x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി ഗ്രാ​മ​ദീ​പം വീ​ൽ​ചെ​യ​ർ കൈ​മാ​റി

വെബ് ഡെസ്ക്
Published: September 19, 2026 05:27 AM IST | Updated: September 19, 2026 05:27 AM IST

ഇ​രി​ട്ടി ഗ്രാ​മ​ദീ​പം ഐ​ജി​എ​ഫ്ജി ഹോ​പ്പ് ഗ്രാ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കു​ടും​ബ​ത്തി​നു​ള്ള വീ​ൽ​ചെ​യ​ർ വി​മ​ൽ മാ​ത്യു ഉ​പ്പു​ക​ണ്ട​ത്തി​ലും ജ്യോ​തി ജോ​ണും ചേ​ർ​ന്ന് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു

ഇ​രി​ട്ടി: ഇ​രി​ട്ടി ഗ്രാ​മ​ദീ​പം ഐ​ജി​എ​ഫ്ജി ഹോ​പ്പ്ഗ്രാ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ൽ​ചെ​യ​ർ കൈ​മാ​റി. റി​ട്ട. സു​പ്രീം കോ​ട​തി ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ് ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി ഗ്രാ​മ​ദീ​പം നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഐ​ജി​എ​ഫ്ജി ഹോ​പ്പ്ഗ്രാ​മ. ഇ​ത്ത​വ​ണ ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ ഒ​രു കി​ട​പ്പു​രോ​ഗി​ക്ക് വീ​ൽ ചെ​യ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി.

ഗ്രാ​മ​ദീ​പ​ത്തി​ന്‍റെ സാ​ര​ഥി വി​മ​ൽ മാ​ത്യു ഉ​പ്പു​ക​ണ്ട​ത്തി​ലും ജ്യോ​തി ജോ​ണും ചേ​ർ​ന്ന് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ലി​ന് കൈ​മാ​റി. അ​സി. വി​കാ​രി ഫാ. ​ബോ​ഡ്‌​വി​ൻ അ​ട്ടാ​ര​യ്‌​ക്ക​ൽ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ, ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​ര, കു​ര്യ​ൻ കു​രീ​ക്കാ​ട്ടി​ൽ, ആ​ന്‍റ​ണി പി​ടി​യേ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up