Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruMetro

ബംഗളൂരു മെ​ട്രോയിലെ പ്ര​ണ​യലീലകൾ; കമിതാക്കൾക്കെതിരേ ​ജ​ന​രോ​ഷം

ബം​ഗ​ളൂ​രു: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലെ മെ​ട്രോ ട്രെ​യി​നു​ക​ൾ​ക്കു പി​ന്നാ​ലെ സി​ലി​ക്ക​ൺ സി​റ്റി​യാ​യ ബം​ഗ​ളൂ​രു​വി​ലെ ന​മ്മ മെ​ട്രോയി​ലും മോ​ശം പെ​രു​മാ​റ്റ​ങ്ങ​ളും പ​ര​സ്യ പ്ര​ണ​യ​രം​ഗ​ങ്ങ​ളും ആ​വ​ർ​ത്തി​ക്കു​ന്നു. മെ​ട്രോ കോ​ച്ചി​നു​ള്ളി​ൽ സ​ഹ​യാ​ത്രി​ക​ർക്കിടയിലിരുന്ന് പ്രണയിതാക്കൾ കാട്ടിക്കൂട്ടിയ ലീലകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.

പൊതുസ്ഥലത്തു നടത്തിയ പ്രണയലീലകൾക്കെതിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കെ.​ആ​ർ. പു​രം ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​യി​രു​ന്ന മെ​ട്രോ ട്രെ​യി​നിന്‍റെ കോ​ച്ചി​നു​ള്ളി​ലാ​ണു ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ട്ടും, ഗൗനിക്കാതെ, പൊതുമര്യാ​ദ​ക​ൾ ലം​ഘി​ച്ച് യു​വകമിതാക്കൾ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചും​ബി​ക്കു​ക​യു​മാ​യി​രു​ന്നു. കമിതാക്കളുടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​സ്ഥ​നാ​യ സ​ഹ​യാ​ത്രി​ക​നാ​ണു ത​ന്‍റെ മൊ​ബൈ​ലിൽ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്ര​ണ​യി​താ​ക്ക​ൾ​ക്കുവേ​ണ്ടി​യു​ള്ള സ്വ​കാ​ര്യ ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ച് ഒരു വിഭാഗം ആളുകൾ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബംഗളൂരു മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നും പോ​ലീ​സി​നു​മെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത പെ​രു​മാ​റ്റ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.

Latest News

Corehub Up