Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Black Flag Protest

പി.​ന​ന്ദ​കു​മാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം; പി​ണ​റാ​യി വി​ജ​യ​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

മ​ല​പ്പു​റം: സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ന​ന്ദ​കു​മാ​റി​ന്‍റെ മ​ല​പ്പു​റം പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന സി​പി​എം മ​ല​പ്പു​റം ജി​ല്ലാ വി​ശാ​ല ക​മ്മി​റ്റി പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലാ​ണ് പി.​ന​ന്ദ​കു​മാ​ർ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഇ​തി​ൽ ന​ന്ദ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ പ​രാ​മ​ർ​ശം തി​രു​ത്തി​ക്കാ​നോ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം. പൊ​ന്നാ​നി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പി​ണ​റാ​യി വി​ജ​യ​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. സു​ജീ​റി​ന്‍റെ​യും കെ​എ​സ്‌​യു മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് പു​തു​പൊ​ന്നാ​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

 

Latest News

Corehub Up