കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ
കണ്ണൂർ: നഴ്സുമാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ആരോഗ്യമേഖലയെ സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്ന് കെ.വി. സുമേഷ് എംഎൽഎ. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റത്തെ തുടർന്ന് സർക്കാർ ജീവനക്കാരിയെ മരണത്തിലേക്ക് തള്ളിവിടുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക, എട്ടു മണിക്കൂർ ജോലി എല്ലാആശുപത്രികളിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) കണ്ണൂർ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ നഴ്സുമാരുടെ ശന്പള പുനർനിർണയ വിഷയങ്ങൾ പരിഹരിക്കുക, താത്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക എന്നീ വിഷയങ്ങളും നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കെജിഎൻഎ ജില്ലാ പ്രസിഡന്റ് പി. പ്രീത അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.ടി. ഗമറുസമാൻ, കെ.വി. പുഷ്പ, ജില്ലാ സെക്രട്ടറി സനീഷ് പി തോമസ്, വി.പി. സാജൻ, എഫ്ഇഎസ്ടിഒ ജില്ലാ പ്രസിഡന്റ് കെ.സി. സുനിൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews