കാതോലിക്കേറ്റ് സ്ഥാപന വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര ദദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത ഫ്ളാഗ് ഓഫ് ചെയ്യുന്നു.
എടക്കര: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കാത്തോലിക്കേറ്റ് സ്ഥാപന വാര്‍ഷികാഘോഷങ്ങളുടെയും യുവജന സംഗമത്തിന്റെയും ഭാഗമായി മലബാര്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വടക്കന്‍ മേഖലാ വിളംബര ഘോഷയാത്ര നടത്തി.
പെരുങ്കുളം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ചുങ്കത്തറ സെന്റ്് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സമാപിച്ചു.
ദദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ഷാബിന് രാജു അധ്യക്ഷത വഹിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റി അംഗം മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്കോപ്പ, ജാഥാ ക്യാപ്റ്റന്‍ ജിബിന്‍ സജി, ഡോ. നിതിന്‍ കുര്യാക്കോസ്, ജോഷി ജോസ് കുന്തറയില്‍, ആര്യാടന് ഷൗക്കത്ത് എംഎല്‍എ എന്നിവര്‍ പ്രസം ഗിച്ചു.
മലബാര്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദികര്‍, യുവജനപ്രസ്ഥാനം ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, വിശ്വാസികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.