ങ്ങോ​ട്, കോ​ളി​മൂ​ല പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് ഈ ​സ​ർ​വീ​സ്. ഈ ​ഭാ​ഗ​ത്തേ​ക്ക് മ​റ്റു പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ല. മു​ൻ​പ് ജീ​പ്പ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ അ​ത് നി​ല​ച്ചു. അ​തി​നാ​ൽ എ​ത്ര​യും വേ​ഗം കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up