പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: പതിറ്റാണ്ടുകളായി ഓടിക്കൊണ്ടിരുന്ന സുൽത്താൻ ബത്തേരി-അയ്യൻകൊല്ലി റൂട്ടിലെ കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ചതോടെ ജനം ദുരിതത്തിലായി. രാവിലെയും വൈകുന്നേരവും രണ്ടു ട്രിപ്പുവീതം ഉണ്ടായിരുന്നത് ഓരോന്നായാണ് വെട്ടിക്കുറച്ചത്.
രാവിലെ എട്ടിനുള്ള ട്രിപ്പ് അയ്യൻകൊല്ലിവരെ ഓടിക്കാതെ അതിർത്തിയിൽനിന്ന് ബത്തേരിക്ക് മടങ്ങിപ്പോകുകയാണ്. ഏറെ വർഷങ്ങളായി മുടക്കമില്ലാതെ സർവീസ് നടത്തിക്കൊണ്ടിരുന്ന ബസിന് മികച്ച വരുമാ നവുമുണ്ടായിരുന്നു.
ബത്തേരി-താളൂർ അന്തർസംസ്ഥാനപാത നവീകരണമാരംഭിച്ചതോടെയാണ് ട്രിപ്പ് മുടങ്ങാൻ തുടങ്ങിയത്. രണ്ടുവർഷത്തോളം നീണ്ടുനിന്ന പാത നവീകരണം പൂർത്തിയായപ്പോൾ നാലു ട്രിപ്പെന്നുള്ളത് രണ്ടായി ചുരുങ്ങി.
കേരള-തമിഴ്നാട് അതിർത്തിയായ കോളിമൂലയിൽ രാവിലെ എട്ടിനെത്തുന്ന ബസ് 8.15ന് ബത്തേരിക്ക് മടങ്ങിപ്പോവുകയാണ് ചെയ്യുന്നത്. ആദ്യ ട്രിപ്പ് അയ്യൻകൊല്ലിവരെ നീട്ടണമെ ന്നാവശ്യപ്പെട്ട് പൗര സമിതി പരാതിനൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. എംഎൽഎ ഉൾപ്പെടെയുള്ള വർക്ക് അപേക്ഷനൽകിയിട്ടും സ്ഥിതിയിൽ മാറ്റമില്ല. മാങ്ങോട്, കോളിമൂല പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ആശ്രയമാണ് ഈ സർവീസ്. ഈ ഭാഗത്തേക്ക് മറ്റു പൊതുഗതാഗത സംവിധാനമില്ല. മുൻപ് ജീപ്പ് സർവീസ് ഉണ്ടായിരുന്നു. കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങിയതോടെ അത് നിലച്ചു. അതിനാൽ എത്രയും വേഗം കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : District News Nattuvishesham Bathery-Ayyankolly KSRTC service