Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beef

America

കാ​ന​ഡ​യി​ൽ ബീ​ഫ് വാ​ങ്ങി​യ​വ​ർ ശ്ര​ദ്ധി​ക്കു​ക; ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ

ടൊ​റ​ന്‍റോ: 2015 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ കാ​ന​ഡ​യി​ൽ ബീ​ഫ് (പോ​ത്തി​റ​ച്ചി/​മാ​ട്ടി​റ​ച്ചി) വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു. പ്ര​മു​ഖ ബീ​ഫ് വി​ത​ര​ണ ക​മ്പ​നി​ക​ൾ ബീ​ഫി​ന്‍റെ വി​ത​ര​ണ​വും വി​ല​യും കൃ​ത്രി​മ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഫ​യ​ൽ ചെ​യ്ത ദേ​ശീ​യ ക്ലാ​സ്-​ആ​ക്ഷ​ൻ കേ​സി​ൽ ഏ​ക​ദേ​ശം എട്ട് മി​ല്യ​ൺ കാ​ന​ഡി​യ​ൻ ഡോ​ള​റി​ന്റെ ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേശം സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് പു​തി​യ നീ​ക്കം.

കേ​സി​ൽ JBS USA Company, Swift Beef Company, JBS Packerland Inc., JBS Canada ULC എ​ന്നീ JBS അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും National Beef Packing Companyയും ​ചേ​ർ​ന്ന് ഏ​ക​ദേ​ശം എ‌ട്ട് മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഈ ​ഒ​ത്തു​തീ​ർ​പ്പ് ക​മ്പ​നി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ന്ന​ത​ല്ലെ​ന്നും, കോ​ട​തി​യു​ടെ അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷ​മേ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യു​ള്ളു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

2022-ലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ബീ​ഫ് ഉത്​പാ​ദ​ന​വും വി​ത​ര​ണ​വും മ​നഃ​പൂ​ർ​വം നി​യ​ന്ത്രി​ച്ച് വി​ല ഉ​യ​ർ​ത്താ​ൻ ക​മ്പ​നി​ക​ൾ ത​മ്മി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. അ​തേ​സ​മ​യം, Cargill, Tyson ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

കോ​ട​തി ഒ​ത്തു​തീ​ർ​പ്പി​ന് അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ, അ​ർ​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട രീ​തി​യും പി​ന്നീ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

Latest News

Corehub Up