Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhutan

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ന്നു; ഭൂ​ട്ടാ​ൻ ആ​ഭ്യ​ന്ത​രമന്ത്രി ചെ​ന്നി​ത്ത​ല​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മാ​തൃ​ക​യി​ൽ ല​ഹ​രി​ക്കെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​ൻ ഭൂ​ട്ടാ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഭൂ​ട്ടാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലം​ഗ്‌​ട​ൺ ഡോ​ർ​ജി ഫോ​ണി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി.

സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഭൂ​ട്ടാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യാ​ളി അ​ധ്യാ​പ​ക​ർ ഭൂ​ട്ടാ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം സം​ഭാ​ഷ​ണ​ത്തി​നി​ടെ അ​നു​സ്മ​രി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​ടു​ത്തു​ത​ന്നെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​തേ​സ​മ​യം ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up