കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല പട്ടയമേള മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ വി. വിഷ്ണുരാജ്, എംഎൽഎമാരായ ടി.ഒ
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ജില്ലാതല പട്ടയമേളയിലൂടെ വിതരണം ചെയ്തത് 1845 പട്ടയങ്ങള്‍.
ആറളം, അയ്യന്‍കുന്ന് വില്ലേജുകളിലെ ഉന്നതികളില്‍ താമസിക്കുന്ന കുടുംബങ്ങൾക്കു 169 ഉന്നതി പട്ടയങ്ങളും 1792 ലാന്‍ഡ് ട്രൈബ്യൂണല്‍ (എല്‍ടി) പട്ടയങ്ങളും 53 ദേവസ്വം പട്ടയങ്ങളുമാണ് മേളയില്‍ വിതരണം ചെയ്തത്. ലാന്‍ഡ് ട്രൈബ്യൂണല്‍ അടിസ്ഥാനത്തില്‍ ടോക്കണ്‍ വിതരണം ചെയ്താണ് പട്ടയങ്ങള്‍ നല്‍കിയത്. പട്ടയവിതരണത്തിനായി 15 കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു.
Tags : NattuVishesham.DistricteNews