കണിച്ചാർ ആറാംചേരിയിൽ കനത്ത മഴയിലും കാറ്റിലും കടപുഴകി അഞ്ചേരി കുളക്കാട്ടിൽ ശ്രീനിവാസന്റെ വീടിനു മുകളിലേക്ക് പതിച്ച മരം.
കണിച്ചാർ: കണിച്ചാർ മേഖലയിൽ ഇന്നലെ പെയ്ത കനത്ത മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരം കടപുഴകി വീടിനു മുകളിലേക്കു പതിച്ചു. ആറാംചേരി അഞ്ചേരി കുളക്കാട്ടിൽ ശ്രീനിവാസന്റെ വീടിനു മുകളിലേക്കാണു മരം വീണത്. അപകടസമയത്ത് വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ കാറ്റിൽ വീടിന്റെ വശങ്ങളിലേക്കും മേൽക്കൂരയിലേക്കും ഒരുപോലെ മരം പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വീടിന്റെ മേൽക്കൂര പൂർണമായും തകരുകയും വശങ്ങളിലെ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയും കാറ്റും തുടരുകയാണ്
Tags : NattuVishesham.DistricteNews